ഭാരതീയ ദാര്‍ശനിക പഠനങ്ങളില്‍ വൈശ്വാനര ദര്‍ശനത്തിന് അതിമഹത്തായ സ്ഥാനം ഋഷീശ്വരന്മാര്‍ കല്‍പ്പിച്ചിട്ടുണ്ട്. സര്‍വ്വ പ്രാണികളും സുഖത്തെ, വിഷയങ്ങളെ, അന്നത്തെ, അന്വേഷിയ്ക്കുന്നത്‍ ആ പ്രാണിയുടെ ഉള്ളില്‍ വിരാജിയ്ക്കുന്ന വൈശ്വാനരന്റെ ആഗ്രഹവും ആവശ്യവും പൂര്‍ത്തീകരിക്കാനും അതിനെ പ്രീതിപ്പെടുത്താനുമാണ്. പൂക്കള്‍ വിടരുമ്പോള്‍ അതിലെ തേന്‍ കുടിയ്ക്കാന്‍ വണ്ടുകള്‍ ഓടിയെത്തുന്നത്‍ ആ വണ്ടിന്റെ കര്‍മസൈദ്ധാന്തികത കൊണ്ടല്ല മറിച്ച്‍ അതിനുള്ളിലെ വൈശ്വാനരന്‍ അതിനെ അവിടേയ്ക്ക്‍ വലിച്ചിഴച്ച്‍ കൊണ്ടുവരികയാണ്. പൂക്കളിലെ തേന്‍ കുടിയ്ക്കുമ്പോള്‍ വണ്ടല്ല ത്ര്‌പ്തിയടയുന്നത്‍, ആ വണ്ടിലിരിയ്ക്കുന്ന വൈശ്വാനരന്‍ ത്ര്‌പ്തനാവുകയാണ്. എല്ലാത്തിന്റേയും ഋദയാന്തര്‍ഭാഗത്തിരിയ്ക്കുന്ന വൈശ്വാനരന്‍ അതി സൂക്ഷ്‍മവും അത്യന്തപ്രകാശകവുമാണ്.
ക്ര്‌ഷ്ണ യജ്ജുര്‍വേദാന്തര്‍ഗതമായ തൈത്തരീയ ആരണ്യകത്തില്‍ ഈ വൈശ്വാനര അഗ്നിയെ വളരെ ഭംഗിയായി സരളമായി വരച്ചു കാണിയ്ക്കുന്നുണ്ട്‍ -
ക്ര്‌ഷ്ണ യജ്ജുര്‍വേദാന്തര്‍ഗതമായ തൈത്തരീയ ആരണ്യകത്തില്‍ ഈ വൈശ്വാനര അഗ്നിയെ വളരെ ഭംഗിയായി സരളമായി വരച്ചു കാണിയ്ക്കുന്നുണ്ട്‍ -
"സന്തതം സിരാഭിസ്തു ലംബത്യാ കോശ സന്നിഭം,
തസ്യാന്തേ സുഷിരം സൂക്ഷ്മം തസ്മിന്‍ സര്‍വ്വം പ്രതിഷ്ഠിതം."
തസ്യാന്തേ സുഷിരം സൂക്ഷ്മം തസ്മിന്‍ സര്‍വ്വം പ്രതിഷ്ഠിതം."
ഹൃദയം നാഡികളാല്‍ ചുറ്റപ്പെട്ട്‍ തൂങ്ങിക്കിടക്കുന്നു. അതിന്റെ മധ്യത്തില്‍ സൂക്ഷ്മമായ ഒരു ദ്വാരമുണ്ട്‍, അതിലാണ് എല്ലാം നില നില്‍ക്കുന്നത്‍, തസ്മിന്‍ സര്‍വ്വം പ്രതിഷ്ഠിതം, അതിലാണ് സര്‍വ്വം പ്രതിഷ്ഠിതമായിരിക്കുന്നത്‍.
"തസ്യമധ്യേ മഹാനഗ്നിര്‍ വിശ്വാര്‍ച്ചിര്‍ വിശ്വതോ മുഖ: സോഽഗ്രഭുഗ് വിഭജന്‍ തിഷ്ഠന്നാഹാരമജര കവി:"
അതിന്റെ മധ്യത്തില്‍, ഹൃദയമധ്യത്തില്‍, മഹത്തായ അഗ്നി, എല്ലായിടത്തേയ്ക്കും ജ്വാലകളോട്‍ കൂടിയ അഗ്നി,
എല്ലാ ഭാഗങ്ങളിലേയ്ക്കും മുഖ (വായ) ങ്ങളോടു കൂടിയ അഗ്നി, അത്‍ (കിട്ടിയതിനെ) ആദ്യം ഭക്ഷിയ്ക്കുന്നതും, ആഹാരത്തെ വിഭജിയ്ക്കുന്നതും ആയി സ്ഥിതിചെയ്യുന്നു.
എല്ലാ ഭാഗങ്ങളിലേയ്ക്കും മുഖ (വായ) ങ്ങളോടു കൂടിയ അഗ്നി, അത്‍ (കിട്ടിയതിനെ) ആദ്യം ഭക്ഷിയ്ക്കുന്നതും, ആഹാരത്തെ വിഭജിയ്ക്കുന്നതും ആയി സ്ഥിതിചെയ്യുന്നു.
"തിര്യഗൂര്‍ദ്ധ്വമധ്: ശായീ രശ്മയസ്തസ്യ സന്തത:,
സന്താപയതി സ്വം ദേഹമാപാദ തലമസ്തകം
തസ്യമധ്യേ വഹ്നിശിഖാ അണീയോര്‍ദ്ധ്വാ വ്യവസ്ഥിതാ
നീലതോയദ മധ്യസ്ഥാ വിദ്യുല്ലേഖേവ ഭാസ്വരാ
നീവാര ശുകവര്‍ത്തന്വീ പീതാ ഭാസ്വത്യണൂപമാ"
സന്താപയതി സ്വം ദേഹമാപാദ തലമസ്തകം
തസ്യമധ്യേ വഹ്നിശിഖാ അണീയോര്‍ദ്ധ്വാ വ്യവസ്ഥിതാ
നീലതോയദ മധ്യസ്ഥാ വിദ്യുല്ലേഖേവ ഭാസ്വരാ
നീവാര ശുകവര്‍ത്തന്വീ പീതാ ഭാസ്വത്യണൂപമാ"
ആഹാരത്തെ ദഹിപ്പിച്ച്‍ ദേഹത്തില്‍ മുഴുവന്‍ വ്യാപിപ്പിയ്ക്കുന്നതും ഒരിയ്ക്കലും ജീര്‍ണ്ണമാകാത്തതും സര്‍വ്വദര്‍ശിയുമായി സ്ഥിതിചെയ്യുന്ന അഗ്നി തന്റെ ദേഹത്തെ അടിമുതല്‍ മുടിവരെ ചൂടുള്ളതാക്കി തീര്‍ക്കുന്നു. ആ അഗ്നിയുടെ, തലങ്ങും വിലങ്ങും, മേലോട്ടും കീഴോട്ടും പരന്നിരിയ്ക്കുന്ന രശ്മികള്‍ എല്ലായിടത്തും വ്യാപിച്ചിരിയ്ക്കുന്നു. ആ അഗ്നിയുടെ മധ്യത്തില്‍ അത്യന്തസൂക്ഷ്മമായിട്ടുള്ളതും കാര്‍മേഘത്തിന്റെ മധ്യത്തിലുള്ള മിന്നല്‍പോലെ ശോഭിയ്ക്കുന്നതും വരിനെല്ലിന്റെ അറ്റം പോലെ ക്ര്‌ശമായിട്ടുള്ളതും മഞ്ഞനിറത്തിലുള്ളതും സൂക്ഷ്മവസ്തുക്കള്‍ക്ക്‍ ഉപമയായിട്ടുള്ളതുമായ അഗ്നിശിഖ സ്ഥിതിചെയ്യുന്നു. ഈ ജാഗ്രത്‍ജഗത്തിലെ ഈശ്വര രചനയായ മനുഷ്യനില്‍ ആ പരമേശ്വരന്റെ വൈശ്വാനര രൂപമാണ്, അല്ലെങ്കില്‍, പ്രകടീരൂപമാണ് ഉള്ളത്‍..vijayan killikkal.
No comments:
Post a Comment