Monday, December 11, 2017

ഈശാ വാസ്യോപനിഷത്ത് --പതിനേഴാം ദിവസം --മന്ത്രം -17--
*****************************************************************************************
വായുരനിലമമൃതമഥേദം ഭസ്മാന്തം ശരീരം !
ഓം ക്രതോ സ്മരകൃതം സ്മരക്രതോസ്മരകൃതം സ്മര
********************************************************************************************
അര്‍ത്ഥം--മരണാ സന്നനായ എന്‍റെ പ്രാണവായു വായുവിനെ പ്രാപിക്കട്ടെ ! പിന്നെ ഈ സ്ഥൂല ശരീരം ഭസ്മമായി തീരട്ടെ !പ്രണവ ശബ്ദം സങ്കല്‍പ്പ സ്വരൂപമായ മനസ്സേ ഓര്‍മ്മിച്ചാലും!ചെയ്തിട്ടുള്ള നല്ല കാര്യങ്ങള്‍ ഓര്‍ക്കുക !സത്യാത്മകനുംസങ്കല്‍പ്പ സ്വരൂപനും ആയ അഗ്നിദേവ ഓര്‍മ്മിച്ചാലും!ഞാന്‍ ചെയ്തിട്ടുള്ള സത് കര്‍മ്മങ്ങളെ ഓര്‍മ്മിച്ചാലും
*******************************************************************************************
വ്യാഖ്യാനം
*****************
ഇതില്‍ നിന്നും മരണാനന്തര ക്രിയയില്‍ ശരീരം അഗ്നിയില്‍ സമര്‍പ്പിക്കയാണ് വേണ്ടത് എന്ന് വ്യക്തം .മരണ സമയത്ത് ഓം കാരം ആണ് മനസ്സ് കൊണ്ട് മന്ത്രിക്കേണ്ടത് -അതാണ്‌ ഉത്തമം --എന്ന് വെച്ച് നാരായണ മന്ത്രമോ നമശിവായ മന്ത്രമോ രാമാ മന്ത്രമോ പാടില്ല എന്നല്ല അതിനൊക്കെ മുന്‍പില്‍ ഓം ചേര്‍ത്ത് മരണ സമയത്ത് ജപിക്കണം എന്ന് മനസ്സിനോട് ആവശ്യപ്പെടുന്നു.--പിന്നെ ഈശ്വരനോട് അഭ്യര്ത്തിക്കുന്നു ഞാന്‍ ചെയ്ത നല്ല കാര്യങ്ങളെ ഓര്‍ത്താലും --ഇവിടെ ഈ വാക്കിനു നല്ല പ്രാധാന്യം ഉണ്ട് മനസ്സ് കൊണ്ട് ഓംകാര സ്വരൂപത്തോടെ ഭഗവദ് നാമം ജപിക്കുകയും.ഞാന്‍ ചെയ്ത നല്ല കാര്യങ്ങളെ ഈശ്വരാ ഓര്‍ത്താലും എന്നും പ്രാര്‍ത്ഥന ചെയ്യുമ്പോള്‍ അത് തീര്‍ച്ചയായും ഫലിക്കും എന്ന് ഉറപ്പു ഭഗവദ് ഗീതയും ഇതിനു സാക്ഷ്യം വഹിക്കുന്നു.--മരണ സമയത്ത് എന്താണോ നാം ചിന്തിക്കുന്നത് അതിനു അനുസരിച്ച ജന്മം ആയിരിക്കും അടുത്തത് എന്ന് ഗീത പറയുന്നു --pranavam.

No comments: