ലോകമെമ്പാടും നവരാത്രി ആഘോഷിക്കുന്ന സമയമാണല്ലോ ഇപ്പോള്‍. ഈ പ്രപഞ്ചത്തെ പരിപാലിക്കുന്ന ഈശ്വരശക്തിയെ മാതൃരൂപത്തില്‍ ആരാധിക്കുന്ന ദിനങ്ങളാണ് നവരാത്രികാലം. ഒരു കുഞ്ഞിനെ അതിന്റെ അമ്മ സ്േനഹവും വാത്സല്യവും ചൊരിഞ്ഞ് സംരക്ഷിക്കുന്നതുപോലെ സകല ജീവരാശികളേയും പ്രേമപൂര്‍വ്വം പരിപാലിക്കുന്ന മാതൃഭാവമാണ് ദേവിയുടേത്. നമ്മുടെ തെറ്റുകളും കുറവുകളും ക്ഷമിച്ച് നമ്മുടെ ആവശ്യങ്ങള്‍ നിറവേറ്റി ദേവി കൃപചൊരിയും. അതിലുമുപരി നമ്മളെ ആത്മസ്വരൂപത്തിലേക്ക് ഉയര്‍ത്തി സംസാരദുഃഖത്തില്നിന്നു മോചിപ്പിക്കുകയും ചെയ്യും.
ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ഭാവങ്ങളിലാണ് നവരാത്രി കാലത്ത് ദേവിയെ പൂജിക്കാറുള്ളത്. ഏതൊരു കാര്യത്തിലും വിജയം വരിക്കണമെങ്കില്‍ അതിനുള്ള ശക്തിയും സാമഗ്രികളും അറിവും നമുക്കുണ്ടായിരിക്കണമല്ലോ. ശക്തിസ്വരൂപിണിയായ ദുര്‍ഗ്ഗയുടേയും, ഐശ്വര്യദായിനിയായ ലക്ഷ്മിയുടേയും, വിദ്യാദായിനിയായ സരസ്വതിയുടേയും ഉപാസനകൊണ്ട് ഇതു മൂന്നും നമുക്കു സ്വായത്തമാക്കാം.
ദുര്‍ഗ്ഗാഷ്ടമിക്ക് പണിയായുധങ്ങളും പുസ്തകങ്ങളും കലയുമായി ബന്ധപ്പെട്ട ഉപകരണങ്ങളും പൂജയ്ക്കുവയ്ക്കും. നമ്മുടെ സര്‍വ്വസ്വവും ദേവിക്കു സമര്‍പ്പിക്കുന്നതിന്റെ പ്രതീകമാണിത്. വിജയദശമി നാളില്‍ ദേവിയുടെ പ്രസാദമായി അവയെ തിരികെ സ്വീകരിക്കുന്നു. ഇതെല്ലാം അവിടുത്തേതാണ്, അവിടുത്തെ ശക്തികൊണ്ട് അവിടുത്തെ ഉപകരണമായി ഞാനിതുപയോഗിക്കുന്നു എന്നതാണ് അതിന്റെ ഭാവം. അങ്ങനെ, ഒരു തുടക്കക്കാരന്റെ വിനയത്തോടും ഉന്മേഷത്തോടും ഈശ്വരസ്മരണയോടും കൂടി പുതിയൊരു വര്‍ഷത്തിലേക്ക് നമ്മള് പ്രവേശിക്കുന്നു.
കേരളത്തില്‍ സരസ്വതീദേവിയുടെ പൂജയ്ക്കാണ് കൂടുതല്‍ പ്രാധാന്യം. വാക്കിന്റെയും വിദ്യയുടെയും കലകളുടെയും ദേവതയായ സരസ്വതീദേവിയെ പൂജിച്ച് കുഞ്ഞുങ്ങള്‍ വിദ്യാരംഭം കുറിക്കുന്നു. അരിയിലെഴുതിക്കുമ്പോള് കുഞ്ഞുങ്ങളുടെ വിരല്‍ പിടിച്ചാണ് എഴുതിക്കുന്നത്. വിരല്‍ പിടിക്കാന്‍ കുഞ്ഞുങ്ങള്‍ അനുവദിച്ചില്ലെങ്കില്‍ ഒന്നും എഴുതാന്‍ സാധിക്കില്ലല്ലോ. ആ സമര്‍പ്പണം, തുടക്കക്കാരന്റെ ഭാവം, അതു വന്നാലേ ഏതൊന്നും പഠിക്കാന്‍ കഴിയൂ, ഏതൊന്നിലും വിജയിക്കാന്‍ കഴിയൂ.
ദേവിയെ വിദ്യയായും ശക്തിയായും ബുദ്ധിയായും മനസ്സായുമൊക്കെ നമ്മള് സ്തുതിക്കാറുണ്ട്. എന്നാല്‍ എല്ലാത്തിലും ഉപരിയായി ദേവി അമ്മയാണ്, വാത്സല്യസ്വരൂപിണിയാണ്. ലോകത്തിലെ എല്ലാ അമ്മമാരുടെയും വാത്സല്യം ആ ജഗദംബയുടെ വാത്സല്യത്തിന്റെ ഒരു കണികമാത്രമാണ്. കുഞ്ഞിന് അമ്മയോടുള്ള ഭാവത്തില്‍ ഒരു മാധുര്യമുണ്ട്. ഞാന്‍ ഒന്നുമല്ല, എന്റെയെല്ലാമെല്ലാം അമ്മയാണ് എന്നാണ് ഒരു കുഞ്ഞിന്റെ ഭാവം. അമ്മയുടെ മടിത്തട്ടിലിരിക്കുന്ന കുഞ്ഞിന് ഇന്നത്തെക്കുറിച്ചും നാളത്തെക്കുറിച്ചും ചിന്തയില്ല. അവന് ഒന്നിനെക്കുറിച്ചും ഭയമില്ല. അമ്മയുടെ സംരക്ഷണത്തിന്റ ചിറകിന്‍കീഴില്‍ അവന് അല്ലലെന്തെന്നറിയാതെ ഉല്ലസിക്കുന്നു. ആ കുഞ്ഞുഹൃദയവും നിഷ്കളങ്കതയും വന്നാല്‍ പിന്നെ മറ്റൊന്നും നേടാനില്ല.
ദേവീഭക്തനും പണ്ഡിതനുമായ ഒരു ബ്രാഹ്മണനുണ്ടായിരുന്നു. അദ്ദേഹം എവിടെ പോകുമ്പോഴും ദേവിയും കൂടെപോകും. മറ്റുള്ളവര്‍ക്ക് ദേവിയെ കാണാന്‍ കഴിയില്ലായിരുന്നെങ്കിലും ബ്രാഹ്മണന് ദേവിയെ കാണാനും ദേവിയോട് സംസാരിക്കാനും കഴിയുമായിരുന്നു. ഒരു ദിവസം അദ്ദേഹം യാത്രയ്ക്കിടയില്‍ തിരിഞ്ഞു നോക്കിയപ്പോള്‍ ദേവിയെ കണ്ടില്ല. കുറച്ചു നേരം അവിടെ കാത്തുനിന്നു. എന്നിട്ടും ദേവി വന്നില്ല. ദേവിയെ അന്വേഷിച്ച് അദ്ദേഹം കുറച്ചു ദൂരം തിരിച്ചുനടന്നു. അപ്പോള്‍ വഴിയരികില്‍ ഒരു താഴ്ന്ന ജാതിക്കാരന്റെ കുടിലില്‍, പീഠത്തില്‍ ദേവി ഇരിക്കുന്നതു കണ്ടു. ഗൃഹനാഥന് ദേവിയെ സങ്കല്പിച്ച് വാളും ശൂലവും പീഠത്തില്വെച്ച് പൂജിക്കുകയും, നാടന്‍ പാട്ടുകള്‍ ചൊല്ലി സ്തുതിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഈ സമയമത്രയും ദേവി അയാളുടെ പൂജ സ്വീകരിച്ച് പുഞ്ചിരിതൂകി ഇരിക്കുകയായിരുന്നു. പൂജയെല്ലാം കഴിഞ്ഞപ്പോള്‍ ദേവി ബ്രാഹ്മണന്റെ അടുത്തു വന്നു. അപ്പോള്‍ അദ്ദേഹം ദേഷ്യത്തോടെ പറഞ്ഞു, ”അമ്മേ! യാതൊരു മന്ത്രവും തന്ത്രവും അറിയാത്ത, താണജാതിക്കാരനായ ഇവന്റെ പൂജ അവിടുന്ന് സ്വീകരിച്ച് ഇത്രയും നേരം അവിടെയിരുന്നത് കഷ്ടം തന്നെയാണ്. ഇനിയെങ്കിലും ദയവായി ഇങ്ങനെ ചെയ്യരുത്.” ഇതു കേട്ടു ദേവി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു, ”നിനക്ക് ഇതുവരെ എന്നെ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. ചിത്തശുദ്ധിയും ഭക്തിയും വേണ്ടത്ര വന്നിട്ടില്ല. വലിയവനെന്നും ചെറിയവനെന്നുമുള്ള വ്യത്യാസം എനിക്കില്ല. ഞാന്‍ ഹൃദയമാണ് നോക്കുന്നത്. എന്നെ പ്രേമത്തോടെ ആരു വിളിച്ചാലും ഞാന്‍ അവിടെച്ചെല്ലും. ശാസ്ത്ര ജ്ഞാനത്തേക്കാള്‍ എനിക്കു പ്രിയം നിഷ്കളങ്കമായ ഭക്തിയാണ്. ഇതിനിയും മനസ്സിലാക്കിയിട്ടില്ലാത്ത നിന്റെകൂടെ ഇനി ഞാന്‍ വരില്ല.” എന്നു പറഞ്ഞ് ദേവി അപ്രത്യക്ഷയായി.
ഞാനെന്ന അഹങ്കാരം വരുമ്പോള്‍ നമ്മള് ബന്ധനത്തില്പെടുന്നു. എല്ലാം അവിടുത്തെ ശക്തിയാണ് എന്ന സമര്‍പ്പണഭാവം വരുമ്പോള്‍ നമ്മള് മുക്തരാകുന്നു. പ്രപഞ്ചത്തെ ഈശ്വരനില്‍ നിന്നും ഭിന്നമായിക്കണ്ട് ഇഷ്ടാനിഷ്ടങ്ങളും രാഗദ്വേഷങ്ങളും വളര്‍ത്തുമ്പോഴാണ് ബന്ധനവും ദുഃഖവും ഉണ്ടാകുന്നത്. എല്ലാം ആ ശക്തിസ്വരൂപിണിയുടെ ലീലയാണെന്നു ബോധിച്ചാല്‍ നമ്മുടെ ജീവിതവും ആനന്ദലീലയായിത്തീരും. മായാവസ്ത്രം അണിഞ്ഞവളെങ്കിലും ദേവി സത്യസ്വരൂപിണിയാണ്. ദേവിയെ ആരാധിക്കുമ്പോള്‍ മായയില്‍ മുങ്ങുകയല്ല, നമ്മള് സത്യത്തിലേക്ക് ഉയരുകയാണ് ചെയ്യുന്നത്. ഇതിന്റെ പ്രതീകമാണ് നവരാത്രി പൂജ.

ജന്മഭൂമി: http://www.janmabhumidaily.com/news709958#ixzz4tXtwLQMK
No comments:
Post a Comment