നാമവും, നാമത്തിലൂടെ അടയാളപ്പെടുന്ന ദേവതയും ഒന്ന് തന്നെയാണ്. അതിനാൽ ഭാവത്തോടു കൂടിയല്ലെങ്കിലും, നാമഫലം ഫലം ചെയ്യും. ശരിയായ സങ്കല്പത്തോടുകൂടി ചെയുന്ന നാമജപം നൽകുന്നത്ര ഫലം നൽകിയില്ലെങ്കിൽ കൂടി നാമജപം ലളിതവും എന്നാൽ ഫലപ്രദവുമായ സാധന മാർഗമാണ്.
ഇത്ര ലളിതമായ മാർഗത്തിലൂടെ ഈശ്വരൻ വെളിപ്പെട്ടുവരുമോ എന്ന് നാമജപസാധന ആരംഭിക്കുന്നവർക്കു സംശയം തോന്നാറുണ്ട്. ഈ തെറ്റിദ്ധാരണയുടെ പേരിൽ അവർ കഠിനങ്ങളായ മറ്റു മാർഗങ്ങൾ തേടിപോകാറുമുണ്ട്. അവനവന്റെ നന്മയും ആത്മോന്നതിയും ലക്ഷ്യമാക്കി ചെയുന്ന നാമജപത്തിൽ കഠിനമായ നിഷ്ഠകൾ ഒന്നും തന്നെ ആവശ്യമില്ല. ആത്മാർത്ഥമായ ശ്രമമുണ്ടാകുമ്പോൾ ഈശ്വരൻ തന്നെ ഗുരുഭാവത്തിൽ വന്നു വഴി കാണിച്ചു തരും.
ഓം തത് സത്
സദ് ഗുരു ശ്രീമദ് ശ്കതി പ്രഭാനന്ദ ഗുരുപാദരുടെ അനുഗ്രഹമൊഴികളിൽ നിന്ന്
സദ് ഗുരു ശ്രീമദ് ശ്കതി പ്രഭാനന്ദ ഗുരുപാദരുടെ അനുഗ്രഹമൊഴികളിൽ നിന്ന്
No comments:
Post a Comment