Friday, August 25, 2017

ഹൈന്ദവഗൃഹങ്ങളില്‍ പൂജാമുറി്ക്ക് പ്രത്യേകസ്ഥാനമാണുളളത്. ബിംബം അല്ലെങ്കില്‍ മൂര്‍ത്തിയാണ് പൂജാമുറിയില്‍ പ്രധാനം. ഈശ്വര തത്വത്തിലേക്ക് എത്താനുള്ള മാര്‍ഗ്ഗമാണ് വിഗ്രഹാരാധന. പൂജാലക്ഷണങ്ങള്‍ ഒത്ത ശില്‍പത്തെയാണ് ബിംബം അഥവാ മൂര്‍ത്തി എന്നുപറയുന്നത്. ഏകദ്രവ്യത്തില്‍ നിര്‍മ്മിച്ചതാവാണം ബിംബം. ദേവചൈതന്യം കുടികൊള്ളുന്നതിന് വേണ്ടിയാണിത്. തടി, ലോഹം, ശില ഇവയെല്ലാം ഏകദ്രവ്യമാണ്.
മണ്ണ്, ചെളി, പ്ലാസ്റ്റര്‍, തുണി, പ്ലാസ്റ്റിക് ഇവകൊണ്ടുണ്ടാക്കിയ ബിംബങ്ങള്‍ പൂജയ്ക്ക് യോഗ്യമല്ല. ബിംബങ്ങള്‍ ചലിതം, അചലം എന്ന് രണ്ടുതരമുണ്ട്. പൂജാമുറിയുടെ ഭാഗമായി ചേര്‍ത്തുറപ്പിക്കുന്ന ദേവബിംബങ്ങളാണ് അചലം. ക്ഷേത്രപ്രതിഷ്ഠയ്ക്ക് അഷ്ടബന്ധമിട്ട് ഇതുറപ്പിക്കാറുണ്ട്. പൂജാമുറിയില്‍ ഇങ്ങനെ ചെയ്താലാണ് വിഗ്രഹം വച്ചാശ്രയമാകുന്നത്.
ഇരിക്കുന്നതരത്തിലുള്ള വിഗ്രഹങ്ങള്‍ വയ്ക്കുന്നതാണ് ശ്രേഷ്ഠം. പൂജാമുറിയില്‍ അലങ്കാരത്തിനും പ്രാധാന്യമുണ്ട്. തൂക്കുവിളക്ക്, നിലവിളക്ക് ഇവകൊണ്ട് ഭംഗിയാക്കണം പൂജാമുറി.
ദേവീ-ദേവന്മാരുടെ ചിത്രങ്ങള്‍ ധാരാളം വയ്ക്കരുത്. പ്രധാനദേവന്റെ പീഠം മധ്യഭാഗത്ത് ഉയര്‍ന്നുനില്‍ക്കണം. അതിന് മുകളില്‍ ബിംബം വയ്ക്കുക. വിഗ്രഹങ്ങള്‍ക്ക് പകരമായി വിഷ്ണുവിന് സാളഗ്രാമം, പാദുകം, ശംഖചക്രങ്ങള്‍, ശിവന് ശിവലിംഗം, മുക്കണ്ണ്, ശൂലം, ഗണേശഭഗവാന് നാളികേരം, പവിഴക്കല്ല്, എരുക്കിന്റെ വേര് ഇവയും സൂര്യന് സ്ഫടിക ഗോളം, താമരാകൃതി, മാണിക്യക്കല്ല് എന്നിവയും ദേവിക്ക് ഷഡ്‌കോണം, ഖഡ്ഗം എന്നിവയും എല്ലാ ദേവതമാരുടേയും യന്ത്രവും പൂജിക്കാനുപയോഗിക്കാം.  ശ്രീചക്രം പൂജിക്കുന്നതും പ്രധാനമാണ്. എന്നാലിത് വിധിപ്രകാരം വേണം. ചിത്രങ്ങളും ആരാധനയ്ക്ക് ഉപയോഗിക്കാം. ഗണേശഭഗവാന്റെ ചിത്രം മൂലസ്ഥാനത്തുവരണം.


ജന്മഭൂമി: http://www.janmabhumidaily.com/news694810#ixzz4qoGlJCif

No comments: