Thursday, September 21, 2017

ബ്രാഹ്മണന് ഉത്കൃഷ്ടഗുണയോഗം സ്വഭാവസിദ്ധമാകുന്നു. 'ശമം, ദമം, തപസ്സ്, ശൗചം, ക്ഷാന്തി, ആര്‍ജവം, ജ്ഞാനം, വിജ്ഞാനം, ആസ്തിക്യം എന്നീ ബ്രാഹ്മമായ കര്‍മ്മം സ്വാഭാവികമാകുന്നു' എന്നു ഭഗവാനും പറഞ്ഞിട്ടുണ്ട്.
അഥവാ മഹാഗുണമെന്നത് ബ്രഹ്മപ്രാപ്തിഗുണമാണ്. അപ്രകാരമുള്ള ബ്രഹ്മപ്രാപ്തിലക്ഷണമായ മഹാഗുണത്തോട് കൂടിയവനായിരിക്കണം ബ്രാഹ്മണന്‍. ആ ബ്രാഹ്മണനാല്‍ ഈ ദോഷങ്ങള്‍ പൂര്‍ണമായും വര്‍ജ്യങ്ങളാകുന്നു എന്നര്‍ഥം.
ശ്രീസനത്സുജാതീയം (ശങ്കരഭാഷ്യം പരിഭാഷ)

No comments: