അക്ഷരാണാം അകാരഃ അസ്മി (45)
പ്രിന്റ് എഡിഷന്‍ · September 14, 2017
ലോകം ഉണ്ടായതിനുശേഷം മനു മുതലായവരിലൂടെ മനുഷ്യ ദേവവംശങ്ങള്‍ വളര്‍ന്നുവരുമ്പോള്‍ സംസാരിച്ചു തുടങ്ങിയ ഭാഷയാണ് സംസ്‌കൃതം. സംസ്‌കൃതത്തില്‍നിന്ന് ഉരുത്തിരിഞ്ഞ് പലവിധത്തിലും വളര്‍ന്ന് വികസിച്ച ഭാഷകള്‍ മാത്രമാണ് മറ്റെല്ലാ ഭാഷകളും എന്ന സത്യം അനിഷേധ്യമാണ്. സംസ്‌കൃത ഭാഷയിലെ ആദ്യത്തെ അകാരം- അ-എന്ന അക്ഷരമാണ്. അകാരത്തില്‍ എല്ലാ അക്ഷരങ്ങളും ഉള്‍ക്കൊള്ളുന്നു. അതുകൊണ്ട് അര്‍ജുനാ, ‘അ’ എന്ന അക്ഷരം ഞാന്‍ തന്നെയാണ്.
”അകാരോവിഷ്ണുരുച്യതേ”
(അകാരം വിഷ്ണു എന്ന് പറയപ്പെടുന്നു)
”അകാരോവൈ സര്‍വ്വാ വാക്”
(എല്ലാ വാക്കുകളും അകാരം ഉള്‍ക്കൊള്ളുന്നു) എന്ന് വേദവും പറയുന്നു.
സാമാസിക സു ദ്വന്ദ്വഃ അസ്മി (46)
സംസ്‌കൃത ഭാഷയില്‍ രണ്ടോ മൂന്നോ പദങ്ങളെ കൂട്ടിച്ചേര്‍ത്ത് സമാസിച്ച് പറയുന്ന രീതിയുണ്ട്. അതിനെയാണ് ‘സമാസം’ എന്ന് പറയുന്നത്. അവ്യയീഭാവം, തത്പുരുഷന്‍, ബഹുവ്രീഹി, കര്‍മ്മധാരയന്‍ ഇത്യാദിയാണ് സമാസങ്ങളുടെ പേര്‍. ഇവയില്‍ ‘ദ്വന്ദ്വ’ സമാസം എന്ന് പേരുള്ള ഒരു സമാസമുണ്ട്. ആ സമാസം എന്റെ വിഭൂതിയാണ്. കാരണം പൂര്‍വ പദത്തിനും രണ്ടാമത്തെ പദത്തിനും തുല്യപ്രാധാന്യമാണ്. ദ്വന്ദ്വസമാസത്തിനുള്ളത്. ഉദാഹരണം-രാമകൃഷ്ണന്മാര്‍ എന്നുപറയുമ്പോള്‍ രാമനും കൃഷ്ണനും തുല്യപ്രാധാന്യമാണ്.
അക്ഷയഃ കാലഃ അഹം ഏവ(47)
മുമ്പ് 30-ാം ശ്ലോകത്തില്‍ ”കാലഃ കലയതാം അഹം” എന്ന് പറഞ്ഞിട്ടുണ്ട്. അണു, ക്ഷണം, കാഷ്ഠ തുടങ്ങിയ കാലഗണന ക്ഷയസ്വഭാവമുള്ളതാണ്. ഈ ശ്ലോകത്തില്‍ ആ കാലത്തെ പ്രവര്‍ത്തിപ്പിക്കുന്ന, നശിക്കാത്ത കാലചക്രത്തെയാണ് പ്രതിപാദിക്കുന്നത്. അത് ഭഗവാന്റെ സ്വരൂപം തന്നെയാണ്; കാലകാലന്‍ കാലത്തെ പ്രവര്‍ത്തിപ്പിക്കുന്നത് ഭഗവാന്‍ തന്നെയാണ്. ”കാലോസ്മി ലോകക്ഷയകൃത്.”
മഹാഭാരതം ഉദ്യോഗപര്‍വ്വത്തില്‍ ഇങ്ങനെ പറയുന്നു.
”കാലചക്രം ജഗച്ചക്രം
യുഗചക്രം ച കേശവഃ
ആത്മയോഗേന ഭഗവാന്‍
പരിവര്‍ത്തയതേളനിശം”
(കാലമാകുന്ന ചക്രത്തെയും ബ്രഹ്മാണ്ഡങ്ങളാകുന്ന ചക്രത്തെയും യുഗങ്ങളാകുന്ന ചക്രത്തെയും പ്രവര്‍ത്തിപ്പിക്കുന്നത്, ഭഗവാന്‍ കേശവനാണ്. ബ്രഹ്മ വിഷ്ണു മഹേശ്വരന്മാര്‍ക്ക് പ്രവര്‍ത്തന ശക്തികൊടുക്കുന്നത് കൃഷ്ണന്‍ തന്നെയാണ്.)
വിശ്വതോ മുഖഃ ധാതാ അഹം (48)
ഓരോ ദേവന്മാര്‍ ഓരോരോ ഉപാസനാ കര്‍മ്മങ്ങള്‍ ചെയ്യുന്ന ഭക്തന്മാര്‍ക്ക് ഓരോ ഫലം കൊടുക്കുന്നു. ഉദാഹരണം-
”ആരോഗ്യം ഭാസ്‌കരാദിച്ഛേല്‍”
(ഗായത്രീ മന്ത്രം ജപിച്ചുകൊണ്ട് രാവിലെ ആയിരത്തെട്ടു നമസ്‌കാരം ചെയ്താല്‍ സൂര്യഭഗവാന്‍ ആരോഗ്യം കൊടുക്കും) ഇത് ശാസ്ത്രനിര്‍ദ്ദേശമാണ്. ശ്രീകൃഷ്ണ ഭഗവാന്‍ എല്ലാവിധ ഉപാസകന്മാര്‍ക്കും അതത് ഫലങ്ങള്‍ കൊടുക്കും. കാരണം ഭഗവാന്‍ വിശ്വതോമുഖമാണ്-ഭഗവാന്‍ എല്ലാത്തരം ഭക്തനമാരുടെയും അഭീഷ്ടങ്ങള്‍ കൊടുക്കുന്നവനാണ്.

ജന്മഭൂമി: http://www.janmabhumidaily.com/news703762#ixzz4scNBObNu
No comments:
Post a Comment