Tuesday, December 12, 2017

ജരാസന്ധന്‍ അഴിച്ചുവിട്ട യാഗാശ്വം പന്ത്രണ്ടുവര്‍ഷം ഭൂമണ്ഡലമാകെ സഞ്ചരിച്ചു; കംസനായിരുന്നു യാഗാശ്വത്തെ അനുഗമിച്ചിരുന്നത്. ഭൂമിയിലെ അറിയപ്പെടുന്ന രാജാക്കന്മാരെല്ലാം ജരാസന്ധന്റെ സാമന്തരായി. കംസനാണ് അവരെ ജയിച്ചതെന്നതിനാല്‍, ജരാസന്ധന്‍ ആ രാജ്യങ്ങളെല്ലാം ജേതാവായ തന്റെ ജാമാതാവ് കംസനു തന്നെ നല്‍കി.
അമ്മട്ടില്‍, ഭൂലോകം തന്നെ വാഴുന്നവന്‍ എന്ന തലയെടുപ്പോടെയാണ് കംസന്‍ മഥുരയിലെത്തിയത്.ജരാസന്ധന്‍ അഴിച്ചുവിട്ട യാഗാശ്വം പന്ത്രണ്ടുവര്‍ഷം ഭൂമണ്ഡലമാകെ സഞ്ചരിച്ചു; കംസനായിരുന്നു യാഗാശ്വത്തെ അനുഗമിച്ചിരുന്നത്. ഭൂമിയിലെ അറിയപ്പെടുന്ന രാജാക്കന്മാരെല്ലാം ജരാസന്ധന്റെ സാമന്തരായി. കംസനാണ് അവരെ ജയിച്ചതെന്നതിനാല്‍, ജരാസന്ധന്‍ ആ രാജ്യങ്ങളെല്ലാം ജേതാവായ തന്റെ ജാമാതാവ് കംസനു തന്നെ നല്‍കി. അമ്മട്ടില്‍, ഭൂലോകം തന്നെ വാഴുന്നവന്‍ എന്ന തലയെടുപ്പോടെയാണ് കംസന്‍ മഥുരയിലെത്തിയത്.മഥുരയിലെ വിശേഷങ്ങള്‍ കേട്ടപ്പോള്‍ പക്ഷേ, കംസന്‍ അന്തംവിട്ടുപോയി.
തന്റെ അഭാവത്തില്‍ യാദവര്‍ ഏറെ ശക്തിപ്രാപിച്ച നിലയിലായിരുന്നു. ഭീഷണികൊണ്ടും കണ്ണില്‍ ചോരയില്ലാത്ത ശിക്ഷാമുറകള്‍ കൊണ്ടുമാണ് അവരെ അടിച്ചമര്‍ത്തിയിരുന്നത്; അവയുടെ അഭാവത്തില്‍ അവരിതാ, നാടുവാഴുന്ന അന്ധകശക്തിയെത്തന്നെ ചോദ്യം ചെയ്യാന്‍ പോരുന്നവരായി വളര്‍ന്നുമുറ്റിയിരിക്കുന്നു…’അവര്‍ക്കിപ്പോള്‍ ഒരു രക്ഷകനുണ്ട്’- മുഖ്യ സചിവന്‍ ബാഹുകന്‍ കംസനെ ധരിപ്പിച്ചു: ‘അവന്റെ ചൊല്‍പ്പടിയിലാണവര്‍.”യാദവര്‍ക്കു രക്ഷകനോ?”അതെ, രാജന്‍!’ ‘ബാഹുകന്‍ ശബ്ദമൊതുക്കി പറഞ്ഞു: നന്ദഗോപന്റെ മകന്‍. കൃഷ്ണന്‍’ ‘അവന്റെ കാര്യമാണോ നാരദര്‍ പറഞ്ഞത്?’ കംസന്‍ ആരാഞ്ഞു.’അതെ, മഹാരാജന്‍. അവനെ കൊല്ലാന്‍ നാം ഒട്ടേറെപ്പേരെ അയച്ചു. അവരെയെല്ലാം അവന്‍ കൊന്നൊടുക്കി’ ‘അവനിപ്പോള്‍ എവിടെയുണ്ട്? കംസനില്‍ രോഷം ആളിപ്പിടിക്കാന്‍ തുടങ്ങി.’വൃന്ദാവനത്തില്‍”അപ്പോള്‍, ഗോകുലത്തിലല്ലേ?”ഗോകുലം നമ്മള്‍ നശിപ്പിച്ചു.
അപ്പോഴവര്‍ വൃന്ദാവനത്തിലെത്തി.”ഇനി?’ കംസന്റെ നോട്ടം കൂര്‍ത്തു. മുത്തശ്ശന്‍ മുത്തശ്ശിയുടെ ശ്രദ്ധ ക്ഷണിച്ചു: ‘ഗാഥയില്‍ ഈ സന്ദര്‍ഭം വിവരിക്കുന്നതിങ്ങനെയല്ലേമാഴ്കാതെ നിന്നുള്ള മന്ത്രിയുമന്നേരംമാനിച്ചുചൊല്ലിനാന്‍ കംസനോട്ഗോമായു കൊല്ലുന്നു സിംഹത്തെയെന്നതി-പ്പാര്‍മേലെങ്ങെങ്ങാനുമുണ്ടോ കേള്‍പ്പൂ?കാലിയെ മേച്ചു നടക്കും ചെറുപിള്ളേര്‍കാലനായ് വന്നതു ചേരുവാണോ?മന്ത്രിയുമങ്ങനെ ചൊന്നോരു നേരത്തുമല്ലന്മാരോടുടന്‍ ചൊന്നാന്‍ കംസന്‍ദുര്‍വൃത്തരായുള്ള നന്ദജന്മാരുടെഗര്‍വത്തെപ്പോക്കണം നിങ്ങളിപ്പോള്‍മല്ലുകൊണ്ടിന്നു കളിക്കേണമെന്നിട്ടുമെല്ലെ വിളിച്ചങ്ങടുത്തു കൊള്‍വൂമല്ലരായുള്ളോരോടിങ്ങനെ ചൊല്ലീട്ടുചൊല്ലിനാനാനതന്‍ പാവനോടായ്ഭൂഷണം വേറായ ദന്തിതന്‍ കൊമ്പിന്നുഭൂഷണമാക്കണമൂക്കുകൊണ്ട്’ഭാഗവതത്തില്‍ കുറച്ചുകൂടി വിസ്തരിക്കുന്നുണ്ട്,ഇല്ലേ?’
മുത്തശ്ശി ആരാഞ്ഞു.’ഉവ്വ്’- മുത്തശ്ശന്‍ ചൊല്ലി.പ്രേഷയാമാസ ഹന്യേതാം ഭവതാ രാമകേശവൗതതോ മുഷ്ടികചാണൂരശലതോശലകാദികാന്‍അമാത്യാന്‍ ഹസ്തിപാംശ്ചൈവ സമാഹുയാഹഭോജരാട്ഭോഭോ നിശമൃതാമേതദ്ദ്വീരചാണൂരമുഷ്ടികൗകേശിയെ വിളിച്ച് നീ ചെന്ന് രാമനേയും കൃഷ്ണനേയും കൊല്ലണം-എന്നുപറഞ്ഞ് ഗോകുലത്തിലേക്ക് പറഞ്ഞയച്ചു. അനന്തരം മുഷ്ടികന്‍, ചാണൂരന്‍, തോശലകന്‍ മുതലായ മല്ലന്മാരേയും ആനക്കാരേയും വിളിച്ച് എന്റെ വാക്കുകള്‍ കേള്‍ക്കുക എന്നുപറഞ്ഞു.’എന്താണ് അവരോട് പറഞ്ഞത്?’ മുത്തശ്ശി തിരക്കി.’അതോ?’ മുത്തശ്ശന്‍ തുടര്‍ന്നു: ‘വസുദേവരുടെ പുത്രന്മാരായ രാമകൃഷ്ണന്മാര്‍ നന്ദകുലത്തില്‍ വസിക്കുന്നുണ്ടെന്നു നാരദര്‍ പറഞ്ഞു. അവരില്‍നിന്നു എനിക്ക് മരണമുണ്ടാവും എന്നും മുന്നറിയിപ്പു തന്നിരിക്കുന്നു.
ഇവിടെ എത്തുന്ന അവരെ നിങ്ങള്‍ മല്ലയുദ്ധത്തില്‍ കൊല്ലണം. കുവലയാപീഡത്തിന്റെ മഹാമാത്രനെ വിളിച്ചു പ്രത്യേകം പറഞ്ഞു: ആന രംഗത്തിലേക്കുള്ള പ്രവേശനകവാടത്തില്‍ നില്‍ക്കട്ടെ. രാമകൃഷ്ണന്മാര്‍ എത്തുമ്പോള്‍, അവരെ കുത്തിക്കൊല്ലാനുള്ള സൗകര്യങ്ങളെല്ലാം ആനയ്ക്ക് ഒരുക്കിക്കൊടുക്കണം.മഹാമാത്ര, ത്വയാ ഭദ്ര, രംഗദ്വാര്യുപ നീയതാംദ്വിപഃ കുവലയാപീഡോ ജഹി തേന മമാഹിതൗ’ഒരു സംശയം’ മുത്തശ്ശി ഇടപെട്ടു.’എന്താണ്?’ മുത്തശ്ശന്‍ ആരാഞ്ഞു.’ദ്വിപം എന്ന് ആനയെ വിശേഷിപ്പിക്കാറുണ്ടോ?”ദ്വിപം എന്നതിന് രണ്ടുവഴിയേ പാനം ചെയ്യുന്നത് എന്നാണ് ശബ്ദാര്‍ത്ഥം. അതായത്, കൈകൊണ്ടും മുഖംകൊണ്ടും പാനം ചെയ്യുന്നത്. ആദ്യം തുമ്പിക്കൈകൊണ്ട് വെള്ളം കോരിയെടുക്കുകയും പിന്നീടത് വായില്‍ ഒഴിക്കുകയുമാണല്ലോ ആനകള്‍ ചെയ്യന്നത്; അതിനാല്‍, രണ്ടുതവണ പാനം ചെയ്യുന്നത് എന്ന അര്‍ത്ഥത്തില്‍ ദ്വിപം എന്ന് ആനയ്ക്ക് പേര്‍ വന്നു. എന്താ, സംശയം തീര്‍ന്നു, ഇല്ലേ?’ഉവ്വ്’ മുത്തശ്ശി തലകുലുക്കി.’ഇനി നമുക്ക് കഥയിലേക്കു കടക്കാം.
കംസന്‍ രാജസഭ വിളിച്ചുകൂട്ടി; സഭയെ അഭിസംബോധന ചെയ്തു:”നമുക്കറിയാം. മഥുരേശന്‍ ഇന്ന് ലോകേശനാണ്. ലോകരാജാക്കന്മാരെല്ലാം ഇന്ന് എന്റെ സാമന്തരാണ്. അവരെ ഞാന്‍ കീഴ്‌പ്പെടുത്തി;  പക്ഷേ, അവര്‍ എന്റെ മുഴുവന്‍ ശക്തിയും അറിഞ്ഞിട്ടില്ല. എന്റെ ശക്തി ലോകരെ വിളിച്ചറിയിക്കാനായി ഒരു ധനുര്‍യജ്ഞം നടത്താന്‍ നാം തീരുമാനിക്കുന്നു. ഏഴു ദിവസം നീണ്ടുനില്‍ക്കുന്ന ഒരു യജ്ഞം. ശക്തരില്‍ ശക്തനുമാത്രം കുലയ്ക്കാവുന്ന വൈഷ്ണവചാപം പ്രദര്‍ശനത്തിനു വയ്ക്കും. അതു കുലയ്ക്കുന്നവനെ വീരനെന്നു പ്രഖ്യാപിക്കും”.’ചാപത്തില്‍ പൂജ തുടങ്ങേണം നാമിപ്പോ-ളാപത്തു പോക്കുവാനെന്നു ചൊല്ലിവാരുറ്റു നിന്നുള്ളോരുത്സവമുണ്ടെന്നി-പ്പാരിടമെങ്ങുമേ പൊങ്ങവേണംഉത്സവം കേള്‍ക്കുമ്പോള്‍ സത്വരം പോരുവര്‍ദുസ്സഹന്മാരായ നന്ദജന്മാര്‍മുത്തശ്ശന്‍ തുടര്‍ന്നു: വൈഷ്ണവചാപത്തില്‍ ശിവശക്തിയെ ആവാഹിച്ചു ചെയ്യുന്ന ധനുര്‍യജ്ഞം ചതുര്‍ദശി ദിനം യഥാവിധി നടക്കണം.
യജ്ഞാര്‍ഹങ്ങളായ പശുക്കളെ അഭീഷ്ടദായകനായ ഭൂതനാഥനുവേണ്ടി ബലി നല്‍കണം…ആരഭ്യതാം ധനുര്‍യാഗ-ശ്ചതുര്‍ദശ്യാം യഥാവിധിവിശസന്തു പശൂന്‍ മേധ്യാന്‍ഭൂതരാജായ മീഢുഷേധനുര്‍യജ്ഞം നമ്മുടെ ശക്തിപ്രകടനമാവണം. യാദവരായ നമ്മുടെ ശക്തി പ്രദര്‍ശിപ്പിക്കാന്‍ വേദിയൊരുങ്ങുകയാണിവിടെ. യുവശക്തി ഇവിടെ തളര്‍ന്നിട്ടില്ല; വളരുകയാണെന്നു ഇതുവഴി നാം ഏവരേയും വിളിച്ചറിയിക്കണം. അതിനുതകുന്ന മത്സരങ്ങളും കായികശക്തി വിളിച്ചറിയിക്കുന്ന മേളകളും ഒരുക്കണം. ഈ യജ്ഞം നാമേവരുടേതുമാണ്; നാമേവരും ഇതില്‍ ഭാഗഭാക്കാവണം. നമ്മുടെ കരുത്തുറ്റ മല്ലന്മാരെ നേരിടാന്‍ കേളികേട്ട മറുനാടന്‍ മല്ലന്മാരെ നാം ക്ഷണിച്ചുവരുത്തണം. അവര്‍ തമ്മിലുള്ള പോരാട്ടം തീ പാറണം…


ജന്മഭൂമി: http://www.janmabhumidaily.com/news751692#ixzz515h1M900

No comments: