Wednesday, September 20, 2017

നവദുര്‍ഗ്ഗാപൂജ- ദുര്‍ഗ്ഗയുടെ 9 രൂപങ്ങള്‍
=====================================
നവരാത്രിക്കാലത്ത്  9 ദിവസവും ദുര്‍ഗ്ഗയുടെ ഓരോ ഭാവങ്ങള്‍ സങ്കല്പിപിച്ചാണ്  പൂജ നടക്കുന്നത്. അവയുടെ ച്രുക്കത്തിലുള്ള വിവരണമാണിത്.


1. പാര്‍വതിയെ ഹിമവാന്‍റെ മകളെന്ന സങ്കല്പത്തിലുള്ള പൂജയാണ് പ്രഥമാ ദിനത്തില്‍ വേണ്ടത്. ഈ വര്‍ഷം 2016 ഓക്ടോബര്‍ 2നാണത്. ശൈലപുത്രി പൂജയെന്ന് പേര്‍. നന്ദിയുടെ (കാള ) പുറത്ത് സഞ്ചരിക്കുന്നതായി സങ്കല്പം. കോടി ചന്ദ്രപ്രഭയോടുകൂടി , മുടിയില്‍ ചന്ദ്രക്കലചൂടി , കൈകളില്‍ തൃശൂലവും വരമുദ്രയുമായുള്ള രൂപം .
ഓം ദേവ്യൈ ശൈലപുത്ര്യൈ സ്വാഹാ എന്ന മന്ത്രം 108 പ്രാവശ്യം ഉരുവിടാറുണ്ട്.
.
2.രണ്ടാംദിവസം ദ്വിതീയ ദിനത്തില്‍ ബ്രഹ്മചാരിണീ പൂജയാണ്. ഈ വര്‍ഷം 2016 ഓക്ടോബര്‍ 3നാണത്. പാര്‍വ്വതി ദക്ഷന്‍റെ മകളായ സതിയായാണ് ഇവിടെ സങ്കല്പം. രുദ്രാക്ഷവും കമണ്ഡലുവും ധരിച്ച് തപസ്സിനൊരുങ്ങിനില്ക്കുന്ന രൂപമാണ്.
അന്ന് ഓം ദേവ്യൈ ബ്രഹ്മചാരിണ്യൈ നമഃ എന്ന മന്ത്രം 108 പ്രാവശ്യം ഉരുവിടാറുണ്ട്.
.
3.ചന്ദ്രഖണ്ഡപൂജയാണ് മൂന്നാംദിവസം തൃദീയ ദിനത്തില്‍ അര്‍പ്പിക്കുന്നത്. ഈ വര്‍ഷം 2016 ഓക്ടോബര്‍ 4നാണത്. പുലിപ്പുറത്തിരിക്കുന്ന ദുര്‍ഗ്ഗയുടെ രൂപമാണ്. കയ്യില്‍ ചേങ്ങിലയും (ചേങ്കില) തലയില്‍ ചന്ദ്രക്കലയുമുണ്ട്. അന്ന് ഓം ദേവ്യൈ ചന്ദ്രഖണ്ഡായൈ നമഃ എന്ന മന്ത്രം 108 പ്രാവശ്യം ഉരുവിടാറുണ്ട്. മന്ത്രജപം ശത്രുഭയവും വിഘ്നവും ഇല്ലായ്മചെയ്യുമെന്ന് വിശ്വാസം.
.
4. നാലാംദിവസം ചതുര്‍ത്ഥി ദിനത്തില്‍ കൂശ്മാണ്ഡപൂജ നടത്തുന്നു. ഈ വര്‍ഷം 2016 ഓക്ടോബര്‍ 5നാണത്. ഏഴുകൈകളില്‍ ആയുധങ്ങളും ഒരു കൈയില്‍ രുദ്രാക്ഷവുമായി സിംഹത്തിന്‍റെ പുറത്തുസഞ്ചരിക്കുന്ന പ്രപഞ്ചസ്രഷ്ടാവായ ദുര്‍ഗ്ഗാരൂപമാണ് കൂശ്മാണ്ഡ (കൂഷ്മാണ്ഡ)ദേവി. അന്ന് ഓം ദേവ്യൈ കൂഷ്മാണ്ഡായൈ നമഃ എന്ന മന്ത്രം 108 പ്രാവശ്യം ഉരുവിടാറുണ്ട്. സൂര്യന്‍റെ മാതാവും പ്രപഞ്ചസ്രഷ്ടാവുമായ ദുര്‍ഗ്ഗാംബിക സന്താനസൌഭാഗ്യമുണ്ടാക്കുമെന്നും വിശ്വാസമുണ്ട്.
..
5. അഞ്ചാംദിവസം പഞ്ചമി ദിനം ആറുതലയുള്ള സുബ്രഹ്മണ്യനെ മടിയില്‍വച്ച് സിംഹപ്പുറത്ത് യാത്രചെയ്യുന്ന പാര്‍വ്വതിയുടെ പൂജയാണ് നടത്തുന്നത്. ഈ വര്‍ഷം 2016 ഓക്ടോബര്‍ 6നാണത്. സ്കന്ദന്‍റെ അമ്മയുടെ രൂപത്തിലായതുകൊണ്ട് സ്കന്ദമാതാപൂജയെന്നറിയപ്പെടുന്നു .
അന്ന് ഓം ദേവീ സ്കന്ദമാതായൈ നമഃ എന്ന മന്ത്രം 108 തവണ ജപിക്കുന്നു. ജീവിതത്തില്‍ നേരിടേണ്ടിവരുന്ന
വിഘ്നങ്ങളെ മാറ്റുന്ന അമ്മയുടെ സ്ഥാനമാണ് ദേവിക്കുള്ളത്.
.
6. ആറാംദിവസം ഷഷ്ടിദിനത്തില്‍ കാത്യായനീപൂജയാണ് നടത്തുന്നത്. ഈ വര്‍ഷം 2016 ഓക്ടോബര്‍ 7നാണത്. രാക്ഷസനിഗ്രഹത്തിനായി ദുര്‍ഗ്ഗയെ തപസ്സുചെയ്ത കാത്യായനമഹര്‍ഷിയുടെ പുത്രിയായി ദുര്‍ഗ്ഗ അവതരിച്ചുവെന്നാണ് ഐതിഹ്യം . കാത്യായനന്‍റെ പുത്രിയായ കാത്യായനിയുടെ രൂപത്തിലുള്ള ദുര്‍ഗ്ഗയെയാണ് അന്ന് പൂജിക്കുന്നത്. പത്ത് കൈകളിലും ആയുധങ്ങളും തലയില്‍ ചന്ദ്രക്കലയുമായി സിംഹപ്പുറത്തെഴുന്നള്ളുന്ന കാത്യായനിയെ സരസ്വതീരൂപത്തിലാണ് ആരാധിക്കുന്നത്. അന്ന് ദേവീപ്രീതിക്കായി ഓം ദേവീ കാത്യായന്യൈ നമഃ എന്ന മന്ത്രം 108 തവണ ജപിക്കുന്നു.
.
7.കാളരാത്രി യാണ് ഏഴാംദിവസമായ സപ്തമിനാളില്‍ ആരാധിക്കപ്പെടുന്നത് . ഈ വര്‍ഷം 2016 ഓക്ടോബര്‍ 8നാണത്. ഒരിറ്റുരക്തം താഴെ വീണാല്‍ അനേകം അസുരന്മാര്‍ ജനിക്കുമെന്ന് വരം ലഭിച്ച രക്തബീജാസുരനെ വധിക്കാന്‍ അവതാരമെടുത്ത ദുര്‍ഗ്ഗാരൂപമാണ് കാളരാത്രി . കാളി, മഹാകാളി, ഭദ്രകാളി, ഭൈരവി, മൃത്യു , രുദ്രാണി, ചാമുണ്ഡി, ചണ്ഡി എന്നിവ ദുര്‍ഗ്ഗയുടെ സംഹാരകാരിണിയായ രൂപങ്ങളാണ്. കറുത്തനിറ മുള്ള, വിവസ്ത്രയായ , മുടിയഴിച്ചിട്ട , കൈകളില്‍ വരമുദ്രയും പന്തവും വാളും ത്രിശൂലവും ഉള്ള , കഴുതപ്പുറത്തുസഞ്ചരിക്കുന്ന രൂപമാണ് കാളരാത്രിയുടേത്. അന്ന് ദേവീപ്രീതിക്കായി ഓം ദേവീ കാളരാത്ര്യൈ നമഃ എന്ന മന്ത്രം 108 തവണ ജപിക്കുന്നു. മറ്റുള്ളവര്‍ നമ്മുടെമേല്‍ നടത്തുന്ന മന്ത്രപ്രയോഗങ്ങളുടെ ശക്തിയില്ലാതാക്കുവാനും മായയാകുന്ന അന്ധകാരത്തില്‍നിന്ന് മോക്ഷം പ്രാപിക്കുവാനും കാളരാത്രിയെ ഭജിക്കുന്നത് നല്ലതാണത്രെ!
.
8.നവരാത്രിക്കാലം എട്ടാം ദിവസം അഷ്ടമിനാളില്‍ മഹാഗൌരീപൂജ നടത്തുന്നു. ഈ വര്‍ഷം 2016 ഓക്ടോബര്‍ 9നാണത്. ഗൌരി എന്നാല്‍ വെളുത്തനിറമുള്ളവള്‍ . ത്രിശൂലം , അഭയമുദ്ര , വരമുദ്ര ,ഡമരു എന്നിവ കൈകളിലേന്തിയ , വെള്ളവസ്ത്രം ധരിച്ച , പൂര്‍ണ്ണചന്ദ്രനെപ്പോലെ ശോഭയുള്ള മുഖത്തോടുകൂടിയ കാളപ്പുറത്തുസഞ്ചരിക്കുന്ന പതിനാറുവയസ്സുകാരിയായ അവിവാഹിതയായ പാര്‍വതീ രൂപമാണ് ഇത്. അന്ന് ദേവീപ്രീതിക്കായി ഓം ദേവീ മഹാഗൌര്യൈ നമഃ എന്ന മന്ത്രം 108 തവണ ജപിക്കുന്നു.
.
9. നവരാത്രിക്കാലം ഒമ്പതാം ദിവസം നവമിനാളില്‍ സിദ്ധിദാത്രിപൂജയാണ് . ഈ വര്‍ഷം 2016 ഓക്ടോബര്‍ 10നാണത്. ശിവന്‍റെ അര്‍ദ്ധശരീരം ലഭിച്ചപ്പോള്‍ പാര്‍വ്വതിയ്ക്ക് സിദ്ധികൈവന്നു.. അഷ്ടസിദ്ധികളുടേയും നവനിധികളുടേയും അധിപയാണ് സിദ്ധിധാത്രി . താമരപ്പൂവിലിരിക്കുന്ന , സിംഹത്തിന്‍റെ പുറത്ത് യാത്രചെയ്യുന്ന , ശംഖചക്രഗദാപത്മങ്ങള്‍ കൈകളിലേന്തിയ രൂപമാണ് സിദ്ധിദാത്രിയുടേത് . അന്ന് ദേവീപ്രീതിക്കായി ഓം ദേവീ സിദ്ധിദാത്ര്യൈ നമഃ എന്ന മന്ത്രം 108 തവണ ജപിക്കുന്നു. ഒന്‍പത് ദിവസത്തെ ആരാധനയുടെ ഫലം സിദ്ധിദാത്രിപൂജയ്ക്കുണ്ടത്രെ .
.
 സരസ്വതീ മന്ത്രം

सरस्वति नमस्तुभ्यं वरदे कामरूपिणि ।
विद्यारम्भं करिष्यामि सिद्धिर्भवतु मे सदा ॥

സരസ്വതി നമസ്തുഭ്യം വരദേ കാമരൂപിണി
വിദ്യാരംഭം കരിഷ്യാമി സിദ്ധിര്‍ഭവതു മേ സദാ

സരസ്വതിഅഭിലാഷങ്ങള്‍ നിവൃത്തിച്ചുതരുന്ന വരദായിനി ഞാന്‍ വിദ്യ ആരംഭിക്കുന്നു എനിക്ക് എല്ലായ്പ്പോഴും വിജയം അരുളേണമേ.


വരദവരം നല്‍കുന്നവള്‍ .സരസ്വതി വരദായിനിയാകുന്നതെങ്ങനെനമ്മള്‍ ആഗ്രഹിക്കുന്നത് നല്‍കുന്നവരാണോ ദൈവങ്ങള്‍നമുക്കിഷ്ടമുള്ളതെല്ലാം നല്‍കുമെങ്കില്‍ എല്ലാം പ്രാര്‍ത്ഥിച്ചുനേടിയാല്‍ പോരേനമുക്കിഷ്ടമുള്ളത് നേടുന്നത് നമ്മള്‍ തന്നെയാണ് നിന്നെ ഉദ്ധരിക്കാന്‍ നിനക്കല്ലാതെ ആര്‍ക്കുമാകില്ല എന്ന് ഗീത പറയുന്നുവേദങ്ങളെല്ലാം ഉപദേശിക്കുന്ന ഒരു കാര്യമുണ്ട്ജ്ഞാനമാണ് ശക്തി .വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം എന്ന് കേള്‍ക്കാത്തവര്‍ ഉണ്ടാവില്ലവിദ്യയാണ് എന്തും നേടാന്‍ നമ്മെ പ്രാപ്തരാക്കുന്നത് വിദ്യകൊണ്ട് ധനം നേടാം വിദ്യ നേടുമ്പോള്‍ നമുക്കിഷ്ടമുള്ളത് നേടാനുള്ള പ്രാപ്തി കൈവരുന്നു അങ്ങനെ വിദ്യാദേവത വരദായിനി കൂടിയാകുന്നുകാമരൂപിണി എന്നതിന് ഇഷ്ടരൂപം സ്വീകരിക്കുന്നവള്‍സുന്ദരികാമ(ഇഷ്ട)ത്തിനു രൂപം നല്‍കുന്നവള്‍ എന്നിങ്ങനെ പല അര്‍ത്ഥങ്ങള്‍ കല്‍പ്പിക്കാംഇഷ്ടരൂപം സ്വീകരിക്കുന്നവള്‍സുന്ദരി എന്നീ വിശേഷണങ്ങള്‍ക്കിവിടെ പ്രസക്തിയില്ലഭഗവതി ഏത് രൂപം സ്വീകരിക്കുന്നുവെന്നോ സുന്ദരിയാണോ എന്നോ അന്വേഷിക്കേണ്ടതില്ലല്ലോ.നമ്മുടെ ഇഷ്ടങ്ങള്‍ക്കു രൂപം നല്‍കുന്നുവെന്നത് തീര്‍ച്ചയായും പ്രാധാന്യമുള്ളതാണ്.ഇഷ്ടങ്ങള്‍ക്കു രൂപം നല്‍കുകയെന്നാല്‍ ഇഷ്ടം പൂര്‍ത്തീകരിക്കുക ആഗ്രഹിച്ചത് നിലവില്‍ വരുത്തുകവിദ്യ നേടുന്നതിലൂടെ നമ്മുടെ ഇഷ്ടങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള പ്രാപ്തി കൈവരുന്നുഅങ്ങനെ വിദ്യാദേവത കാമരൂപിണിയാകുന്നുവിദ്യകൊണ്ട് മേല്‍ക്കുമേല്‍ അഭിവൃദ്ധി നേടുവാന്‍ കഴിവുനല്‍കണേ എന്നാണ് വിദ്യാദേവതയോട് പ്രാര്‍ത്ഥിക്കുന്നത് സമ്പത്തു നല്‍കണമെന്നോ ഇഷ്ടമുള്ള വസ്തുക്കള്‍ നല്‍കണമെന്നോ അല്ല ആവശ്യപ്പെടുന്നത് ;വിദ്യകൊണ്ട് അഭിവൃദ്ധി ഉണ്ടാകണമെന്നാണ് പ്രാര്‍ത്ഥിക്കുന്നത് . sharmachoondal

No comments: