Saturday, August 26, 2017

'അഹം' എന്ന ബോധം ഉണ്ടെങ്കിലും അത് പരിധിയില്ലാത്ത സത്താണെന്ന തിരിച്ചറിവ് ജ്ഞാനിക്ക് മാത്രമേയുള്ളൂ. ആ തിരിച്ചറിവ് നേടാനാണ് വിധിയാംവണ്ണം ശ്രോത്രിയനും ബ്രഹ്മനിഷ്ഠനുമായ ഗുരുവിൽ നിന്നും വേദാന്ത മഹാവാക്യശ്രവണം ചെയ്യുന്നത്. 'ആചാര്യാദ്ധൈവ വിദ്യാ വി ദിതാ സാധിഷ്ടം പ്രാപതി ' ( ഛാ. ഉ) - ' നിത്യ സിദ്ധമായ ആത്മാവിനെ ഗുരുമുഖമായി കേട്ടറിയുമ്പോൾ മാത്രമാണ് കിട്ടിയതാ കി തോന്നുന്നതും ആനന്ദമുണ്ടാവുന്നതും ' എന്ന് ഛാന്ദോഗ്യോ പനിഷത് പറയുന്നു. യാതൊരു ലൗകിക പ്രതിബന്ധങ്ങളും കൂടാതെ ശ്രദ്ധാ- ഭക്തി- ധ്യാനയോഗങ്ങളോടെ ശ്രവണം ചെയ്ത് സമാധി നിഷ്ഠനാവുക എന്നത് സർവ സംഗ പരിത്യാഗി ക ൾക്കേ സാധ്യമാവുകയുള്ളൂ.
'മുമുക്ഷുവായ വിരക്തനുമാത്രമേ ഉള്ളിലും പുറത്തും ത്യാഗം ചെയ്യാൻ സാധിക്കുകയുള്ളൂ. വെളിയിൽ വിഷയങ്ങളോടുള്ള സംഗവും ഉള്ളിൽ എങ്കാരം മുതലായ വികാരങ്ങളോടുള്ള സംഗവും ബ്രഹ്മനിഷ്ഠനായ വി രക്തനുമാത്രമേ ഉപേക്ഷിക്കാൻ സാധിക്കുകയുള്ളൂ'.
(ആത്മതീർത്ഥം - നൊച്ചൂർ വെങ്കിട്ടരാമൻ )

No comments: