മരണം ഒരവസ്ഥാന്തരം മാത്രമാണ്. മരണാനന്തരവും നാം അതേ പ്രപഞ്ചത്തില്‍ അതേ നിയമങ്ങള്‍ക്കു വിധേയരായി തുടരുന്നു. ജ്ഞാനത്തിലും ഉന്നതവികാസദശകളെ പ്രാപിച്ചു ഈ ജീവിതത്തെ അതിക്രമിച്ചുപോയവര്, അവരുടെ പിന്നാലെ വരുന്ന ഒരു സാര്വ്വലൌകികസൈന്യത്തിന്റെ മുന്നോടി വിഭാഗം മാത്രമാണ്. ഏറ്റവും ഉയര്‍ന്ന പടിയിലെത്തിയവന്റേയും ഏറ്റവും താഴ്ന്ന പടിയിലിരിക്കുന്നവന്റെയും ആത്മാക്കള്‍ക്കു സാജാത്യമുണ്ട്. അനന്തവികാസനത്തിന്റെ ബീജം എല്ലാവരിലും കുടികൊള്ളുകയും ചെയ്യുന്നു. ഏതൊന്നിലുമുള്ള ശുഭാംശങ്ങളില് ശ്രദ്ധപതിച്ചു ഗുണൈകദൃക്കുകളാവാന് നാം ശ്രമിക്കണം. നമ്മുടെ ശരീരമനസ്സുകളുടെ പോരായ്മകളെക്കുറിച്ച് ഒരിടത്തു കുത്തിയിരുന്നു വിലപിച്ചതുകൊണ്ട് ഒരു ഫലവുമില്ല. വിപരീതപരിസ്ഥിതികളെ ജയിച്ചടക്കാനുള്ള സുധീരപരിശ്രമമൊന്നുമാത്രമേ നമ്മുടെ ആത്മവീര്യം ഉത്തേജിപ്പിക്കൂ. ആദ്ധ്യാത്മികപുരോഗതിയുടെ നിയമങ്ങള്‍ അഭ്യസിക്കുകയാണ് ജീവിതോദ്ദേശ്യം.Swami Vivekanandan.
No comments:
Post a Comment