ബ്രഹ്മാവ് നാന്മുഖനത്രെ. മുഖം എന്നത് അറിവായിരിക്കുന്ന ജീവനാണ്. ആ മുഖം ആദിവസ്തുവായി മേലെ സ്ഥിതിചെയ്യുന്നു. അതില്‍നിന്ന് നാലുമുഖങ്ങളുണ്ടായി. അവ മനം, ചിത്ത്, ബുദ്ധി, അഹങ്കാരം എന്നിവയാണ്. ഒരു ചെറിയ ശിശുവിന് മനവും ചിത്തവും ഉണ്ട്. പിന്നീടാണ് ബുദ്ധിയും അഹങ്കാരവും ഉണ്ടാകുന്നത്. ഇപ്രകാരമാണ് ബ്രഹ്മാവ് ചതുര്‍മുഖനാണെന്ന് പറയപ്പെടുന്നത്.
സരസ്വതി ബ്രഹ്മാവിന്റെ മകളും ഭാര്യയും, അനുജത്തിയും അമ്മയുമാണെന്ന് പറയുന്നു. സരസ്വതി എന്നത് നാക്ക് അതായത് ശബ്ദം ആകുന്നു. ശബ്ദമാണ് ശക്തി; അത് സ്ത്രീയാകുന്നു. അഹങ്കാരമെന്നത് ദേഹമല്ലാത്തതായ ഈ ജഡത്തെ ദേഹമെന്നഭിമാനിച്ചുകൊണ്ടിരിക്കുന്നത്. അതിനാല്‍ ഈ ജഡമത്രെ ബ്രഹ്മാവാകുന്നത്. അഹങ്കാരമായ ഈ ജഡത്തില്‍ നാക്കുണ്ടായതിനാല്‍ അത് മകളായി. അതിനാല്‍ സരസ്വതി ബ്രഹ്മാവിന് മകളായിത്തീര്‍ന്നു. അഹങ്കാരമായിരിക്കുന്ന ഈ ജഡത്തില്‍ തന്നാല്‍ സൃഷ്ടിക്കപ്പെടുന്നതിനാല്‍ ശബ്ദം മകളായി. ശബ്ദത്തില്‍നിന്നാണ് ലോകം ഉണ്ടായത്. ശബ്ദമില്ലെങ്കില്‍ ലോകമെന്ന അവസ്ഥ തന്നെ ഇല്ല. ഉറങ്ങുമ്പോള്‍ ഞാനെന്ന അവസ്ഥയൊ, ലോകമോ ഇല്ല. അപ്പോള്‍ ശബ്ദം ഉണ്ടാക്കുവാന്‍ സാധിക്കുന്നതുമല്ല. ഉറക്കമുണര്‍ന്നപ്പോള്‍ ഞാന്‍ എന്ന അവസ്ഥ ഉണ്ടായി. അതാണ് അഹങ്കാരമായിരിക്കുന്ന ബ്രഹ്മാവ്.
ആ അഹങ്കാരമായിരിക്കുന്ന ബ്രഹ്മാവ് തന്നില്‍നിന്നുണ്ടായ തന്റെ മകളായിരിക്കുന്ന നാക്കുമായി പുണര്‍ന്നു അതായത് സംയോഗം ചെയ്തു, ശബ്ദമുണ്ടാക്കി സംസാരിക്കുന്ന പ്രവൃത്തിക്കുപയോഗിച്ചു. അതിനാല്‍ സരസ്വതി ബ്രഹ്മാവിന് ഭാര്യയായി. ശബ്ദമില്ലെങ്കില്‍ യാതൊന്നുമില്ല, ഞാന്‍ എന്ന അവസ്ഥയുമില്ല. അതാണ് ഉറങ്ങുമ്പോള്‍ ശബ്ദം ഉണ്ടാക്കുവാനോ കേള്‍ക്കുവാനോ സാധിക്കാത്തത്. എപ്പോള്‍ ശബ്ദം തട്ടുന്നുവോ അപ്പോള്‍ ഉറക്കം തെളിയുന്നു. അപ്പോള്‍ ആ ശബ്ദത്തില്‍നിന്ന് ഞാന്‍ എന്ന അവസ്ഥ (അഹങ്കാരം) ഉണ്ടായി. അതിനാല്‍ സരസ്വതി ബ്രഹ്മാവിന് അമ്മയായി. ശബ്ദത്തില്‍നിന്ന് ‘ഞാന്‍’ ആദ്യം ഉണ്ടായി. അതിനുശേഷം ശബ്ദം ഉണ്ടായി. മുന്‍പ് ഞാനും അതിനുശേഷം ശബ്ദമായ സ്ത്രീയും ഉണ്ടായതിനാല്‍ സരസ്വതി ബ്രഹ്മാവിന് ഉടപ്പിറന്നവളായി- അനുജത്തിയായി. ഇതാണ് യാഥാര്‍ത്ഥ്യം. ഈ പരമാര്‍ത്ഥം അനുഭവത്തില്‍ക്കൂടിയല്ലാതെ അറിയുവാന്‍ സാധിക്കുന്നതല്ല. ഇപ്രകാരമുള്ള ബ്രഹ്മാവിന്റെ ഉത്ഭവം വിഷ്ണുവിന്റെ നാഭിയില്‍നിന്നാണ്.
വിഷ്ണു:-
ബ്രഹ്മാവ് മനസ്സില്‍ നിന്നാണുത്ഭവിച്ചത്. ആ മനസ്സാണ് വിഷ്ണു. വിഷ്ണുവില്‍നിന്നാണ് ലോകം ഉത്ഭവിച്ചത്. വിഷ്ണുവാകുന്ന മനസ്സാണ് ലോകത്തെ ഭരിച്ചുകൊണ്ടിരിക്കുന്നത്. വിഷ്ണു ലോകരക്ഷ ചെയ്യുന്നവനാണ്. അതുകൊണ്ടാണ് ‘വിശ്വംഭരേണ വിഷ്ണു’ എന്നുപറഞ്ഞിരിക്കുന്നത്. വിഷ്ണു സര്‍വ്വത്ര നിറഞ്ഞിരിക്കുന്നു. ‘സര്‍വ്വം വിഷ്ണുമയം ജഗത്.’ എന്നാല്‍ ഉറങ്ങുമ്പോള്‍ വിഷ്ണുവോ ലോകമോ ഉള്ളതായി അറിയുന്നില്ല, ഉറങ്ങുമ്പോള്‍ മനം ജീവനോടെ കലര്‍ന്നു ലയിച്ചുപോയി.

വരാഹാവതാരം:-
ഉറക്കു തെളിയുമ്പോള്‍ മനസ്സുണ്ടാകുന്നു; ആ മനസ്സില്‍നിന്നാണ് ലോകമുണ്ടായത്. പിന്നീട് താന്‍ തന്നെ ലോകത്തെ എടുത്തു നടക്കുകയും ചെയ്യുന്നു. ഇത് വരാഹാവതാരം. ഈശ്വരന്‍ വരാഹമായവതരിച്ചു ലോകത്തെ എടുത്തുയര്‍ത്തുന്നു.
നാം എവിടെപോയാലും ഈ ലോകം നമ്മോടുകൂടി വരുന്നു. നാം ലോകത്തില്‍ നടക്കുകയല്ല ചെയ്യുന്നത്.

ചെറുതായൊരു ഈര്‍ക്കില്‍ വളയത്തെ കടലാവണക്കിന്‍ പാലില്‍ (പശ) മുക്കിയെടുത്തു ഊതിയാല്‍ വളയത്തിനകത്തുള്ള പശ വളയത്തില്‍നിന്നു വേര്‍പെടാതെ മുട്ടവടിവായി (മുട്ടയുടെ രൂപത്തില്‍ ദീര്‍ഘവൃത്തമായി) പുറത്തേക്ക് തള്ളിനില്‍ക്കുന്നത് കാണാം. അതുപോലെ വായുവിനാല്‍ ഊതപ്പെട്ട ശുക്ലം പിണ്ഡമായി, വേര്‍പെടാതെ നമ്മിലിരുന്നു പുറത്തിനുള്ളില്‍ തള്ളിനില്‍ക്കുന്നതാണ്-ഈ കാണപ്പെടുന്ന ലോകം. എന്നാല്‍ ഈ ലോകത്തെ ബ്രഹ്മാണ്ഡമെന്ന് പറഞ്ഞുവരുന്നത് തെറ്റ്. ലോകം പിണ്ഡാണ്ഡവും ബ്രഹ്മസ്വരൂപമായ ശുക്ലമിരിക്കുന്ന ശിരസ്സ് ബ്രഹ്മാണ്ഡവും ആകുന്നു. നമ്മാല്‍ കാണപ്പെടുന്നത് പിണ്ഡാണ്ഡവും നാം ബ്രഹ്മാണ്ഡവുമാണ്. മനസ്സാകുന്ന വിഷ്ണുവിന്റെ നടുവില്‍നിന്നാണ് ‘ഞാന്‍’ എന്ന ബ്രഹ്മാവിന്റെ ഉത്ഭവം. മനസ്സ് അധോമുഖമാകുമ്പോള്‍ ‘ഞാന്‍’ എന്ന തോന്നലുണ്ടായി. വിഷ്ണു വരാഹരൂപമായി ലോകത്തെ വഹിക്കുന്നു. മനസ്സ് ഊര്‍ദ്ധ്വമുഖമാകുമ്പോള്‍ ലോകമോ അഹങ്കാരമോ ഇല്ല.
മനസ്സ് അധോമുഖമാകുമ്പോള്‍ പിണ്ഡാണ്ഡമായ ലോകം ബ്രഹ്മാണ്ഡത്തില്‍ നിന്ന് മുട്ടവടിവായുത്ഭവിച്ചു; അതിലിരുന്ന ‘ഞാന്‍’ എന്ന അഹങ്കാരമായിരിക്കുന്ന ബ്രഹ്മാവുണ്ടായി. ഇപ്രകാരമുള്ള മുട്ടയുടെ നടുവില്‍ നിന്നുത്ഭവിച്ചതിനാലാണ് ബ്രഹ്മാവിന് ‘അണ്ഡജന്‍’ എന്ന പേരുണ്ടായത്. മുട്ടയാണ് മനസ്സാകുന്ന വിഷ്ണു. ആ മനസ്സാണ് ഗുരു.
ജന്മഭൂമി: http://www.janmabhumidaily.com/news583356#ixzz4riIj2NI8
No comments:
Post a Comment