Sunday, September 24, 2017

വിജയദശമിയും വിദ്യാരംഭവും:
ഋഗ്വേദികള്‍ ആയ തൃശ്ശൂര്‍ യോഗക്കാര്‍ നമ്പൂതിരിമാര്‍ക്ക് ദുര്ഗാഷ്ടമി വളരെ പ്രധാനം ആയിരുന്നു.ആ ദിവസം വകുന്നേരം സരസ്വതി ദേവി മൂകാംബികാ ഭഗവതി നമ്പൂതിരിമാര്‍ സാരസ്വതം ജപിയ്ക്കുന്നത് കേള്‍ക്കാന്‍ ബ്രഹ്മസ്വം മഠത്തില്‍ സ്വയം വന്നെത്തിയിരുന്നു എന്നാണ് പറയാറ്. അഗ്നിമീളേ.....എന്ന് തുടങ്ങി “യസ്മൈപുത്രാസോ അദിതേ: പ്രജീവസേ ജ്യോതിരച്ഛന്ത്യജസ്രം” എന്ന എട്ടാം അഷ്ടകത്തില്‍ എട്ടാം അധ്യായത്തില്‍ 44-ആം വര്‍ഗത്തിലെ ഒരു ഋക്കൊടുകൂടി അവസാനിയ്ക്കുന്ന കുറെമന്ത്രങ്ങളെ ആണ് സാരസ്വതം എന്ന് പറയാറ്. ഇതില്‍ പലേ ദേവതകളും ഉണ്ടെങ്കിലും സരസ്വതീദെവിയെ സ്തുതിയ്ക്കുന്ന രണ്ടാം അഷ്ടകത്തിലെ ചില മന്ത്രങ്ങള്‍ ഉണ്ട്.”
“സസര്‍പ്പരീരമതിം ബാധമാനാ
ബ്രുഹന്മിമായ ജമദഗ്നി ദത്താ
ആ സൂര്യസ്യ ദുഹിതാതതാന
ശ്രവോ ദേവേഷുഅമ്രുതമാജൂര്യം”
അഗ്നി യില്‍ ഹോമാദികര്‍മ്മങ്ങള്‍ ചെയ്യുന്ന മഹര്‍ഷിമാര്‍ ഉറക്കെ ചൊല്ലുന്നതും അജ്ഞാനത്തെ ഇല്ലാതാക്കുന്നതും സര്വവ്യാപിനിയും ആയ വാക്ക് ആകാശത്തു സദാ മുഴങ്ങുന്നു.
സ സര്പ്പരീരഭരത്തൂയമേഭ്യോ
ധി-ശ്രവ: പാഞ്ചജന്യാസു കൃഷ്ടിഷു
സാ പക്ഷ്യാ നവ്യംആയുര്ദ്ദധാനാ
യാ മേ പലസ്തി ജമദഗ്നയോ ദദു:
സര്വവ്യാപിനിയായ ആ വാക്, മഹര്ഷിര്‍ തന്ന ആ വാക്ക്,അജ്ഞാനത്തെ കളഞ്ഞു എല്ലാവര്‍ക്കും രക്ഷയും പുഷ്ടിയും ദാനം ചെയ്തുതരുന്ന ആ വാക്ക് ഞങ്ങളെ കാത്തു രക്ഷിയ്ക്കട്ടെ”
എന്നൊക്കെ ഉള്ള മന്ത്രങ്ങള്‍ ഉണ്ടെങ്കിലും ( അഷ്ടമി നവമി , ദശമിദിവസം കാലത്ത് വരെ സാരസ്വതം ജപിയ്ക്കാറുണ്ട്).എങ്കിലും വിജയദശമിദിവസം കാലത്ത് ഇന്നത്തെപോലെ “ഹരി ശ്രി... എന്ന് മണലിലോ അരിയിലോ ഒന്നും എഴുതുന്നത്‌ ബ്രഹ്മസ്വം മഠത്തില്‍ ചെയ്തതായി ഓര്‍മ്മയില്ല.ആഷ്ടമിദിവസം ആയിരത്തോളം നമ്ബൂതിരിമാര് ഒരുമിച്ചു സാരസ്വതം ചൊല്ലുന്ന കഴ്ച അതിമനോഹരം ആയിരുന്നു.അതിലേറെ സുപ്രസിധം ആയിരുന്നു (ഞങ്ങള്‍ കുട്ടികള്‍ക്ക് എങ്കിലും) അന്നത്തെ സുപ്രസിദ്ധമായ വിഭവസമൃദ്ധം ആയ അഷ്ടമി വാരവും.അന്നാണ് ശരിയ്ക്കും നാലുകാതന്‍ ചരക്കുകളില്‍ വിഭവങ്ങള്‍ ഉണ്ടാക്കാക്കുന്നത് കണ്ടിട്ടുള്ളത്..

k.narayanan

No comments: