പരമ ജ്ഞാനിയും , ബഹുഭാഷാപണ്ഡിതനും, ഋഷിതുല്യനുമായ ശ്രീ ചന്ദ്രശേഖര സരസ്വതി രചിച്ച് ,1966 ഓക്റ്റൊബർ 23 ലെ ഐക്യരാഷ്ര സഭാ സമ്മേളനത്തിൽ ഭാരതരത്ന ശ്രീമതി എം.എസ് സുബ്ബലക്ഷ്മി ആലപിച്ച , ലോകജനതയെ മുഴുവൻ - മാനവമൈത്രിക്കും ,ലോക ക്ഷേമത്തിനും വേണ്ടി ഉദ്ബോധിപ്പിച്ച ,സംസ്കൃത ഭാഷയിൽ രണ്ട് ശ്ലോകങ്ങളിലായി തയ്യാറാക്കിയ പ്രാർത്ഥനാ ഗീതത്തിലൂടെ :
മൈത്രീം ഭജത അഖിലഹൃജ്‌ജേത്രീം
ആത്മവദേവ പരാനപി പശ്യത
യുദ്ധം ത്യജത സ്‌പർദ്ധാം ത്യജത
ത്യജത പരേഷു അക്രമമാക്രമണം
ജനനീ പൃഥിവീ കാമദുഘാസ്‌തേ
ജനകോ ദേവ: സകലദയാലു:
ദാമ്യത ദത്ത ദയധ്വം ജനതാ:
ശ്രേയോ ഭൂയാത് സകലജനാനാം...
മിത്രഭാവം വളര്‍ത്തി അതിലൂടെ സകലജനങ്ങളെയും കീഴടക്കുക; മറ്റുള്ളവരെയും തന്നെപ്പോലെ തന്നെ കാണുക; യുദ്ധം ത്യജിക്കുക. മത്സരവും അസൂയയും ഉപേക്ഷിക്കുക, അക്രമമായി അന്യരെ ആക്രമിക്കുന്നത് ഒഴിവാക്കുക; ഭൂമിമാതാവ് നമ്മുടെ സകല ആഗ്രങ്ങളും സാധിച്ചു തരുവാനായി നിലകൊള്ളുന്നുണ്ട്. ജഗദ്പിതാവായ ദേവന്‍ എല്ലാവരിലും ഒരേപോലെ ദയാലുവാണ്. അതിനാല്‍ വിശ്വജനങ്ങളെ സംയമനം പാലിക്കുക, ദാനം ചെയ്യുക, കരുണയുള്ളവരായിരിക്കുക, ലോകജനതയ്ക്ക് മുഴുവന്‍ അനവരതം ശ്രേയസ്സും സന്തോഷവുമുണ്ടാകട്ടെ
ജയതു ഭാരതം
No comments:
Post a Comment