ജ്യോതിശ്ചക്രത്തില്‍ പ്രകാശം പൊഴിയുന്ന ഗോളങ്ങളും ഇടിമിന്നല്‍ തുടങ്ങിയവസ്തുക്കളും ഉണ്ട്. അവയിലെല്ലാം ഭഗവച്ചൈതന്യം ഉള്‍ക്കൊള്ളുന്നുണ്ട്. അവയെല്ലാം പ്രകാശിക്കുകയും മറ്റു വസ്തുക്കളെ പ്രകാശിപ്പിക്കുകയും ചെയ്യുന്നത് സൂര്യനില്‍നിന്ന് പ്രകാശം സ്വീകരിക്കുന്നതുകൊണ്ടാണ്. സൂര്യനെ അംശുമാന്‍ എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. സൂര്യന് അസംഖ്യം രശ്മി സമൂഹമുണ്ട് എന്നര്‍ത്ഥം. അവ മൂന്ന് ലോകത്തിലും വ്യാപിച്ചുനില്‍ക്കുന്നു. അതിനാല്‍ സൂര്യന്‍ ഭഗവാന്റെ വിശേഷപ്പെട്ട വിഭൂതിയാണ്.
”യദാദിത്യഗതം തേജാഃ
തത്തേജോ വിദ്ധിമാമകം”
(ആദിത്യന്റെ തേജസ്സ് തന്റെ തേജസ്സ് തന്നെയാണ്) ഗീത(15-12) എന്ന് ഭഗവാന്‍ തന്നെ ഇനി പറയുന്നുണ്ട്.
”നൈകകിരണാ
ത്രൈലോക്യദീപോ രവിഃ”
(അസംഖ്യം രശ്മികളുള്ള സൂര്യന്‍ മൂന്നുലോകത്തിനും വെളിച്ചം നല്‍കുന്ന ദീപമാണ്) എന്ന് ജ്യോതി ശാസ്ത്രത്തിലും പറയുന്നു. സൂര്യന്‍ ഭഗവാന്റെ വിശേഷ വിഭൂതിയാണ്.
മരുതാം മരീചിഃ അസ്മി (3)
പ്രപഞ്ചത്തില്‍ വീശിക്കൊണ്ടിരിക്കുന്ന വായു, പ്രവര്‍ത്തന വൈവിധ്യംകൊണ്ട് (49) നാല്‍പ്പത്തൊമ്പതു ശാസ്ത്രങ്ങളില്‍ വിവരിക്കുന്നു. എല്ലാം ദേവന്മാരാണ്, സ്വര്‍ഗത്തില്‍ അധിവസിക്കുന്നു. എല്ലാവരും ശ്രീകൃഷ്ണ ഭഗവാന്റെ വിഭൂതികളാണ്. ‘മരീചി’ എന്ന വായുദേവന്‍ ശ്രീകൃഷ്ണഭഗവാന്റെ വിശേഷവിഭൂതിയാണ്.
അഹം നക്ഷത്രാണാംശശീ (4)
രാത്രികാലത്ത് ആകാശത്തില്‍ കാണുന്ന നക്ഷത്രങ്ങളെല്ലാം സൂര്യനാല്‍ പ്രകാശിപ്പിക്കപ്പെടുന്നവയാണ്. അവ ഭഗവാന്റെ വിഭൂതികളാണ്. ചന്ദ്രനും സൂര്യനാല്‍ പ്രകാശിക്കപ്പെടുന്നു. പക്ഷേ, പ്രകാശവും ആഹ്ലാദകരത്വവും കൂടുതലുള്ളതിനാല്‍ ഭഗവാന്റെ വിശേഷ വിഭൂതിയാണ് ശശി-എന്ന പദത്തിന് അതിയായ സുഖം കൊടുത്തവന്‍ എന്ന അര്‍ത്ഥമുണ്ടെന്ന് രാഘവേന്ദ്രമുനി എന്ന ആചാര്യന്‍ വ്യാഖ്യാനിക്കുന്നു.
ജന്മഭൂമി: http://www.janmabhumidaily.com/news697231#ixzz4rI0cDbbU

No comments:
Post a Comment