ഛാന്ദോഗ്യോപനിഷത്ത്എട്ടാം അദ്ധ്യായത്തിന്റെ അവസാനഭാഗം, ദേവന്മാരുടെ പ്രതിനിധിയായി ദേവേന്ദ്രനും അസുരന്മാരിൽ നിന്ന് വിരോചനനും പ്രജാപതിയുടെ അടുത്ത് ആത്മവിദ്യ പഠിക്കാൻ പോയ കഥയാണ്. 32 വർഷത്തെ പഠനത്തിനൊടുവിൽ ഭൗതികശരീരമാണ് ആത്മതത്ത്വം എന്ന ധാരണയുമായി ഇരുവരും മടങ്ങി. എന്നാൽ വഴിക്ക് സംശയം തോന്നിയ ഇന്ദ്രൻ മാത്രം പ്രജാപതിയുടെ അടുത്ത് തിരികെ ചെന്നു. 32 വർഷം പിന്നെയും പ്രജാപതിയോടൊത്തു കഴിഞ്ഞപ്പോൾ, സ്വപ്നാവസ്ഥയാണ് ആത്മതത്ത്വമെന്ന ബോദ്ധ്യത്തിലെത്തി. മടക്കയാത്രയിൽ വീണ്ടും സംശയം തോന്നി തിരിച്ചുചെന്ന് മറ്റൊരു 32 വർഷം കൂടി കഴിഞ്ഞപ്പോൾ സ്വപ്നരഹിതമായ നിദ്രാവസ്ഥയാണ് ആത്മതത്ത്വമെന്നായി തോന്നൽ. ആ തോന്നലുമായുള്ള മടക്കത്തിൽ സംശയം തോന്നി വീണ്ടും തിരിച്ചു ചെന്ന് 5 വർഷം കൂടി പ്രജാപതിയോടൊത്തു കഴിഞ്ഞപ്പോൾ മാത്രമാണ് ദേവേന്ദ്രന് യഥാർത്ഥമായ ആത്മജ്ഞാനം ലഭിച്ചത്. അങ്ങനെ ആകെ 101 വർഷം അദ്ദേഹത്തിന് പ്രജാപതിയോടൊത്ത് ചിലവഴിക്കേണ്ടിവന്നു.
No comments:
Post a Comment