Friday, December 15, 2017

ഗുരുവും ബ്രഹ്മജ്ഞാനവും:
 അടുത്ത ഇടയ്ക്ക് ഒരാള്‍ ഒരു സംശയം ചോദിച്ചു: “ബ്രഹ്മജ്ഞാനം ഉണ്ടാവാന്‍ ബ്രഹ്മജ്ഞാനി ആയ ഒരു ഗുരു വേണ്ടേ?”.എന്‍റെ മറുപടി ഏതാണ്ട് ഇങ്ങിനെ ആയിരുന്നു:
 വേണമാ യിരിയ്ക്കാം, പക്ഷെ ഗുരു ഉണ്ടായാല്‍ മാത്രം മതിയാവില്ല. ഒരു നോബല്‍ സമ്മാനജേതാവിന്‍റെ ശിഷ്യന്‍ ആയാലും നോബല്‍ സമ്മാനം കിട്ടിക്കൊള്ളണമെന്നില്ലെന്നതും എല്ലാ നോബല്‍ജേതാക്കളുടെയും ഗുരുക്കന്മാര്‍ നോബല്‍ സമ്മാനജേതാക്കള്‍ ആയിരുന്നില്ലെന്നതും ഒരു ഭൌതികോദാഹരണം ആയി പറയാം. ബ്രഹ്മജ്ഞാനശ്രമത്തില്‍ ഗുരുവിന്‍റെ സ്ഥാനം എന്താണ്? അതിന്‍റെ ഉത്തരം അറിയാനുള്ള ശ്രമമാണ് ഈ കുറിപ്പ്. കൂടുതല്‍ആയി അറിയാന്‍ ഈ ബ്ലോഗ്‌ പോസ്റ്റ്‌ വായിക്കാന്‍ അഭ്യര്‍ ഥിയ്ക്കുന്നു.
ഏതു വിദ്യയും നേടുന്നതില്‍ ആചാര്യന്‍റെയും ശിഷ്യന്‍റെയും സ്ഥാനം സ്പഷ്ടം ആക്കൂന്ന പസിദ്ധശ്ലോകം ആയ “ആചാര്യാല്‍ പാദം ആദത്തേ, പാദം ശിഷ്യ: സ്വമേധയാ, തല്പാദം ബ്രഹ്മചാരിഭ്യാം, പാദം കാലക്രമേണ ച” പ്രകാരം ആചാര്യനില്‍ നിന്ന് ലഭിയ്ക്കുന്നതു വിദ്യയുടെ-ജ്ഞാനത്തിന്‍റെ- നാലില്‍ ഒന്നു ഭാഗം മാത്രം ആണു.ഇതേ കാര്യം തന്നെ ബ്രുഹദാരണ്യോപനിഷത്തില്‍ (2-4-10) “ ദര്‍ശനേന, ശ്രവണേന മത്യാ വിജ്ഞാനേനോഭഗം സര്‍വ വിദിതം” ( ശ്രവണം, മനനം ,ധ്യാനം എന്നിവയില്‍ കൂടി മാത്രമേ ബ്രഹ്മജ്ഞാനം ലഭിയ്ക്കയൂളളുു. )എന്നു ധ്വനിപ്പിയ്ക്കുന്നുണ്ട്. കുറച്ചുകൂടി വ്യക്തം ആക്കുകയാണെങ്കില്‍:
ശ്രവണം:  ആധ്യാത്മിക ഗുരുവില്‍ നിന്നും വേദാന്തതത്വങ്ങള്‍ ശ്രവിയ്ക്കണം
മനനം:    ഗുരുവില്‍നിന്നു കേട്ടതെല്ലാം നിത്യേന യുക്തിപൂര്‍വ്വം ചിന്തിച്ചു കൊണ്ടിരിയ്ക്കണം
നിദിധ്യാസനം: അഥവാ ധ്യാനം: ഗുരുവില്‍നിന്നും ലഭിച്ച ആത്മതത്വ ദര്‍ശനമാര്ഗത്തില്‍ നിന്നും വ്യതിചലിയ്ക്കാതെ ചിന്തയില്‍ സ്വാഭാവികമായി ഉണ്ടായേക്കാവുന്ന തെറ്റുകള്‍ കാലക്രമേണ കുറച്ചുകൊണ്ടുവന്നു കൊണ്ടായിരിയ്ക്കണം ഈ ധ്യാനം.
ആദ്യം വേണ്ടത് ശ്രവണം ആകയാല്‍ ആ ഗുരു എങ്ങിനെയുള്ളവന്‍ ആയിരിയ്ക്കും? കേനോപനിഷത്ത് രണ്ടാം മണ്ഡലത്തില്‍ മൂന്നും നാലും ശ്ലോകങ്ങളായ
“യസ്യാ മതം തസ്യ മതം മതം യസ്യ ന വേദ സ: - അവിജ്ഞാതം വിജാനാതാം വിജ്ഞാതം അവിജാനതാം
പ്രതിബോധവിദിതം മതം അമൃതത്വം ഹി വിന്ദതേ – ആത്മനാ വിന്ദതേ വിര്യം വിദ്യയാ വിന്ദതേമൃതം”
പറയുന്ന പോലെ:
സ്വയം ബ്ര്ഹമത്തെ അറിഞ്ഞിട്ടുണ്ടെന്നു കരുതുന്നവന്‍ ബ്രഹ്മത്തെ അറിയുന്നില്ല ,അറിഞ്ഞിട്ടില്ലെന്ന് കരുതുന്നവന്‍ അറിയുന്നു, ഐതരെയോപനിഷത്ത്തില്‍ (3.3)  പറയുന്നപോലെ - പ്രജ്ഞാനം ബ്രഹ്മം- അവനവന്‍റെ ആത്മാവാണ് ബ്രഹ്മം - എന്നോ സ്വബോധാവസ്ഥയുടെ സാക്ഷി ആണ് ബ്രഹ്മം എന്നും ഒക്കെ പറയാം. ഈ അറിവ് നേടുന്നവന്‍ അമൃതത്വം പ്രാപിയ്ക്കുമെന്നും ആണ് വിവക്ഷ.
ഇതില്‍ നിന്ന് ഭൌതികജിവിതത്തില്‍ ഉപയോഗിയ്ക്കാവുന്ന പ്രായോഗികമായ എന്തു തത്വം ആണ് അറിയാനുള്ളത് എന്നാണെങ്കില്‍: സാമാന്യേന “എനിയ്ക്കു എന്നെ നല്ലപോലെ അറിയാം” എന്നു ആരും പറഞ്ഞുനടക്കാറില്ല, അങ്ങിനെ ചെയ്യുന്നവന്‍ അവനവന്‍റെ അറിവില്ലായ്മയാവും പ്രകടമാക്കുന്നത്. പക്ഷെ പലപ്പോഴും അവനവനെ അവനവന്‍ ആക്കി മാറ്റുന്നത് സാധാരണക്കാരായ മറ്റു വ്യക്തികളുടെ പെരുമാറ്റവും ഉപദേശവും ആവും. അവരാണ് യഥാര്‍ത്ഥഗുരുക്കന്മാര്‍...kadanchata narayanan

No comments: