Thursday, December 21, 2017

പ്രതീക്ഷകളുടെ ലോകത്താണ് നമ്മള്‍ ജീവിക്കുന്നത്......!!*
*അക്രമവും സംഘര്‍ഷവും കുറഞ്ഞ് അല്പമെങ്കിലും സമാധാനവും സന്തോഷവും ഉണ്ടാകുമെന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നു.....*
*ആഹാരവും വസ്ത്രവും കിടപ്പാടവും കിട്ടുമെന്ന് പട്ടിണിപ്പാവങ്ങള്‍ പ്രതീക്ഷിക്കുന്നു........*
*ഇങ്ങനെ എണ്ണമറ്റ പ്രതീക്ഷകളിലാണ് മനുഷ്യനിന്ന് ജീവിക്കുന്നത്.....*
*എന്നാല്‍, ഒരു പ്രതീക്ഷയ്ക്കും വകനല്‍കാത്ത സംഭവങ്ങളാണ് ദിവസവും നമുക്കുചുറ്റും നടക്കുന്നത്.*
*വ്യക്തിജീവിതത്തിലും സാമൂഹികജീവിതത്തിലും മനുഷ്യന്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അവന്റെ ആരോഗ്യത്തെ കാര്യമായി ബാധിക്കാന്‍ തുടങ്ങിയിരിക്കുന്നു.....*
*മനസ്സിന്റെ പിരിമുറുക്കവും അതുമൂലമുണ്ടാകുന്ന മനോരോഗങ്ങളും ആത്മഹത്യാ പ്രവണതയും മുതിര്‍ന്നവരെയും യുവാക്കളെയും ഒരുപോലെ വേട്ടയാടുന്നു.......*
*മദ്യപാനവും ലഹരിപദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നതും യുവാക്കള്‍ക്കിടയില്‍ കണക്കില്ലാതെ പെരുകുന്നു.......!!!*
*ഇത്ര ഭീകരമാണ് നമ്മുടെ ലോകം എന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ടാകും....*
*പക്ഷേ, അതാണ് സത്യം. ഈ അവസ്ഥ എങ്ങനെയുണ്ടായി?*
*ഇതിനുത്തരവാദികള്‍ മനുഷ്യര്‍ തന്നെയാണോ?*
*ഇപ്പോഴത്തെ ഈ അവസ്ഥയുടെ പൂര്‍ണ ഉത്തരവാദി മനുഷ്യന്‍ തന്നെയാണ്.....*
*അതിന് മറ്റൊന്നിനെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല.....*
*പ്രകൃതിനിയമങ്ങളും സദാചാരമൂല്യങ്ങളും പാലിക്കാതെയുള്ള മനുഷ്യന്റെ ജീവിതമാണ് ഇതിന്റെ അടിസ്ഥാന കാരണം....*
*ഒരു രാജാവിന് രണ്ട് മക്കളുണ്ടായിരുന്നു....*
*ധര്‍മിഷ്ഠനും നീതിമാനുമായിരുന്നു രാജാവ്.....*
*പിന്‍ഗാമിയെ തിരഞ്ഞെടുക്കാന്‍ സമയമായപ്പോള്‍, രാജകുമാരന്മാരില്‍ ആരെ രാജ്യഭാരം ഏല്പിക്കും എന്ന ചിന്തയിലായി അദ്ദേഹം.*
*തന്റെ മക്കളില്‍ ആരാണ് രാജാവാകാന്‍ യോഗ്യന്‍ എന്ന് കണ്ടുപിടിക്കണം. അതിന് ഒരു പരീക്ഷണം നടത്താന്‍ അദ്ദേഹം തീരുമാനിച്ചു.....*
*രാജാവ് മക്കളെ അടുത്തുവിളിച്ച് അവര്‍ക്ക് രണ്ടുപേര്‍ക്കും ചെറിയൊരു തുക നല്‍കി പറഞ്ഞു:*
*"ഈ പണം ഉപയോഗിച്ച് നിങ്ങള്‍ നിങ്ങളുടെ കൊട്ടാരങ്ങള്‍ നിറയ്ക്കണം. നിങ്ങളില്‍ ആരാണോ ഈ ജോലി ഏറ്റവും ഭംഗിയായി നിര്‍വഹിക്കുന്നത് അവരെ അനന്തരാവകാശിയായി വാഴിക്കും."*
*മൂത്ത മകന്‍ ചിന്തിച്ചു:*
*"ഇത് കുറച്ച് പണമേയുള്ളൂ. ഇതുകൊണ്ട് എന്റെ കൊട്ടാരം മുഴുവന്‍ നിറയ്ക്കാനുള്ള സാധനങ്ങള്‍ ഞാനെങ്ങനെ വാങ്ങും?*
*എത്ര ചിന്തിച്ചിട്ടും അയാള്‍ക്ക് തീരുമാനം എടുക്കാന്‍ കഴിഞ്ഞില്ല. അവസാനം നഗരത്തിലുള്ള ചപ്പുചവറുകള്‍ വാങ്ങി അയാള്‍ തന്റെ കൊട്ടാരം നിറച്ചു. ചേട്ടനെപ്പോലെ അനുജനും ആദ്യം ഉത്തരംകിട്ടാതെ വിഷമിച്ചു.....*
*പക്ഷേ, അയാള്‍ കൂടുതല്‍ ആഴത്തില്‍ മനസ്സിരുത്തി ചിന്തിച്ചു....*
*ഒടുവില്‍ ആ പണം കൊണ്ട് അയാള്‍ നല്ല മണമുള്ള ഒരു പെര്‍ഫ്യൂം (സുഗന്ധദ്രവ്യം) വാങ്ങി തന്റെ കൊട്ടാരത്തിലെ മുറികളിലെല്ലാം അടിച്ചു. അതിന്റെ നറുമണം കൊണ്ട് കൊട്ടാരത്തിലെ മുറികളെല്ലാം നിറച്ചു...*
*_ഇത് നമ്മുടെ ഓരോരുത്തരുടെയും കഥയാണ്...._*
*_ഈ കഥയിലെ കൊട്ടാരം നമ്മുടെ ഹൃദയമാണ്...._*
*_പണം നമ്മുടെ ജീവിതമാണ്...._*
*_നമുക്ക് രണ്ട് കാര്യങ്ങള്‍ ചെയ്യാം...._*
*_ഒന്നുകില്‍ അവിവേകത്തിന്റെ മാര്‍ഗത്തില്‍ സഞ്ചരിക്കാം._*
*_പക്ഷേ, ഇത് നമ്മുടെയും മറ്റുള്ളവരുടെയും ജീവിതം ദുര്‍ഗന്ധം വമിപ്പിക്കുന്നതാക്കും._*
*_അല്ലെങ്കില്‍ വിവേകത്തിന്റെയും ഈശ്വരേച്ഛയുടെയും മാര്‍ഗത്തിലൂടെ സഞ്ചരിച്ച് നമ്മുടെയും മറ്റുള്ളവരുടെയും ജിവിതം സുഗന്ധപൂരിതമാക്കാം._*
*_ഏത് മാര്‍ഗം തിരഞ്ഞെടുക്കണമെന്ന് നമുക്ക് നിശ്ചയിക്കാം....._

No comments: