Monday, December 11, 2017

ഈ പറയുന്ന അര്‍ഥഗര്‍ഭമായ വാക്കുകള്‍ ഒരു സന്ദര്‍ഭത്തില്‍ ദുര്യോധനന്‍ പറഞ്ഞിട്ടുള്ളവയാണ്.

"ജാനാമി ധർമ്മം നചമേ പ്രവർത്തി
ജാനാമ്യധർമ്മം നചമേ നിവർത്തി
ത്വയാ ഋഷീകേശ ഹൃദിസ്ഥിതാഹം
യഥാ നിയുക്തോസ്മി തഥാ കരോമി"

ധർമ്മം എന്താണ് എന്ന് അറിഞ്ഞിട്ടും അത് പ്രവർത്തിക്കുവാൻ കഴിയുന്നില്ല.അധർമ്മം എന്താണെന്നറിഞ്ഞിട്ടും അതിൽ നിന്നു നിവൃത്തി നേടുവാനും സാധിക്കുന്നില്ല.എന്റ ഹൃദയത്തിൽ കുടികൊള്ളുന്ന ഋഷീകേശനായ-ഇന്ദ്രിയങ്ങളുടെ ഈശൻ,(മഹാവിഷ്ണു)-നീ എന്തു പറയുന്നവോ അപ്രകാരം മാത്രമേ എനിക്ക് പ്രവർത്തിക്കാൻ കഴിയുന്നുള്ളൂ.

No comments: