ശ്രീശങ്കരഭഗവത്പാദര്‍ മോക്ഷമാര്ഗ്ഗപ്രതിബന്ധികളായ സകലദുര്മ്മതങ്ങളേയും ശ്രുത്യനുഗൃഹീതങ്ങളായ യുക്തിവാദങ്ങള്കൊണ്ട് ഭാരതഭൂമിയില്‍നിന്നും ആട്ടിപ്പായിച്ച് ഔപനിഷദമതമായ അദൈ്വതസിദ്ധാന്തത്തെ സ്ഥാപിച്ചു. പ്രാതഃസ്മരണീയനായ ആ അദൈ്വതമതാചാര്യന്റെ ജ്ഞാനപ്രകാശം, ആര്യാവര്‍ത്തത്തില്‍ മാത്രമല്ല, ദ്വീപദ്വീപാന്തരങ്ങളില്പ്പോലുമുള്ളവരുടെ ഹൃദയാന്ധകാരത്തെ നാമാവശേഷമാക്കുന്നതിന് പര്യാപ്തമായി. എന്നാല്‍ അവിടുത്തെ ജന്മഭൂമിയായ ഈ കേരളത്തിലുള്ളവര്ക്കാകട്ടെ അതിന്റെ മാഹാത്മ്യം വേണ്ടവണ്ണം അറിയുവാന്‍ കഴിഞ്ഞില്ലെന്നുള്ളത് പരിതാപകരമായ ഒരു പരമാര്‍ത്ഥം മാത്രമാണ്. കേരളത്തിനു നേരിട്ട ഈ ദൗര്‍ഭാഗ്യത്തെ പരിഹരിക്കാന്‍ വര്ഷശതങ്ങള് വേണ്ടിവന്നു.
No comments:
Post a Comment