അവധൂത ചിന്തകൾ
**********************
**********************
1. ലോകം മായയാണെന്ന് മനസ്സിന് അറിയാമെങ്കിലും മായയെ ആഗ്രഹിക്കുന്നതും മനസ്സാണ്, അപ്പോള്‍ മനസ്സ് എന്തിനെയാണ് അംഗീകരിക്കുന്നത്
2. എന്നില്‍ നിന്നും ഉണ്ടായ കുഞ്ഞ് എന്റേതെന്നു തോന്നി, എന്നാല്‍ ഞാന്‍ മാത്രം പോരല്ലോ കുഞ്ഞ് ഉണ്ടാകുവാന്‍, അപ്പോള്‍ നമ്മില്‍ നിന്നും ഉണ്ടായ കുഞ്ഞ് നമ്മുടെയെന്ന് തോന്നി, അങ്ങനെ വരുമ്പോള്‍ ഒരു പ്രശ്നമുണ്ട്, നമ്മളില്‍ ഞാന്‍ ഉണ്ടാകുവാന്‍ പാടില്ലല്ലോ, എന്നാല്‍ ഞാന്‍ ഉണ്ടെങ്കില്‍ അവിടെ നമ്മള് ഉണ്ടാകുമോ?
3. ഞാനില്ലായെന്ന് എനിക്ക് ഒരിക്കലും നിഷേധിക്കുവാനാകില്ല, അപ്പോള്‍ ഈ ഞാന്‍ എന്താ എന്ന് അറിയേണ്ടത് എന്റെ കടമയാണ്, അറിയുവാന്‍ വൈകും തോറുംഅറിവു കേടുകള്‍ കൂടിക്കൊണ്ടിരിക്കും
4. മരണത്തെ ആഗ്രഹിച്ചാല്‍ മരിക്കുവാനാകും എന്നാല്‍ ആഗ്രഹം മരിക്കുന്നില്ല, ആഗ്രഹം മരിച്ചാല്‍ പിന്നെ മരണം സംഭവിക്കുന്നില്ല
5. എന്നെ ഇങ്ങനെയാക്കിയത് ഞാന്‍ തന്നെയാണ്, ഇനി എങ്ങനെ ആക്കണം എന്ന് പറയുന്നതും ഞാന്‍ തന്നെയാണ്, എന്തു കൊണ്ട് അങ്ങനെ ആകുന്നില്ല എന്നു പറയുന്നതും ഞാന്‍ തന്നെയാണ്, ഇനി ഒന്നും ആകണ്ട എന്നു പറയുന്നതും ഞാന്‍ തന്നെയാണ്, അങ്ങനെ ആകുവാന്‍ ശ്രമിച്ചത്തെറ്റായിപ്പോയി എന്നു പറയുന്നതും ഞാന്‍ തന്നെയാണ്, ഇതൊക്കെ പറയുന്നതും പറയുന്നതൊക്കെ പ്രവര്‍ത്തിക്കുന്നതും പ്രവര്‍ത്തിച്ചു പരാജിതനാകുമ്പോള്‍ കരയുന്നതും ഞാന്‍ തന്നെയാണ്
6. വാശിയും പിടിവാശിയും ഞാന്‍ കാണിക്കുന്നതല്ല അത് എന്നില്‍ സംഭവിക്കുന്നതാണ്, അതുകൊണ്ട് ആ ബോധം നിങ്ങള്‍ക്കുണ്ടായാല്‍ ഇവിടെ ഒരു അടി ഒഴിവാക്കാം
7. എല്ലാരോടും എനിക്കൊന്നേ പറയാനുള്ളൂ, എന്നെ നോക്കി നിങ്ങള്‍ വിലയിരുത്തി എന്തെങ്കിലും പറഞ്ഞാല്‍ ഞാന്‍ നിങ്ങള്‍ എന്നില്‍ക്കണ്ട എന്നെയായിരിക്കും ഞാന്‍ മാറ്റാന്‍ ശ്രമിക്കുന്നത്, എന്നാല്‍ എന്നില്‍ ഞാന്‍ കണ്ട എന്നെയല്ല ഞാന്‍ ആദ്യം മാറ്റേണ്ടത്
8. ഒന്നുമില്ലായ്മയെപ്പറ്റി ചിന്തിച്ചാല്‍ അത് എന്തിനെയെങ്കിലുംപറ്റി ആയിപ്പോകും, പൂര്‍ണ്ണതയെപ്പറ്റി ചിന്തിച്ചാല്‍ അത് അപൂര്ണ്ണതയെക്കുറിച്ചായിപ്പോകും
9. ശരിയേത് തെറ്റേത് എന്നറിയുവാന്‍ ശ്രമിക്കുന്നത് ശരിയേത് തെറ്റേത് എന്നറിയാത്ത മനസ്സാണെങ്കില്‍ എന്താകും കഥ
10. എങ്ങനെ വായടച്ചിരിക്കാം എന്ന് പഠിക്കുവാന്‍ ആദ്യം അത് പഠിക്കുന്നതിനു മുമ്പ് വായടച്ചിരിക്കണം
© Love Love Love Bliss
www.avadhoothguruji.org
www.avadhoothguruji.org
No comments:
Post a Comment