Sunday, September 10, 2017

കശ്യപ പ്രജാപതിയുടെ രണ്ടാമത്തെ ഭാര്യയായ ദിതീദേവിയുടെ മക്കളാണ് ദൈത്യന്മാര്‍. അവര്‍ രണ്ടുപേരും ആസുര സ്വഭാവികളാണ്. ഭഗവാന്‍ വരാഹമായിട്ടും നൃസിംഹമായിട്ടും അവതരിച്ച് ദിതിയുടെ മക്കളായ ഹിരണ്യാക്ഷനെയും ശിരണ്യകശിപുവിനെയും വധിച്ചു. ഭക്തോത്തമനായ പ്രഹ്‌ളാദനെ ദൈത്യകുലത്തിന്റെ അധിപതിയായി വാഴിച്ചു. ആ പ്രഹ്‌ളാദന്‍ ഭഗവാന്റെ വിശേഷ വിഭൂതിയാണ്.
കലയാ താം കാലഃ അഹം (35)
സര്‍വ്വവസ്തുക്കളുടെയും സമാപ്തി- നാശം വരുത്തുന്ന പല കാരണങ്ങളും ഉണ്ട്. അവയില്‍ ഏറ്റവും പ്രധാനമായത് പരായണ, അണു, നിദേഷ, യാമം, ദിവസം, മാസം, വത്‌സരം തുടങ്ങിയ കാലമാണ്, ആ കാലത്തില്‍ ഭഗവാന്റെ വിശേഷചൈതന്യം-വിഭൂതി- ഉള്‍ക്കൊള്ളുന്നു.
മൃഗാണാം മൃഗേന്ദ്രഃ അഹം (36)
നാലു കാലുകള്‍കൊണ്ട് നടക്കുന്ന ജന്തുക്കളെ മൃഗങ്ങള്‍ എന്നു പറയുന്നു. എല്ലാ മൃഗങ്ങളും സിംഹത്തെ ഭയപ്പെട്ട് ജീവിക്കുന്നു. സിംഹത്തിന്റെ ഗര്‍ജനം മനുഷ്യരെപ്പോലും ഭയപ്പെടുത്തും. ആ കഴിവ് സിംഹത്തിന് കിട്ടിയത് ഭഗവാന്റെ വിഭൂതിയായതുകൊണ്ടാണ്.
പക്ഷിണാം വൈനതേയഃ അഹം (37)
ആകാശത്തില്‍ വിവിധതരം പക്ഷികള്‍ പറന്ന് കളിക്കുന്നു. അവയുടെ ശബ്ദവും സഞ്ചാരവും നമ്മെ ആകര്‍ഷിക്കുന്നത് ഭഗവാന്റെ ചൈതന്യാംശം അവയില്‍ ഉള്‍ക്കൊള്ളുന്നതുകൊണ്ടുതന്നെയാണ്. ഭഗവാന്റെ വാഹനമായ ഗരുഡഭഗവാനാണ് പക്ഷികളുടെ അധിപതി. ശ്രീകൃഷ്ണഭഗവാന്റെ വിശേഷ വിഭൂതിയുമാണ് ഗരുഡന്‍.


ജന്മഭൂമി: http://www.janmabhumidaily.com/news702231#ixzz4sLFW6M5j

No comments: