Friday, December 15, 2017

മിക്ക ക്രിയകളും ഗണപതി നിവേദ്യത്തിന്റെ ഭാഗമായ “പ്രാണായ സ്വാഹാ.”..തുടങ്ങിയ പഞ്ചആഹൂതികളോടെ ആണല്ലോ തുടങ്ങാറ്. അതുപോലെ തന്നെ സപ്തശുദ്ധി മന്ത്രങ്ങളും “പ്രണോപാനവ്യാനോദാനസമാനാ മേ ശുദ്ധ്യന്താം എന്നാണ് തുടങ്ങുന്നത്. പഞ്ചേന്ദ്രിയങ്ങളെയും മനസ്സ്, ബുദ്ധി , വികാരങ്ങള്‍ ഒക്കെ ശുദ്ധീകരിയ്ക്കണമെന്നൊക്കെ പറഞ്ഞാല്‍ മനസ്സില്‍ ആക്കാന്‍ പറ്റും. പക്ഷെ നാം ശ്വസിയ്ക്കുന്ന വായുവിനെ എങ്ങിനെ ശുദ്ധമാക്കും? ( അന്തരീക്ഷമലിനീകരണമില്ലാത്ത കാലത്താണല്ലോ ഈ മന്ത്രങ്ങള്‍ ഉണ്ടായത്. അതോ അന്ന് തന്നെ ഇന്നത്തെ നിലവരുമെന്നവര്‍ കണ്ടിരുന്നുവോ?).തര്‍ക്ക ശാസ്ത്രത്തില്‍ ചില പ്രത്യേകാരണങ്ങളാല്‍, ഉപാധികളാല്‍ ജീവാത്മാവ്, അഞ്ചായി മാറിയാതാണെന്ന് പറയുന്നുണ്ട്.ആ കാരണങ്ങള്‍ എന്താണെന്നല്ല, അവ നമ്മുടെ ശരീരസംരക്ഷണത്തില്‍ എത്ര സഹായിക്കുന്നു എന്ന് ചുരുക്കത്തില്‍ പറയാനാണ് ഇവിടെ ഉദ്ദേശം.പ്രാണന്റെ സ്ഥാനം മൂര്‍ധാവില്‍ ആണ്. ബുദ്ധി, മനസ്സ്, ഹൃദയം, ഇന്ദ്രിയങ്ങള്‍എന്നിവയെ ശരിയായി നിലനിര്‍ത്തുകയും അതിന്നായി, ഭക്ഷണം അതായത് ഹവിസ്സ്, അന്നം അകത്തേയ്ക്ക് കടത്തി വിടുകയും ശ്വാസോഛ്വാസം മുതലായവ നിലനിര്‍ത്തുകയും ആണ് പ്രാണന്റെ ചുമതല. ഹവിസ്സ് അകത്തു ചെന്നാല്‍ അത് പുറത്തും പോകണമല്ലോ അവിടെ ആണ് അപാനവായുവിന്റെ ആവശ്യം വരുന്നത്. ഗുഹ്യ പ്രദേശത്ത് മലദ്വാരതിനടുത്ത് സ്ഥിതിചെയ്യുന്ന ഈ വായു, നിത്തമ്ബം, ലിംഗം, തുടകള്‍, എന്നിവിടങ്ങളില്‍ വഴി മലമൂത്രങ്ങള്‍, ആര്‍ത്തവം ഒക്കെ വേണ്ട പോലെ ക്രമീകരിക്കുന്നു. വ്യാനന്റെ സ്ഥാനം ഹൃദയം ആണ്.പന്ചേന്ദ്രിയങ്ങളെ നിയന്ത്രിയ്ക്കുന്നത് വ്യാനന്‍ ആണെന്ന് വിശ്വസിയ്ക്കപെടുന്നു. ബുദ്ധി,ധൈര്യം, ഓര്‍മ്മ മുതലായവയുടെ പ്രവര്‍ത്തനം വഴി മാറത്തു ശിതിചെയ്യുന്ന ഉദാനന്‍ നമുക്ക് മനസ്സമാധാനം മുതലായവ നല്‍കുന്നു. സമാനന്‍ ജഠരാഗ്നിയെ ആളി കത്തിയ്ക്കുന്നു അന്നും അങ്ങിനെ മറ്റു വായുക്കളെ ക്രമീകരിയ്ക്കുന്നു എന്നും ഒക്കെ ഉണ്ട്.
“യഥാ വശംചരതി ദേവ ഏഷ” (ഈ വായുദേവന്‍ യഥേഷ്ടം സഞ്ചരിച്ചു ലോകത്തെ സംരക്ഷിയ്ക്കുന്നു.) “ദേവ ആത്മാ” “വാതമാത്മാ” എന്നും ഒക്കെ വേദവചനങ്ങള്‍ കൂടി കണക്കില്‍ എടുക്കുമ്പോള്‍ വായു എങ്ങിനെ ലോകത്തെ രക്ഷിയ്ക്കുന്നുവോ അതുപോലെ തന്നെ നമ്മുടെ ശരീരസംരക്ഷണതിന്നു ആവശ്യം ആണെന്നും ഇത്തരം ചെറിയ മന്ത്രങ്ങള്‍ പോലും എത്ര മഹനീയങ്ങള്‍ ആണെന്നും മനസ്സിലാവും. ..kadanchata narayanan

No comments: