ഹൃദയത്തില്‍ വേണ്ടത് നശ്വര പദാര്‍ത്ഥങ്ങളോടുള്ള ആസക്തിയല്ല; അനശ്വരാനന്ദമൂര്‍ത്തിയായ ഭഗവാനോടുള്ള പരമപ്രേമമാണെന്നു തിരിച്ചറിഞ്ഞവരാണു ഭാഗ്യവാന്മാര്‍. "ശ്രീരാമ മമഹൃദി രമതാ"മെന്ന പ്രാര്‍ത്ഥന അത്തരക്കാരുടേതാണ്. അവര്‍ക്കു സര്‍വസ്വവും ഭഗവാനാണ്. ഭഗവാനുവേണ്ടി അവര്‍ ശ്വസിക്കുകയും ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഒരു നിമിഷം പോലും അവര്‍ക്കു ഭഗവാനെ പിരിഞ്ഞിരിക്കുക സാദ്ധ്യമല്ല. ആനന്ദസ്വരൂപന്‍ മനസ്സില്‍ നിറഞ്ഞാല്‍ അവിടെ ദുഃഖത്തിന് ഇടമുണ്ടാവുകയില്ല. കാമക്രോധലോഭമോഹാദികള്‍ക്കും അവിടെ സ്ഥാനമില്ല. സ്വന്തം മനോമണ്ഡലത്തില്‍ ഭഗവാന്‍ കളിയ്ക്കുന്നത് കാണാനായാല്‍ പ്രപഞ്ചത്തിലെമ്പാടും ഭഗവാന്റെ മഹിമതന്നെ അനുഭവപ്പെടും.
No comments:
Post a Comment