നമ്മുടെ ഓരോരുത്തരുടെയും ഉള്ളില്‍ തുടിക്കുന്ന ബോധത്തെ ഉണര്‍ത്തുവാനുള്ള ഉപാധിയാണിത്. നമുക്കുള്ളിലും പുറത്തും നിറഞ്ഞുനില്‍ക്കുന്ന പ്രപഞ്ചചൈതന്യത്തെ അനുഭവവേദ്യമാക്കാനുള്ളതാണ് രാമരാജ്യം.
ഇരുളും വെളിച്ചവും തമ്മിലുള്ള ഈ പോരാട്ടത്തില്‍ നാം നമ്മുടെ ഉള്ളിലെ ഹനുമാനെ ഉണര്‍ത്തേണ്ടതുണ്ട്. നമ്മില്‍ പുത്തന്‍ ഊര്‍ജ്ജം നിറയ്ക്കണം. ഉദാത്തമായ പ്രചോദനത്താല്‍ മഹദ്കാര്യങ്ങള്‍ നടക്കണം. ഭീതിയും അജ്ഞതയും ചേര്‍ന്നു നമുക്കുള്ളില്‍ കെട്ടിയ കോട്ടങ്ങള്‍ തകര്‍ത്ത് നാം മുന്നേറണം. ഭൗതികമായി നാം സ്ഥലകാലബന്ധിതരാണ്. മഹദ്കൃത്യങ്ങള്‍ക്കായി നാം പൂര്‍ണസമര്‍പ്പിതരായാല്‍ നമ്മുടെ ഉള്ളിലെ മഹാശക്തിയെ മുഴുവനായും ഉണര്‍ത്തി ഉയര്‍ത്താന്‍, ചുറ്റുപാടും പ്രസരിപ്പിക്കാന്‍ നമ്മുടെ സാധിക്കും.
ഭൗതികസുഖസൗകര്യങ്ങളോ, ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും വികാസമോ മാത്രമല്ല നമ്മുടെ പരമമായ ലക്ഷ്യം. പ്രപഞ്ചബോധത്തിന്റെ ഭാഗമാണ് നമ്മളോരോരുത്തരും എന്ന തിരിച്ചറിവുണ്ടാകലാണ്. അനന്തമായ പ്രകാശത്തിന്റെയും ബോധത്തിന്റെയും ഉറവിടങ്ങളാണ് നാമെന്ന് മനസ്സിലാക്കലാണ് നമ്മുടെ ലക്ഷ്യം.
ജന്മഭൂമി: http://www.janmabhumidaily.com/news751725#ixzz515iowioD
No comments:
Post a Comment