മ്ര്‌ത്യു ശാസനസ്തവം
പാഹിമാം പരാല്പരാ ഗിരീശാ ഭക്തവത്സലാ
ദേഹിമേ സദാശിവാ നമ:ശിവായ പാഹിമാം
അന്തകാസുരാന്തക മുരാന്തകാദിവന്തികാ
ചിന്തനീയവിഗ്രഹാ ഭവാന്റെ പുണ്യകീര്‍ത്തനം
അന്തിനേരമാദരേണ ചൊല്ലിടുന്നു ഞാനിതാ
ബന്ധുവത്സലാ പ്രഭോ നമ:ശിവായ പാഹിമാം
ആര്‍ത്തരക്ഷകാ മഹേശ വിശ്വനായകാ ഭവല്‍
സ്തോത്രമന്ത്രമാദരേണ നിത്യവും ജപിക്കുവാന്‍
മൃത്യുശാസനാ കനിഞ്ഞനുഗ്രഹിക്ക ദൈവമേ,
കൃത്തിവാസസ്സേ ഭവാന്‍നമ:ശിവായ പാഹിമാം
ഇന്ദുശേഖരാ ഗിരീശാ പന്നഗേന്ദ്രഭൂഷണാ
സുന്ദരേശ്വരാ ജഗന്നിവാസ ഭക്തവത്സലാ
നിന്നുടെ കൃപാതിരേകമെന്നുമെന്നിലേശുവാന്‍
തോന്നിടേണമേ സദാ നമ:ശിവായ പാഹിമാം
ഈശ്വരാ ഭവല്‍പ്രകൃതിയായിടുന്ന മായയില്‍
വിശ്വനായകാ വലച്ചിടായ് കമാം ദയാനിധേ
നശ്വരങ്ങളൊക്കെയിന്നു പാര്‍ക്കിലെന്റെ ദൈവമേ
വിശ്വവന്ദ്യവിഗ്രഹാ നമ:ശിവായ പാഹിമാം
ഉത്തമപ്രവൃത്തി ചെയ് വതിന്നു നിത്യമെന്‍മനം
എത്തിടുന്നതിന്നു മാത്രമല്ല ദൈവഭക്തിയില്‍
ശ്രദ്ധയും വിശിഷ്ടരില്‍ഗുരുത്വവും വരുത്തുവാന്‍
അനുഗ്രഹിക്ക ദൈവമേ നമശിവായ പാഹിമാം
ഐഹികസുഖങ്ങളേകി രക്ഷചെയ്തിടുന്നതും
മോഹവാരിരാശിയെ കടത്തിവിട്ടിടുന്നതും
സല്‍ഗതിക്കു തക്ക ഭക്തിയെ കൊടുത്തിടുന്നതും
ഒക്കെയും ഭവാന്‍വിഭോ നമ:ശിവായ പാഹിമാം
ഒട്ടുനേരമെങ്കിലും ഭവാന്റെ പുണ്യകീര്‍ത്തനം
പുഷ്ടഭക്തിയോടുകൂടി നിത്യവും ജപിക്കുവാന്‍
അഷ്ടമൂര്‍ത്തിയെ കനിഞ്ഞനുഗ്രഹിക്ക ദൈവമേ
വിശിഷ്ടലോകവന്ദിതാ നമ:ശിവായ പാഹിമാം
അന്തിനേരമാദരേണ അന്തരംഗഭക്തിയാല്‍
അന്തകാരിയാം ശിവന്റെ നാമമുച്ചരിക്കിലോ
അന്തകഭയം വരാതെ കാത്തൊടുക്കമീശ്വരന്റെ
അന്തികത്തിലാക്കിടും നമ:ശിവായ പാഹിമാം
അര്‍ഥവും കളത്രപുത്രമിത്ര പൌത്രരാദിയുമി-
ങ്ങെത്തിടുന്നതില്ല മൃത്യുയായവര്‍ക്ക് കൂട്ടിനായ്
മൃത്യുവിന്ന് മുമ്പുചെയ്ത പുണ്യപാപമെന്നിയേ
മിത്രമായ്‌വരാദൃഡം നമശിവായ പാഹിമാം
മൃത്യുശാസനസ്തവം പവിത്ര മുത്തമോത്തമം
ഭക്തിയോടു നിത്യവും ത്രിസന്ധ്യയില്‍ജപിക്കിലോ
മര്‍ത്ത്യരായിടുന്നവര്‍ക്കിഹത്തിലും പരത്തിലും
നിത്യവും സുഖിച്ചിടാം നമശിവായ പാഹിമാം
പാഹിമാം പരാല്പരാ ഗിരീശാ ഭക്തവത്സലാ
ദേഹിമേ സദാശിവാ നമ:ശിവായ പാഹിമാം
അന്തകാസുരാന്തക മുരാന്തകാദിവന്തികാ
ചിന്തനീയവിഗ്രഹാ ഭവാന്റെ പുണ്യകീര്‍ത്തനം
അന്തിനേരമാദരേണ ചൊല്ലിടുന്നു ഞാനിതാ
ബന്ധുവത്സലാ പ്രഭോ നമ:ശിവായ പാഹിമാം
ആര്‍ത്തരക്ഷകാ മഹേശ വിശ്വനായകാ ഭവല്‍
സ്തോത്രമന്ത്രമാദരേണ നിത്യവും ജപിക്കുവാന്‍
മൃത്യുശാസനാ കനിഞ്ഞനുഗ്രഹിക്ക ദൈവമേ,
കൃത്തിവാസസ്സേ ഭവാന്‍നമ:ശിവായ പാഹിമാം
ഇന്ദുശേഖരാ ഗിരീശാ പന്നഗേന്ദ്രഭൂഷണാ
സുന്ദരേശ്വരാ ജഗന്നിവാസ ഭക്തവത്സലാ
നിന്നുടെ കൃപാതിരേകമെന്നുമെന്നിലേശുവാന്‍
തോന്നിടേണമേ സദാ നമ:ശിവായ പാഹിമാം
ഈശ്വരാ ഭവല്‍പ്രകൃതിയായിടുന്ന മായയില്‍
വിശ്വനായകാ വലച്ചിടായ് കമാം ദയാനിധേ
നശ്വരങ്ങളൊക്കെയിന്നു പാര്‍ക്കിലെന്റെ ദൈവമേ
വിശ്വവന്ദ്യവിഗ്രഹാ നമ:ശിവായ പാഹിമാം
ഉത്തമപ്രവൃത്തി ചെയ് വതിന്നു നിത്യമെന്‍മനം
എത്തിടുന്നതിന്നു മാത്രമല്ല ദൈവഭക്തിയില്‍
ശ്രദ്ധയും വിശിഷ്ടരില്‍ഗുരുത്വവും വരുത്തുവാന്‍
അനുഗ്രഹിക്ക ദൈവമേ നമശിവായ പാഹിമാം
ഐഹികസുഖങ്ങളേകി രക്ഷചെയ്തിടുന്നതും
മോഹവാരിരാശിയെ കടത്തിവിട്ടിടുന്നതും
സല്‍ഗതിക്കു തക്ക ഭക്തിയെ കൊടുത്തിടുന്നതും
ഒക്കെയും ഭവാന്‍വിഭോ നമ:ശിവായ പാഹിമാം
ഒട്ടുനേരമെങ്കിലും ഭവാന്റെ പുണ്യകീര്‍ത്തനം
പുഷ്ടഭക്തിയോടുകൂടി നിത്യവും ജപിക്കുവാന്‍
അഷ്ടമൂര്‍ത്തിയെ കനിഞ്ഞനുഗ്രഹിക്ക ദൈവമേ
വിശിഷ്ടലോകവന്ദിതാ നമ:ശിവായ പാഹിമാം
അന്തിനേരമാദരേണ അന്തരംഗഭക്തിയാല്‍
അന്തകാരിയാം ശിവന്റെ നാമമുച്ചരിക്കിലോ
അന്തകഭയം വരാതെ കാത്തൊടുക്കമീശ്വരന്റെ
അന്തികത്തിലാക്കിടും നമ:ശിവായ പാഹിമാം
അര്‍ഥവും കളത്രപുത്രമിത്ര പൌത്രരാദിയുമി-
ങ്ങെത്തിടുന്നതില്ല മൃത്യുയായവര്‍ക്ക് കൂട്ടിനായ്
മൃത്യുവിന്ന് മുമ്പുചെയ്ത പുണ്യപാപമെന്നിയേ
മിത്രമായ്‌വരാദൃഡം നമശിവായ പാഹിമാം
മൃത്യുശാസനസ്തവം പവിത്ര മുത്തമോത്തമം
ഭക്തിയോടു നിത്യവും ത്രിസന്ധ്യയില്‍ജപിക്കിലോ
മര്‍ത്ത്യരായിടുന്നവര്‍ക്കിഹത്തിലും പരത്തിലും
നിത്യവും സുഖിച്ചിടാം നമശിവായ പാഹിമാം
No comments:
Post a Comment