മഹത്തത്വം, അഹങ്കാരം, ശബ്ദാദിഗുണങ്ങള്‍ എന്നിങ്ങിനെ കാര്യകാരണ രൂപത്തില്‍ അവിരാമമായി തുടരുന്ന സത്താണ് അഹങ്കാരത്തിനു നിദാനമായിരിക്കുന്നത്. ആ സത്ത് ഭഗവാനാകുന്നു. അപ്പോള്‍ അഹങ്കാരം എന്ന 'കാര്യ'ത്തിന്റെ കാരണം ഭഗവാനാകുന്നു. അത് ത്രിഗുണങ്ങളെ അധികരിച്ചാണിരിക്കുന്നത്. അഹങ്കാരത്തില്‍ നിന്നും ഉദിച്ച മഹത് തത്വമാണ് ബുദ്ധി. അതായത് ബുദ്ധി കാര്യവും അഹങ്കാരം കാരണവും ആകുന്നു. അഹങ്കാരത്തില്‍ നിന്നും തന്മാത്രകള്‍ ഉദ്ഭൂതമാവുന്നു. പഞ്ചഭൂതങ്ങള്‍ക്ക് കാരണമാവുന്നത് ഈ തന്മാത്രകളാണ്. ഇവയില്‍ നിന്നാണ് കര്‍മ്മേന്ദ്രിയങ്ങളും ജ്ഞാനേന്ദ്രിയങ്ങളും ഉണ്ടാവുക. പഞ്ചഭൂതങ്ങള്‍, പഞ്ചേന്ദ്രിയങ്ങള്‍, ജ്ഞാനേന്ദ്രിയങ്ങള്‍, എന്നീ പതിനഞ്ചിന്റെ കൂടെ മനസ്സും ചേര്‍ന്ന് പതിനാറു കലകളാണ് കാര്യകാരണരൂപത്തില്‍ വര്‍ത്തിക്കുന്ന ഗുണങ്ങള്‍. ഇങ്ങിനെയാണ് ആദിസൃഷ്ടിയുടെ ക്രമികവികാസം. സൃഷ്ടിയുടെ ഉദ്ഭവം എങ്ങിനെയെന്ന് ചുരുക്കി വിവരിച്ചു .devibhagavatam
No comments:
Post a Comment