*മഹാഭാരതം കഥാരൂപത്തിൽ 1*
പ്രശസ്തനായ ഭരത മഹാരാജാവിന്റെ കാല ശേഷം കുറച്ചു തലമുറകൾക്ക് ശേഷം ശാന്തനുവായിരുന്നു ഹസ്തനപുരിയുടെ രാജാവ്.അദ്ദേഹം ഒരിക്കൽ യദ്രിശ്ചികമായി ഗംഗ നദീ തീരത്ത് വെച്ച് ഗംഗാ ദേവിയെ കാണുകയും ഗംഗയുടെ സൌന്ദര്യത്തിൽ ആകൃഷ്ടനായ അദ്ദേഹം വിവാഹ അഭ്യർത്ഥന നടത്തുകയും ചെയ്തു. ഒരു നിബന്ധന സമ്മതിക്കുകയാണെങ്കിൽ ഗംഗാ ദേവി വിവാഹത്തിനു സമ്മതിക്കാം എന്ന് ശാന്തനുവിനോട് പറഞ്ഞു ..ഗംഗാ ദേവി എന്തുചെയ്താലും ചോദ്യം ചെയ്യാൻ പാടില്ല എന്നതായിരുന്നു നിബന്ധന. ഇത് തെറ്റിച്ചാൽ ഗംഗ അദേഹത്തെ ഉപേക്ഷിച്ചു തിരികെ പോകുമെന്നും പറഞ്ഞു. അധികമൊന്നും ആലോചിക്കാതെ ശന്തനു അത് സമ്മതിക്കുകയും കൂടാതെ അവരുടെ ഒരു കാര്യത്തിലും ഇടപെടുകയില്ല എന്ന് കൂടി വാക്ക് കൊടുത്തു ..അങ്ങനെ അവർ വിവാഹിതരായി
ശാന്തനുവിനു രാജ്യകാര്യങ്ങളിൽ ശ്രദ്ധയില്ലതായി. സദാ സമയം അദ്ദേഹം ഗംഗയോടൊപ്പം ചിലവഴിച്ചു ..വയ്കാതെ അവർക്ക് ഒരു പുത്രൻ ജനിച്ചു ..രാജാവും ജനങ്ങളും അതിൽ അതിയായി സന്തോഷിച്ചു...
ശാന്തനുവിനു രാജ്യകാര്യങ്ങളിൽ ശ്രദ്ധയില്ലതായി. സദാ സമയം അദ്ദേഹം ഗംഗയോടൊപ്പം ചിലവഴിച്ചു ..വയ്കാതെ അവർക്ക് ഒരു പുത്രൻ ജനിച്ചു ..രാജാവും ജനങ്ങളും അതിൽ അതിയായി സന്തോഷിച്ചു...
പക്ഷെ സ്വന്തം കുഞ്ഞിനെ ഗംഗാ ദേവി ഗംഗ നദിയിൽ കൊണ്ടുപോയി ഉപേക്ഷിച്ചു ..രാജകുമാരാൻ മരിച്ചു.. ശന്തനു ഇത് കണ്ടെങ്കിലും അദ്ദേഹം കൊടുത്ത വാക്ക് കാരണം ഗംഗയെ ചോദ്യം ചെയ്തില്ല..ജനങ്ങളും രാജകൊട്ടാരത്തിലെ അംഗങ്ങളും ശാന്തനുവിനോട് പറഞ്ഞെങ്കിലും ഗംഗാ ദേവിക്ക് കൊടുത്ത വാക്ക് തെറ്റിക്കാൻ അദ്ദേഹം തയ്യാറായില്ല.അത് കൊണ്ട് തന്നെ ഗംഗാ ദേവി ഇത് ആവർത്തിച്ചു..അങ്ങനെ ശാന്തനുവിനും ഗംഗയ്ക്കും ജനിച്ച ഏഴു പുത്രന്മാരെയും ഗംഗ ദേവി ഗംഗാ നദിയിൽ എറിഞ്ഞു കൊന്നു ..ഇനിയും ഇത് തുടർന്നാൽ രാജ്യത്തിന് അവകാശികൾ ഇല്ലാതെ വരുമെന്നും ..ശാന്തനു ഒരു അച്ഛനും ഭർത്താവും മാത്രമല്ല ഒരു രാജാവുകൂടി ആണെന്നും രാജഗുരു അദേഹത്തെ ഓർമിപ്പിച്ചു.....ഗംഗാ ദേവി എട്ടാമത്തെ പുത്രനെ പ്രസവിച്ചു കുഞ്ഞിനെ കൊല്ലാനായി ഗംഗാ നദീ തീരത്തെത്തി ..ശാന്തനു രണ്ടും കല്പിച്ചു ഗംഗയെ തടഞ്ഞു.
എന്തിനാണ് ഇങ്ങനെ സ്വന്തം കുഞ്ഞുങ്ങളെ കൊല്ലുന്നത് എന്ന് ചോദിച്ചു ...
ഗംഗാ ദേവി അതിന്റെ രഹസ്യം വെളിപെടുത്തി ..
കഴിഞ്ഞ ജന്മത്തിൽ ഗംഗ ബ്രഹ്മാവിന്റെ മകളും ശാന്തനു ഇന്ദ്രന്റെ സദസ്സിലെ ഒരു ദേവനും ആയിരുന്നു എന്നും ഒരിക്കൽ ബ്രഹ്മാവും മകളും കൂടി ഇന്ദ്ര സദസ്സിൽ വന്നപ്പോൾ ഗംഗയും ശന്തനുവും പരസ്പരം നോക്കിനിന്നു പോയി,,..ഒരു കാറ്റ് വീശിയപ്പോൾ ഗംഗയുടെ വസ്ത്രം സ്ഥാനം മാറുകയും എല്ലാ ദേവന്മാരും പെട്ടെന്ന് തന്നെ അവളുടെ അർദ്ധ നഗ്നമേനി കാണാതിരിക്കാനായി മുഖം താഴ്ത്തി പക്ഷെ ശാന്തനു മാത്രം ഗംഗയെ തന്നെ നോക്കി നിന്നു ഗംഗയും ശാന്തനുവിനെ നോക്കിനിന്നു ..ഇതു കണ്ടു കോപത്തിൽ ബ്രഹ്മാവ് രണ്ടുപേരെയും ശപിച്ചു ..മനുഷ്യരായി ഭൂമിയിൽ ജനിച്ചു ജീവിക്കാനായിരുന്നു ശാപം ....
ശാപമോക്ഷതിനുള്ള വഴിയും ബ്രഹ്മാവ് പറഞ്ഞു . എന്ന് ശാന്തനു ഗംഗയെ ചോദ്യം ചെയ്യുന്നോ അന്നായിരിക്കും ഗംഗയ്ക്ക് ശാപമോക്ഷം
പക്ഷെ അതിന് എന്തിനാണ് ഒരു തെറ്റും ചെയ്യാത്ത തന്റെ കുഞ്ഞുങ്ങളെ കൊന്നുത് എന്ന് ശാന്തനു ചോദിച്ചു ..
ഗംഗാ ദേവി പറഞ്ഞു ...ഇത് പോലെ മനുഷ്യജന്മം ശാപമായി കിട്ടിയ ഏതാനും ദേവന്മാരും ഉണ്ടായിരുന്നു ..അവരെ സ്വയം ഗർഭം ധരിച്ചു പ്രസവിച്ചു വധിച്ചു അവർക്ക് ശാപമോക്ഷം നല്കാം എന്ന് ഞാൻ അവരോടു പറഞ്ഞിരുന്നു .. അവരാണ് ഞാൻ കൊന്നു കളഞ്ഞ കുഞ്ഞു രാജകുമാരൻമാർ ... ആ ദേവന്മാരിൽ ഒരാൾ തന്നെയാണ് എട്ടാമത്തെ ഈ രാജകുമാരനും ...
No comments:
Post a Comment