"ആത്മദർശനം" - അതാവണം ജീവിതയാത്രയുടെ ലക്ഷ്യമെന്ന് സൂചിപ്പിക്കുന്നു ആർഷസംസ്കാരം.
ആത്മദർശനം തേടിയുളള യാത്രയിലെ അതീന്ദ്രീയ അനുഭവങ്ങൾ പിൻഗാമികൾക്കായി മഹാഋഷികൾ കൈമാറി "വേദ"ങ്ങളിലൂടെ.
അവിടെ 'അത്ഭുതങ്ങളും' 'ആശ്ചര്യങ്ങളും' 'ഭയപ്പെടുത്തലുകളും' ഇല്ലായിരുന്നു.
വളരെ മനോഹരമായ പ്രദേശത്തെ കുഞ്ഞരുവിക്കരയിൽ എത്തപ്പെടുമ്പോഴുളള ആയാസരഹിതമായ അവസ്ഥമാത്രം. അവിടേക്കെത്താനുളള ആയാസം പ്രകൃത്യാലുളളതെന്ന തിരിച്ചറിവും
സുന്ദരസ്വച്ഛമായ വേദോപദേശത്തെ 'ബ്രാഹ്മണവും' 'പുരാണവും' 'പഴങ്കഥകളുമായി' അധപതിപ്പിച്ചതിൻറെ ഉത്തരവാദികൾ ആരാണ്?
"അവസ്ഥ"യെ
ആചാരവും അനാചാരവും അന്ധവിശ്വാസവുമായി അധപതിപ്പിച്ചതാരാണ്?
ആചാരവും അനാചാരവും അന്ധവിശ്വാസവുമായി അധപതിപ്പിച്ചതാരാണ്?
അവനവനിലെ "ആത്മതേജസ്സ്" തേടുക, തിരിച്ചറിയുക. അത് അനുഭവിച്ച കണ്ണുകളെ മാത്രം പിന്തുടരുക.
"സ: കാലേനേഹ മഹതാ യോഗോ നഷ്ട: പരംതപ"
വെളിച്ചത്തെ കരിയും പുകയുമാക്കി മാറ്റുന്ന കാലത്തിൻറ കുസൃതിയെ "ആത്മജ്ഞാന" ത്താൽ അതിജീവിക്കാനാകട്ടെ
No comments:
Post a Comment