Thursday, August 17, 2017

നമുക്ക് സമാധാനവും ശാന്തിയും കിട്ടി മരിക്കാൻ സാധിക്കും

ശ്രീ രാമന്‍ ചോദിച്ചു:  ഹൃദയം എന്താണ്?
വസിഷ്ഠന്‍ പറഞ്ഞു. രാമാ, ഞാന്‍ രണ്ടു ഹൃദയങ്ങളെപ്പറ്റി ഇവിടെ പറഞ്ഞു. ഒന്ന് നമ്മൾ അറിയുന്നത് . ഭഗവദ് ശക്തിയുള്ള ഹൃദയം ശരീരത്തിന്റെ മദ്ധ്യത്തില്‍ സ്ഥിതിചെയ്യുന്ന,   എന്നത് ശുദ്ധമായ ബോധത്തിന്റെ സ്വരൂപമാണ്‌. അത് അകത്തും പുറത്തുമാണ്. എന്നാല്‍ അകത്തും പുറത്തുമല്ല.” അതാണ്‌ ഹൃദയം എന്ന തത്വം. അതിലാണ് പ്രപഞ്ചം പ്രതിഫലിക്കുന്നത്. എല്ലാ ഐശ്വര്യസമ്പത്തുകളുടെയും ഇരിപ്പിടമാണത്.
ബോധമാണ് ജീവജാലങ്ങളുടെ ഹൃദയം. അല്ലാതെ സദാ തുടിക്കുന്ന ഒരു കഷണം മാംസമല്ല. അപ്പോള്‍ പറഞ്ഞു വന്നതുപോലെ, മനസ്സ്‌ ഉപാധികള്‍ ഒഴിഞ്ഞ് ബോധത്തിലേയ്ക്ക് കേന്ദ്രീകൃതമായാല്‍ പ്രാണന്‍ നിയന്ത്രിതമായി. യോഗവിദ്യാവിശാരദന്മാരായ ഗുരുക്കന്മാര്‍ പലേവിധ മാര്‍ഗ്ഗങ്ങളും പ്രാണനിയന്ത്രണത്തിനായി സ്ഥാപിച്ചിട്ടുണ്ട്. അവയിലേതു മാര്‍ഗ്ഗവും നമുക്ക് സ്വീകരിക്കാം. ഈ യോഗവിദ്യകള്‍ അഭ്യസിക്കുമ്പോള്‍ യാതൊരുവിധ ബലപ്രയോഗവും പാടില്ല. മരണ സമയമാകുമ്പോഴെങ്കിലും മനസ്സിനെ   പ്രാണനിലും പ്രാണനെ   ഹൃദയത്തിലും അടക്കാൻ ശ്രമിച്ചാൽ നമുക്ക് സമാധാനവും  ശാന്തിയും കിട്ടി മരിക്കാൻ സാധിക്കും..യോഗവാസിഷ്ഠം. (from the talks of Nochurji.)

No comments: