അവിവേകം എന്തുകൊണ്ടുണ്ടാകുന്നു
ദ്ര്‌ശ്യം സര്‍വ്വമനാത്മാ സ്യാത്‍
ദ്ര്‌ഗേവാത്മാ വിവേകിന:
ആത്മാനാത്മവിവേകോഽയം
കഥിതോ ഗ്രന്ഥകോടിഭി:
വിവേകിയായ ഒരാള്‍ക്ക്‍ ദ്ര്‌ശ്യം മുഴുവന്‍ അനാത്മാവും ദ്ര്‌ക്കുമാത്രം ആത്മാവുമാണ്. ആത്മാവിനെയും അനാത്മാവിനെയും കുറിച്ചുള്ള ഈ വിവേകം കോടിക്കണക്കിനുള്ള ഗ്രന്ഥങ്ങളില്‍ പറയപ്പെട്ടിട്ടുണ്ട്‍.
ആത്മന: കിം നിമിത്തം ദു:ഖം.
ആത്മാവിന് എന്തുകൊണ്ട്‍ ദു:ഖമുണ്ടാകുന്നു.
ശരീരപരിഗ്രഹനിമിത്തം.
ശരീരം സ്വീകരിച്ചിരിയ്ക്കുന്നതുകൊണ്ട്.
നേഹ വൈ സശരീരസ്യ സത: പ്രിയാപ്രിയയോരപഹതിരസ്തീതി ശ്രുതേ:
സശരീരനായ ആത്മാവിന് പ്രിയാപ്രിയങ്ങളില്‍നിന്നും മോചനമില്ലെന്ന്‍ ശ്ത്രുതിയുണ്ട്‍
ശരീരപരിഗ്രഹ: കേന ഭവതി? കര്‍മ്മണാ
ശരീരസ്വീകരണം എന്തുകൊണ്ടുണ്ടാകുന്നു ? കര്‍മ്മംകൊണ്ട്‍.
കര്‍മ്മ കേന ഭവതീതി ചേത്‍ രാഗാദിഭ്യ:
കര്‍മ്മം എന്തുകൊണ്ടുണ്ടാവുന്നു? എന്നാണെങ്കില്‍ രാഗാദികള്‍ നിമിത്തം.
രാഗാദയ: കസ്മാത്‍ ഭവന്തീതി ? ചേത്‍ അഭിമാനാത്‍
രാഗാദികള്‍ എന്തില്‍നിന്നുത്ഭവിയ്ക്കുന്നു? അഭിമാനത്തില്‍നിന്ന്‍.
അഭിമാനോഽപി കസ്മാത്‍ ഭവതി?
അഭിമാനവും എന്തുകൊണ്ടുണ്ടാവുന്നു?
അവിവേകാത്‍.
അവിവേകം കാരണം
അവിവേക: കസ്മാത്‍ ഭവതി?
അവിവേകം എന്തുകൊണ്ടുണ്ടാകുന്നു?
അജ്ഞാനാത്‍
അജ്ഞാനം നിമിത്തം
അജ്ഞാനം കേന ഭവതീതി ചേത്‍ ന കേനാപി. അജ്ഞാനം നാമ അനാദി സദസദ്‍ഭ്യാം അനിര്‍വ്വചനീയം ത്രിഗുണാത്മകം ജ്ഞാനവിരോധിഭാവത്രപം യത്‍ കിഞ്ചിദിതി വദന്തി, അഹമജ്ഞ ഇത്യാദ്യനുഭവാത്‍. "ദേവാത്മ ശക്തിം സ്വഗുണൈര്‍ന്നിഗൂഢാം" ഇത്യാദി ശ്രുതേ. തസ്മാദജ്ഞാനാദവിവേകീ ജായതേ.
അജ്ഞാനം എന്തുകൊണ്ടുണ്ടാകുന്നു എന്നാണെങ്കില്‍ ഒന്നുകൊണ്ടുമല്ല, സത്തെന്നോ അസത്തെന്നോ നിര്‍വ്വചിയ്ക്കാന്‍ കഴിയാത്തതും ത്രിഗുണാത്മകവും ജ്ഞാനത്തിന് വിരുദ്ധമായ ഭാവത്തോടുകൂടിയതും "ഞാന്‍ അജ്ഞനാണ്" എന്നിങ്ങനെയുള്ള അനുഭവത്താല്‍ പറയപ്പെടുന്നതുമായ അജ്ഞാനം അനാദിയാണ്. "ദേവാത്മശക്തിം സ്വഗുണൈര്‍ന്നിഗൂഢാം" എന്നിങ്ങനെ ശ്രുതിയും പറയുന്നു. അതിനാല്‍ അജ്ഞാനം നിമിത്തമാണ് അവിവേകിയാകുന്നത്‍.
അവിവേകാദഭിമാനോജായതേ.
അവിവേകത്തില്‍നിന്ന്‍ അഭിമാനമുണ്ടാകുന്നു
അഭിമാനാദ്‍ രാഗാദയോ ജായന്തേ
അഭിമാനത്തില്‍നിന്ന്‍ രാഗാദികളുണ്ടാകുന്നു
രാഗാദിഭ്യ: കര്‍മ്മാണി ജായന്തേ
രാഗാദികള്‍മൂലം കര്‍മ്മങ്ങളുണ്ടാകുന്നു
കര്‍മ്മഭ്യ: ശരീരപരിഗ്രഹോ ജായതേ
കര്‍മ്മങ്ങളില്‍നിന്നും ശരീരസ്വീകരണം സംഭവിയ്ക്കുന്നു
ശരീരപരിഗ്രഹാത്‍ ദുഖം ജായതേ
ശരീരസ്വീകരണംകൊണ്ട്‍ ദു:ഖമുണ്ടാകുന്നു...vijayan killyil
No comments:
Post a Comment