Saturday, August 26, 2017

ധ്രുവന്‍*

വിഷ്ണുഭക്തനായാ ധ്രുവന്‍ എന്ന ബ്രാഹ്മണന്‍, തന്‍റെ സുഹൃത്തായ രാജകുമാരന്‍റെ സുഖസൌകര്യങ്ങളില്‍ ഭ്രമിച്ച് താനും ഒരു രാജകുമാരന്‍ ആകണമെന്ന് പ്രാര്‍ത്ഥിച്ചു.അങ്ങനെ അടുത്ത ജന്മത്തില്‍ അവന്‍, ഉത്താനപാദന്‍ എന്ന രാജാവിന്‍റെയും, പത്നിയായ സുനീതിയുടെയും മകനായി ജനിച്ചു.
ഉത്താനപാദനു സുരുചി എന്നൊരു ഭാര്യ കൂടി ഉണ്ടായിരുന്നു.ഈ സുരിചിയുടെ മകനാണ്‌ ഉത്തമന്‍.രാജാവിനു ഈ ഭാര്യയോടും മകനോടും ആയിരുന്നത്രേ താല്പര്യ കൂടുതല്‍.
                 *പാവം ധ്രുവന്‍!!*
ഉത്തമനുമായി താരതമ്യം ചെയ്യുമ്പോള്‍ രാജകുമാരന്‍ എന്ന സ്ഥാനത്തിലുള്ള സുഖസൌകര്യങ്ങള്‍ അവനു കുറവായിരുന്നു.ഒരിക്കല്‍ പിതാവിന്‍റെ മടിയില്‍ ഇരിക്കാന്‍ ശ്രമിച്ചതിനു സുരുചി അവനെ അപമാനിക്ക പോലും ചെയ്തു.അതോടു കൂടി പിതാവിനെക്കാള്‍ വിശിഷ്ടമായ ഒരു സ്ഥാനത്ത് എത്തണമെന്ന് അവന്‍ തീരുമാനിച്ചു.
കുമാരന്‍ വനത്തില്‍ പ്രവേശിക്കുകയും വിഷ്ണുഭഗവാനെ തപസ്സ് ചെയ്ത് പ്രത്യക്ഷപ്പെടുത്തുകയും ചെയ്തു.ഭഗവാന്‍ ധ്രുവന്‍റെ ആഗ്രഹം സാധിച്ചു കൊടുത്തു.
വാല്‍കഷ്ണം:
ഗ്രഹങ്ങള്‍ക്കും നക്ഷത്രങ്ങള്‍ക്കും സപ്തര്‍ഷികള്‍ക്കും ഒപ്പം ധ്രുവനക്ഷത്രമായി കല്പാന്തകാലം കഴിയട്ടെ എന്നും, അത്രയും കാലത്തോളം ശിവന്‍റെ സമീപത്തുള്ള ഒരു നക്ഷത്രത്തിന്‍റെ രൂപത്തില്‍ സുനീതിയും ജീവിക്കുമെന്നും അനുഗ്രഹിച്ചാണ്‌ ഭഗവാന്‍ ധ്രുവന്‍റെ ആഗ്രഹം സാധിച്ച് കൊടുത്തത്.

No comments: