Wednesday, December 13, 2017

സാർ എന്താണീ അഗ്നിഹോത്രം

, ഇതു ചെയ്‌താല്‍ സര്‍പ്പ ദോഷം മാറുമോ
 വീട്ടില്‍ കുഞ്ഞു കുട്ടികള്‍ വാവിട്ട് കരഞ്ഞാല്‍  ഉപ്പും അല്പ്പം മുളകും  അടുപ്പിലിട്ടു പുകയ്ക്കും ഇതിന്റെ ആസിഡ് ചേര്‍ന്ന രൂക്ഷ ഗന്ധംഷുദ്ര ജീവികളെ പുറത്തു കളയാന്‍ സഹായിക്കും .ഇതിലും നല്ലത് കുരുമുളകും വെളുത്തുള്ളിയും പുകയ്ക്കുന്നതായിരിക്കും കാരണം ഇവ രണ്ടും കത്തിയാല്‍ ഒരു ശുദ്രനും ആ ഭാഗത്ത് തങ്ങി നില്‍ക്കില്ല .

കാലത്തിന്റെ കുത്തൊഴുക്കില്‍ എവിടെയോ നിന്ന് പോയ അഗ്നിഹോത്രത്തിന്റെ അവശേഷിക്കുന്ന വിദ്യയാണ് ഈ മുളക് കത്തിക്കല്‍ .

അഗ്നിഹോത്രം ആര്‍ക്കും ചെയ്യാം ഇതു പഠിക്കാന്‍ പൂജാ  വിധികള്‍ പഠിക്കണമെന്നില്ല .

പൊതുവെ എനിക്ക് വരുന്ന ഫോണ്‍ കോളുകളിൽ എന്നും കേൾക്കാറുള്ള വാചകമാണിത്
''അഗ്നിഹോത്രത്തെ കുറിച്ച് കൂടുതൽ അറിയാൻ വേണ്ടിയാണ് അഗ്നിഹോത്രം വീട്ടിൽ നടത്തിയാൽ കൊള്ളാമെന്നുണ്ട് എന്ത് ചിലവ് വരും സമയം ഉണ്ടെങ്കിൽ പറഞ്ഞു തരണം ഇല്ലെങ്കിൽ സൌകര്യo പോലെ പിന്നെ വിളിക്കാം''' പലരും ചോദിക്കുന്ന സംശയമാണിത് ;;
'' അറിയാനുള്ള അഗ്രെഹമല്ലേ എന്താണ് അറിയേണ്ടത് ?
'' അഗ്നിഹോത്രം ചെയ്‌താൽ കഷ്ട്ടപ്പാടുകൾ മാറുമോ കർമ്മ ദോഷം തീരുമോ? എന്റെ മറുപടി താഴെ എഴുതുന്നു
ക്രതു യുഗത്തിൽ ജീവിച്ചിരുന്നവരിൽ രോഗികൾ ഉണ്ടായിരുന്നില്ല എല്ലാവരും യെന്ജം ചെയ്തിരുന്നു യാഗങ്ങളും യഞ്ജങ്ങളും അനുഷ്ട്ടിച്ചിരുന്ന രാജ്യമായിരുന്നു ഭാരതം അത് സർവ്വ ജീവജാലങ്ങൾക്കുംവേണ്ടിയും സുഖമായ അന്തരീക്ഷ നിർമ്മിതിക്കും മഴക്കും വേണ്ടിയുമായിരുന്നു അതിൽ കത്തിയെരിയുന്നതാകട്ടെ അമൃതിനു തുല്യമായ ഹവിസ്സ് എന്ന് വിളിക്കുന്ന മരുന്നുകളുമാണ്‌ ഈ യാഗത്തിന് വിശിഷ്ട്ട ഔവ്ഷധങ്ങൾ നിർമ്മിച്ചിരുന്നത് തപസികളായ മഹാ ഋഷികളുമായിരുന്നു
ഈ പൈതൃകത്തിന് ഷെയം സംഭവിച്ചപ്പോൾ അഗ്നിഹോത്രം നിലച്ചു.

പകരം ഇതിനെയും ചോദ്യം ചെയ്യാന്‍ തുടങ്ങി




''എന്തിനാണ് ഇത്രെയും നല്ല മരുന്നുകൾ കത്തിക്കുന്നതെന്തിന് അത് ഭക്ഷിച്ചാൽ പോരെ ? ഇതാണ് യുക്തന്മാര്‍ ഉന്നയിക്കുന്ന വകുപ്പുകള്‍ .

ഇതെന്തിന് കത്തിക്കുന്നു എന്നത് പൊതുവെ യുക്തി വാദികളും ഈ ധർമ്മത്തെ അനുകൂലിക്കാത്തവരും ചോദിക്കുന്ന ചോദ്യമാണ്
ഒരാൾ ബീഡി വലിക്കുബോളുണ്ടാകുന്ന പുകമണം അയാളിലും ഒന്നിൽ കൂടുതലാളുകൾക്കും അസഹ്യമാകുന്നുണ്ടല്ലോ മാത്രമോ പുകയിലയുടെ ദൂഷ്യവും അനുഭവിക്കുന്നു അത് പോലെ പ്ളാസ്റ്റിക്ക് കത്തുമ്പോളും നാം വിഷമിക്കുന്നുണ്ടല്ലോ പക്ഷേ ചന്ദനം കത്തുമ്പോൾ '''അയ്യേ മോശമെന്നു''' ആരും പറയുന്നില്ല.. നല്ലത് കത്തിയാല്‍ നല്ലതേ..വരൂ.




 അമൃത് / ചിറ്റമൃത് / രാമച്ചം / ഏലക്ക / ജാതിക്ക ഇരട്ടിമധുരം/ നെല്ലിക ഉണങ്ങിയത്‌ / ശതാവരി / ഗ്രാമ്പു / എള്ള് / ഉണക്കമുന്തിരി / കടുക്ക / താന്നിക്ക / കച്ചോലം / ചന്ദനം / അകിൽ / വയമ്പ് / യെവം / പച്ചരി / ബ്രെഹ്മി / ചെറുപയർ / ഉഴുന്ന് / കടുക് / കടല / പരിപ്പ് / മുതിര / കാരെള്ള്/ കോപ്പ്ര / തുളസി ഇലയും പുവും / വേപ്പിലയും തൊലിയും / വഴനയിലയും തൊലിയും / കറുകപ്പുല്ല് / കുവളയില / കുറു കുറുംതോട്ടി / നീല കുറുംതോട്ടി സമുലം / ചെറുതേൻ / മുത്തങ്ങ / വെങ്കടുക് / മാതള തൊണ്ട് / മാവില മൊട്ടു / പ്ലാവില മൊട്ടു / ജാതിപത്രി / ശര്ക്കര / പച്ചകര്പ്പുരം / ജടമഞ്ഞി / നഗപ്പൂ / ഇഞ്ചിപ്പുല്ല്/ മുക്കുറ്റി / കുടുകപ്പാലയരി / കർക്കൊകിലയരി / നവധാനിയം / ജീരകം / ആര്യവ്വേപ്പിൻ തൊലി / ഇലഞ്ഞി തൊലി / ഗുല് ഗുലു / ചുക്ക് / / താലിസ് പത്രം / തകരം / നറുനീണ്ടി / ദേവധാരു / കുംകുമപ്പൂ / നെയ്യ് /ചമത / ഒരിലതമാര / പടതാളികിഴങ്ങു / കടലാടി / എന്നുവേണ്ട് പലതരം ഔവ്ഷ്ധങ്ങൽ നെയ്യിലും തേനിലും കുഴച്ചു കത്തിക്കുന്ന ചടങ്ങ് ആണ് അഗ്നിഹോത്രം ഇതു നിങ്ങളുടെ ജീവിതത്തെ തന്നെ മാറ്റി മറിക്കുന്നു
അതുകൊണ്ട് കത്തുന്ന വസ്തു ഗുണമുള്ളതാണെങ്കിൽ ഗുണം ചെയ്യുന്നു.
''അതെങ്ങിനെയെന്ന് കൂടി വിശദമാക്കൂ ഇവിടെയൊരു തർക്കം ഉണ്ടാകാതിരിക്കട്ടെ ''

കൂടുതൽ വിശദാംശം എന്തിനാണ് നിങ്ങളുടെ വീട്ടിൽ വരുന്ന അതിഥിയെ പുറത്തുചാടിക്കാൻ അല്പ്പം മുളക് അടുപ്പിൽ ഇട്ടാൽ മതി വിരുന്നുകാരൻ ചുമച്ചു പുറത്ത്പോകും കൂടെ നിങ്ങളുടെ കണ്ണ് മൂക്ക് എന്നിവ എരിയും . ശ്വസനം വഴി നിങ്ങളും ചുമക്കും ഇതിൽ നിന്നും മുളകിന് ദൂഷ്യ ഫലമുണ്ടെനും അത് കത്തുവാനൊ ഭഷ്യയോഗ്യമല്ലയെന്നും മനസ്സിലാക്കുക.

അത് കൊണ്ട് കുറുംതോട്ടി കത്തിയാൽ ബലം വർദ്ധിക്കും അഗ്നിയിൽ നെയ്യും വിറകും കത്തിയാൽ പോലും ആർക്കുമത് ദോഷമായി വരുന്നില്ല അതിൽ കസ്തൂരി ചേർത്തു ദേവദാരം ജെടാമാംസ്സി എന്നിവ കത്തിയാൽ മനസ്സിൽ സമാധാനചിന്തകൾ ഉണ്ടാകുന്ന യോഗയുടെ നിർവൃതിയും ലഭിക്കുന്നു. ജെഡമാഞ്ചി എന്ന ഔവ്ഷ്ധo പുകയ്ക്കുന്നത് ഹിമാലയസാനുക്കളിൽ സ്ഥിരം കാണുന്ന കാഴച്ചയാണ്.

 : ഭോപാൽ ദുരന്തത്തിൽ നിന്നും ഒരു കുടുംബം രക്ഷപ്പെട്ട കഥ .(Chethallur-Vijaya Kumar.)
1984 ഡിസംബർ 3 നു അർദ്ധരാത്രി 01:.30 നു ഭോപ്പാലിൽ ശ്രീ കുഷ്വാഹ എന്ന ഒരു അധ്യാപകൻ ത്രിവേണി എന്ന് പേരുള്ള തന്റെ പത്നി ശർദ്ദിയ്ക്കുന്ന ശബ്ദം കേട്ടാണ് ഉറക്കമുണർന്നത് . അധികം താമസിയാതെ അദ്ദേഹത്തിനും കുട്ടികൾക്കും കടുത്ത ചുമയും നെഞ്ചുവേദനയും അനുഭവപ്പെടാൻ തുടങ്ങി . അവരുടെ കണ്ണുകൾ കലങ്ങാൻ തുടങ്ങി . ശ്വാസ തടസ്സവും നേരിട്ടു . അദ്ദേഹം പരിഭ്രമിച്ചു വീടിനു പുറത്തിറങ്ങിയപ്പോൾ ആ അസമയത്തും ജനങ്ങൾ പരിഭ്രമിച്ചു ഓടുന്ന കാൾച്ചയാണ് കണ്ടത് .ഒരു നാഴിക അടുത്തുള്ള യൂണിയൻ കാർബണ്‍ ഫാക്ടറിയിൽ വാതക ചോർച്ച ഉണ്ടായതായി നാട്ടുകാരിൽ ഒരാൾ ആ അധ്യാപകനെ അറിയിച്ചു . നാട്ടുകാരുടെ കൂട്ടത്തിൽ തങ്ങളും ചേരാൻ വേണ്ട തയ്യാറെടുപ്പുകൾ ആരംഭിച്ചു . ആ സമയത്ത് ആ അധ്യാപകന്റെ പത്നി ഒരു ആശയം പറഞ്ഞു . നമുക്ക് ഒരു " അഗ്നി ഹോത്രം" ചെയ്തു നോക്കിയാലോ ?. ഹോമ കർമ്മങ്ങളിൽ അറിവുള്ള അവർ ഹോമം ആരംഭിച്ചു . 2 0 മിനിട്ടിനകം M I C വാതക ചോർച്ചയുടെ ദുഷ്ഫലങ്ങൾ ആ ഗൃഹ പരിസരത്ത് നിന്നും അപ്രത്യക്ഷമായി . ആ കുടുംബം ആ ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടു . ഈ വാർത്ത 7 -4 - 1985 ലെ ഹിന്ദു പത്രത്തിൽ പ്രസിദ്ധീകരിച്ചു വന്നിട്ടുണ്ട് .
യാഗം നടക്കുമ്പോൾ നെയ്യും പാലും ഒക്കെ കത്തി അന്തരീക്ഷം മലിനം ആകും എന്ന് പറയുന്നവർ ഈ ചെറിയ കാര്യം എപ്പോളെങ്കിലും ഓർക്കട്ടെ . 2014 ഫെബ്രുവരിയിൽ രണ്ടു യാഗങ്ങൾ ഈ കേരളത്തിൽ നടക്കാൻ പോകുന്നു ... ( അവലംബം -സനാതന സംസ്കൃതി - BY KPC അനുജൻ ഭട്ടതിരിപ്പാട് )



മനുഷ്യന്‌ ഏകാഗ്രത ലഭിക്കാന്‍  ജെഡമാഞ്ചി മാത്രം കത്തിയാൽ മതി മനശാന്തിയുടെ സുഗെന്ധമെന്ന് പൂർവ്വ ഋഷികൾ കണ്ടെത്തിയൊരു ഔവ്ഷ്ധമാണ് ജടമാഞ്ചിയെന്ന ''ജടമാംസി'' ഇത് യാഗ ഔവ്ഷ്ധമാണ് യോഗവിദ്യ പഠിപ്പിക്കുന്നവർ ഇതു പുകക്കട്ടെ പഠിതാക്കൾക്ക് ഗുണം തന്നെ കിട്ടും.

'' ഈ മരുന്നുകൾ അഗ്നിഹോത്രത്തിൽ ചെരുന്നവയാണോ??

അതേ'' ഒരു സത്യo അറിയിക്കാം അഗ്നിഹോത്രം എന്താണെന്ന് ആരും വെക്തമായി പറയുന്നില്ല ഇതു വേദങ്ങളിലെ ആയുർവേദപ്രകാരമുള്ള സർവ്വ രോഗസംഹാരമാണ് വേദവാണി വെക്തമായി പഠിക്കാതെയാണ് അഗ്നിഹോത്രത്തെക്കുറിച്ച് നമുക്ക് ലഭിക്കുന്ന അറിവുകളിൽ പലതും

ഗൂഗിളിൽ പോലും തെറ്റായചിത്രങ്ങളും കണ്ടുവരുന്നു അഗ്നിഹോത്രത്തിൽ എത്ര മരുന്നുകളും ചേർക്കാം പക്ഷേ നമുക്ക് നല്ലതെന്ന് പൂർണ്ണമായി ബോധ്യപ്പെടുന്ന ഔവ്ഷധ മൂല്യമുള്ളതും സുഗെന്ധമുള്ളതും പുഷ്ട്ടി വര്ദ്ധനയുള്ളതും ആകാവുന്നതാണ് നൂറ്റിയെട്ട് ഔവ്ഷധം കൊണ്ടുള്ള യാഗവും അഗ്നിഹോത്രവും ബെഹു വിശേഷമാണ്.

പക്ഷേ കാലം നോക്കാതെ പറിച്ചെടുക്കുന്ന മരുന്നുകള്‍ ഗുണം ചെയ്യില്ല . ചില മരുന്നുകള്‍ പൂയം നാളില്‍ മാത്രമേ എടുക്കാവൂ.ചിലത് പൌര്‍ണ്ണമിയോടു ബന്ധപ്പെട്ട കിടക്കുന്നു അതൊക്കെയും പഠിക്കാതെ അഗ്നിഹോത്ര മരുന്നുകള്‍ ഉണ്ടാക്കരുത്.
.
ഒരു വെക്തി ആല്മഹത്യയെ കുറിച്ച് ചിന്തിക്കുന്നത് അയാളുടെ മസ്ഥിഴ്ക്കത്തിൽ അമൃത് കുറയുംബോളാണ്.

 മരണ ഭയമുണ്ടാകുന്നതും അമൃത് കുറയുന്നത് കൊണ്ടാണ് അഥർവ്വ വേദത്തിൽ മൃത്യ ഭയം ഇല്ലാതാക്കാൻ ചിറ്റമൃതും ആലില മൊട്ടും പിഴിഞ്ഞ് നീര് കൊടുക്കാൻ പറയുന്നു അല്ലെങ്കില്‍  ഇവ കൊണ്ട് അഗ്നിഹോത്രം ചെയ്യാൻ പറയുന്നു ആലിൻ കീഴെ വിശ്രേമിക്കാനും ഓതുന്നു അഗ്നിഹോത്രത്തിൽ അമൃതും വള്ളിയും /  ആലില  / മാവില / പ്ളാവില  / അസ്സല്‍ ബെഹ്മി ആയ !!മുത്തിള്‍!! എന്നിവ   ചേരുന്നു.ഇവ  മനസ്സിന് ബലം കൂട്ടുന്നു .

ഷേത്ര ആചാരങ്ങളായ ഗണപതി ഹോമം ഒരു ആയുർവേദവിധി പ്രകാരമുള്ള ചടങ്ങാണ്. പക്ഷേ ഈ ചടങ്ങിൽ ചിരട്ടയും പൊതി മടലും കത്തുവാൻ പാടുള്ളതല്ല. അറിവില്ലായ്മ കൊണ്ടാണ് അമ്പലങ്ങളിൽ ഇവ കത്തിക്കുന്നത് എന്നു കരുതി സമധാനിക്കാം.

അഗ്നിയിൽ ലയിച്ച് ഭസ്മ തുല്യ മായ വെളുത്ത ചാരമാകുന്നതു മാത്രമേ അഗ്നിയിൽ ഹവിസ്സ് ആയി ഉപയോഗിക്കാൻ പാടുള്ളൂ. ഈ യാഗവശിഷ്ട്ടമായ ഹോമകുണ്ടത്തിൽ ഉണ്ടാകുന്ന വെളുത്ത ചാരം തന്നെയാണ് ''ഭസ്മം'' എന്നറിയപ്പെടുന്നത് . ശിവഭഗവാൻ പൂശിയതും ഇതാണ്.

ചിരട്ട പോലുള്ളവ നാമ മാത്രമായി ഉപയോഗിക്കുക. ചിരട്ടയും മടലും കത്തിയാൽ കറുത്തിരിക്കും. ഇതിൽ കാർബണ്‍ കൂടുതൽ ഉണ്ട്.ഗണപതിഹോമം ചെയ്‌താല്‍  കണ്ണുകൾ എരിയുന്നതും കണ്ടുവരുന്നു. ഇതു ദോഷം തന്നെയാണ്.

കരിംതിരി കത്തരുതെന്നു പഴമക്കാർ പറയും കരിം തിരിയിൽ കറുത്ത കാർബണ്‍ ഉണ്ടാക്കുന്നു ഇതു ശ്വോസിക്കാൻ കൊള്ളില്ല അതാണ്‌ കരിംതിരിയിലുള്ള വാസ്ഥവo ഇതാണ് ഇന്നു നിങ്ങള്‍ കണ്ടു വരുന്ന പൂജാരികളുടെ ഹോമങ്ങളിലും കത്തുന്നത് കഷ്ട്ടം  ഇതു മനസിലാക്കുന്നവർ ചിന്തിച്ചു ബോധ്യപ്പെടട്ടെ.


കണ്ണമഹർഷിയുടെ ദിനവുമുള്ള അഗ്നിഹോത്രാദികൾക്ക് വളർത്തു പുത്രിയായ ശകുന്തള ചമത ആണ് ഒരുക്കുന്നത് ചിരട്ടയും മടലും അതിൽ വരുന്നേയില്ല ചമതയുടെ വിറക് കത്തിയാൽ ചാരം വെളുത്തിരിക്കും അത് പോലെ കത്തിച്ചാൽ അല്പ്പം പോലും കാർബണ്‍ ഇല്ലാത്ത പ്ളാവും നെല്ലിയും ചന്ദനവും വിറകിനായി ഉപയോഗിക്കാം മാവും നല്ലതാണു കൊപ്ര കൂടുതല്‍ ഉപയോഗിക്കരുത് ..

''എങ്ങിനെയാണ് ഈ ഔവ്ഷധം കത്തിയാൽ ശുചിത്യമുണ്ടാകുന്നത് ??


പക്ഷേ സുഗെന്ധമുള്ള രാമച്ചം കത്തിച്ചാൽ മണം പെട്ടന്ന് വായുവിൽ കലരും ഗെന്ധം എവിടെ വരെ എത്തുന്നുവോ അവിടംവരെയും വായുവും ശുദ്ധം തന്നെ
''' സുഗെന്ധമുള്ള ഏലം വയമ്പ് ജാതിപത്രി രാമച്ചം എന്നിവ വാങ്ങി വീട്ടിൽ വെച്ചാലും മണം പരക്കില്ലെ??

മണമുണ്ടാകും പക്ഷേ കത്തുന്ന അത്ര വേഗത്തിൽ സുഗെന്ധം പരക്കില്ല കുറച്ചു മത്സ്യo വീട്ടിൽ വെച്ചാൽ വലിയ മണമൊന്നും ഉണ്ടാകില്ല പക്ഷേ ഒരെണ്ണം മാത്രമെടുത്ത് വറുത്താലോ മീന്റെ ഗെന്ധം ശക്തമായി പരക്കുന്നു അയൽവീട്ടിലും നിങ്ങൾ മത്സ്യo വാങ്ങിയതായി അറിയുകയും ചെയ്യും അത് കൊണ്ട് ഔവ്ഷധം എപ്പോഴും  കത്തുന്നതാണ് നല്ലത്.

ദെവദാരും കറുകപ്പുല്ലും ഭ്രെമ്മിയും കരിം കുടങ്ങലും ഹവിസ്സിൽ കൂടുതൽ ചേരുന്നത് ഓര്മ്മ വർദ്ധനവിനും അപ്സമാരത്തിനും നല്ലതാണ്.

ഗ്രഹ പ്രേവേശത്തിനു പണ്ടെല്ലാം അഗ്നിഹോത്രമാണ് ചെയ്തിരുന്നത് ഗുല്ഗുലു അമൃത് ദേവദാരു മാവില മൊട്ട് എന്നിവ പുതിയ വീടിന് കൂടുതൽ ചേർക്കണം. പ്ലാവിന്റെ വിറക് ഗ്രഹപ്രേവേശത്തിനു ഉപയോഗിക്കരുത്. മാവിന്റെ വിറകെ പാടുള്ളൂ. മാവില കൊണ്ട് പല്ല് തേക്കാം എങ്കില്‍ വീട്ടിലെ അഴുക്കു നീക്കാന്‍ മാവിന്റെ വിറകുകള്‍ തന്നെ എടുക്കുക . മാവിലകള്‍ വീട്ടില്‍ കെട്ടി തൂക്കി ഇടുന്നെങ്കില്‍. അതിന്‍റെ വിറകില്‍ അടങ്ങിയിരിക്കുന്ന അത്ഭുതവും നിങ്ങള്‍ അറിയണം.

മൃതദേഹം മാവ് കൊണ്ട് ദെഹിപ്പിക്കുന്നു



ഒരു ജെഡവസ്തു ചത്തു ചീഞ്ഞാൽ വായുവിൽ ദുർഗെന്ധം കലരുന്നുണ്ട്  റോഡില്‍ നായ്ക്കള്‍ ചത്ത് കിടന്ന് പരിസരം ദുര്‍ഗന്ധമാകുന്നു   അങ്ങിനെ വായു ദുഷിക്കുന്നു വിളപ്പിൽശാലയുടെ അവസ്ഥ നമ്മൾ കണ്ടതല്ലേ എന്റെ ജില്ലയിൽ ബ്രെമ്മപുരം മാലിന്യ പ്ളാന്റിന്റെ പരിസരത്തു ഇന്നു ആരും ജീവിക്കുന്നില്ല അവിടെ ജീവിച്ചവർ സൊന്തം വീട് പോലും ഉപേക്ഷിച്ച പോയ നില നിങ്ങൾക്കും കാണാം.

ആയതു കൊണ്ട് ചത്തതിനെ തീയില്‍ ദെഹിപ്പിക്കണം പക്ഷേ  മാവിന്റെ വിറകില്‍ ആയിരിക്കണം ദഹനം കാരണം  മാവിന്റെ വിറകില്‍ കഠിനമായ വിഷങ്ങളെ ഉന്മൂലനം ചെയ്യാന്‍ കഴിവുണ്ട്. മാത്രമല്ല  ചീഞ്ഞ വസ്തുവിലുള്ള ദുര്‍ഗന്ധം മാവിന്റെ വിറകില്‍ നിര്‍ജ്ജീവം ആകുന്നു.

മരിച്ച ആളെ ചുടലയില്‍ വെച്ചാല്‍ ശേഷം സമയം അഗ്നി ഹോത്ര മരുന്നുകള്‍ ചുടലയില്‍ വിതറണം .ഇതു വഴി വായു മലിനീകരണം സംഭവിക്കുന്നത്‌ തടയും
മരണശേഷം വീടുകളിൽ നൂറ്റിയെട്ടു മരുന്നുകൾ കൊണ്ട് അഗ്നിഹോത്രം ചെയ്യുന്നത് സമ്പൂർണ്ണ ശുചിത്യ മാകുന്നു.

ഭവന ശുദ്ദിക്കും അത് വഴി അന്തരീക്ഷ മാലിന്യo കുറയ്ക്കാനും അഗ്നി ഹോത്രം ഉപകരിക്കും
.
പ്രസവശേഷം വയമ്പ് ബ്രെമ്മി ഗുല്ഗുലു ഇരട്ടിമധുരം ചതകുപ്പ നന്നാറി ഇവ കൂടുതൽ ചേർത്തു അഗ്നിഹോത്രം ചെയ്യുന്നത് കൈക്കുഞ്ഞിന് ഫിക്സ് വരാതിരിക്കാൻ സഹായിക്കും കുഞ്ഞു സുഖമായി ഉറങ്ങും.

നിങ്ങൾ ഒരു വാസ്ഥവം തിരിച്ചറിയുക ഇന്ന് അല്ഷിമേഴ്സ് എന്ന രോഗവും പഠിക്കുന്ന കുഞ്ഞുങ്ങളിൽ ഓർമ്മക്കുറവും ഉണ്ടാകുന്നത് മണമുള്ള സോപ്പും കെമിക്കൽ കലർന്ന ലേപനങ്ങളുമാണ് നമ്മൾ ഊണിലും ഉറക്കത്തിലും ഭക്ഷിക്കുന്നത് വായു ആണല്ലോ അത് കൃത്രിമ മാക്കുന്നത് ഈ ലേപനങ്ങളും കൊതുകുതിരിയുമാണ് ഈ മലിനവായു പുറത്തു കളയാൻ അല്പ്പം വിറകെങ്കിലും നിങ്ങൾ കത്തിക്കുക ആ കനലിൽ ഒരു ഏലക്കായ് ഇട്ടാൽ അത് ഗുണം തന്നെ.



ഈ അഗ്നിഹോത്രം കൊണ്ട് കർമ്മ ദോഷം മാറുമോ എന്ന് ചോദിക്കരുത് നിങ്ങൾ മുജ്ജെന്മ്മത്തിലെ സുകൃതം കൊണ്ട് ഈ ജെന്മം പലതും നേടിയില്ലേ അത് കർമ്മ ദോഷമാല്ലല്ലോ അഗ്നിഹോത്രം കൊണ്ട് നിങ്ങൾക്ക് മാത്രമല്ലല്ലോ ഗുണം കിട്ടുക അത് മറ്റുള്ളവര്ക്കും നിങ്ങളുടെ ശത്രുവിനും കിട്ടും അത് നന്മയല്ലേ? അഗ്നിഹോത്രത്തിൽ നിന്നുയരുന്ന പുകയിൽ നിന്നും ശുദ്ധ കാർബണ്‍ ഉണ്ടാകും അത് വഴി സസ്യ ജീവജാലങ്ങൾക്ക് നല്ല വായു കിട്ടും അവയും തഴച്ചു വളരും അത് വഴി മഴ ലഭിക്കും മഴ ഭൂമിയിൽ ജീവന്റെ വിത്തിനെ മുളപ്പിക്കുന്നു ഔവ്ഷധങ്ങൾ മുളച്ചു പൊന്തും ചീരയും തഴുതാമയും നിറയും മാവുകളിൽ ഫലം നിറയും അവ ഭക്ഷിക്കുന്ന കിളികൾ പോലും നിനക്ക് വേണ്ടി പ്രാർഥിക്കും'''''

അങ്ങിനെയെങ്കിൽ കര്മ്മ ദോഷവും കുറഞ്ഞു വരാതിരിക്കുമോ?
ഏതൊരു മനുഷ്യനും അവൻ ജന്മി ആണെങ്കിൽ കൂടിയും സുഖവും ദുഖവും ഉണ്ടാകും അങ്ങിനെയുള്ളവരും അഗ്നിഹോത്രം ചെയ്യട്ടെ.



അഗ്നിഹോത്രം കൊണ്ട് അപസ്‌മാരം മാറുന്നു ;;''അപസ്മാരം'' ;; എന്തുകൊണ്ട് വരുന്നു? സര്‍പ്പങ്ങള്‍ക്ക് അതിലൊരു പങ്കുമില്ല !!!

ഈ രോഗത്തിനെ അപസ്മാരം എന്ന് വിളിക്കാമോ?
അപസ്മാരം എന്നാൽ എന്താണ്?''
കാലാന്തരത്തിൽ ഓർമ്മിക്കുവാനുള്ള കഴിവ് നശിപ്പിക്കുന്ന രോഗമത്രേ ''അപസ്മാരം '''
സ്മരിക്കുക = ഓർക്കുക
അപ+സ്മരിക്കുക =ഓർമ്മ ഇല്ലാതാവുക
മറവിരോഗം എന്ന അല്ഷിമെഴ്സിനെയല്ലേ അപസ്മാരം വിളിക്കേണ്ടത്?
ഓർമ്മ ഇല്ലാതാവുക എന്ന അവസ്ഥയ്ക്ക് കാരണമാകുന്ന രോഗത്തിനെ '' അപസ്മാരം''' എന്നാണ് വിളിക്കുന്നത്‌
അങ്ങിനെയെങ്കിൽ എന്തിനാണ് അപസ്മാരം പിടി പെടുമ്പോൾ '''മൂക്കിലൂടെയും വായിലൂടെയും നുരയും പതയും വരുന്നത്?

മറവി കൂടുതൽ ഉള്ള മനുഷ്യരെല്ലാം ഓർമ്മക്കുറവുള്ളവരാണ് ..പക്ഷേ അവർക്കൊന്നും വായിലൂടെ നുരയും പതയും വരുന്നില്ല അപ്പോൾ അപസ്മാരം ഓർമ്മക്കുറവുണ്ടാക്കുന്ന രോഗമാണോ ?

ഓർമ്മ ഇല്ലാതാവുന്ന അല്ഷിമേഴ്സ് ബാധിച്ച മനുഷ്യർക്കും ഓർമ്മ കുറയുന്നവർക്കും വായിൽ നിന്നോ മൂക്കിൽ നിന്നോ നുരയോ പതയോ വരുന്നില്ല എന്നതും നമ്മളെ ചിന്തിപ്പിക്കുന്നു
'' അങ്ങിനെയെങ്കിൽ എന്താണ് ''അപസ്മാരം ''



(ആധുനിക ശാസ്ത്രം ഇതിനെ nervous system ത്തിന്റെ തകരാറാണ് എന്ന് പറഞ്ഞ് ഞരമ്പുകളെ ചികിത്സിക്കുന്നു)
ഞരമ്പുകളുടെ തകരാറോ ബെലഹീനതയോ അല്ല രോഗകാരണം കാരണം
ആയുർവേദത്തിന്റെ തറവാടായ ''അഥർവ്വം'' എന്താണ് പറയുന്നത് എന്ന് നോക്കാം ''

ഭക്ഷണത്തിലൂടെയോ ജലപാനത്തിലൂടെയോ  ശരീരത്തിൽ എത്തുന്ന മലിനമായ എന്തിനെയും ശരീരം പുറംതള്ളും കൂടുതൽ മാലിന്യവസ്തുവിനെ ശരീരം വയറിളക്കത്തിലൂടെയും.വിശപ്പ്‌ കെടുത്തുന്ന പനി സീകരിച്ചും.ത്വ് ക്കിൽ കൂടി വയർപ്പിച്ചും പുറംതള്ളും.

നെഞ്ചിൽ കഫം കൂടിയാൽ ചുമ വരുത്തി കഫത്തെ പുറംതള്ളും.
കണ്ണിൽ വരുന്നതിനെ കണ്ണിൽ പീളയിലൂടെ പുറത്തുവിടുന്നു.
തലനീരിനെ മൂക്കൊലിപ്പാക്കിയും തുമ്മിയും ഇല്ലാതാക്കുന്നു.
അങ്ങിനെ ശരീരം ദുഷിച്ച എന്തിനെയും തള്ളിക്കളയുന്നു.
.ഇവ പുറത്തു പോകാതിരുന്നാൽ അഴുക്കുകൾ കെട്ടി കിടക്കുകയും അവ ഏത് അവയവ ഭാഗത്താണോ ആ ഭാഗം നശിക്കുകയോ കേടുവരികയോ ചെയ്യും.

കൂടുതൽ കേട്ടികിടന്നാൽ രെക്തം ദുഷിക്കും മസ്ഥിഴക്ക ഭാഗത്തേക്ക് ദുഷിച്ച രെക്തമെത്തും എത്തിയാൽ മരണം ഉറപ്പ്..

കഫ രൂപത്തിൽ തലച്ചോറിന്റെ ഭാഗത്ത് അഴുക്ക് കുമിഞ്ഞു കൂടുന്നുതൽസ്സമയം. പ്രാണ രേക്ഷാർത്ഥം ശരവേഗത്തിൽ അവയെ അക്രെമിച്ചു പുറം തള്ളുന്ന. ഈ അവസ്ഥയില്‍ രോഗി കഠിനമായ ചലനങ്ങള്‍ കാണിക്കും. കണ്ടു നില്ക്കുന്നത് പോലും നമ്മളില്‍ അങ്കലാപ്പ് ഉണ്ടാക്കും . തലച്ചോറിലെ അഴുക്കുകള്‍ പുറത്തു കളയാനുള്ള ആത്മാവിന്റെ കഠിന മാര്‍ഗ്ഗമാണിത്   ഈ അഴുക്കു പുറത്തു പോകുന്ന സമയം വരെ രോഗി ഗോഷ്ട്ടികൾ കാണിക്കുന്നു. രോഗിയുടെ ഈ അവസ്ഥ ആദ്യ മായി കാണുന്നവൻ ഭയപ്പെടും. നിമിഷങ്ങൾ ക്കുള്ളിൽ ദുർഗെന്ധമുള്ള നുരയും പതയും മൂക്കിൽ കൂടി തുപ്പുന്നു. അതോടു കൂടി രോഗി തളര്‍ന്നു പോകുന്നു ഈ അവസ്ഥയെ ''അപസ്മാരം'' എന്ന്  വിളിക്കുന്നു..രോഗിയില്‍ നിന്നും ഉത്ഭവിച്ച സ്രവം  ഇതു മണത്തു നോക്കിയാൽ മലത്തിനെക്കാളും മോശഗെന്ധമാണിതിന് .ദുഷിച്ച കാനകളില്‍ നിന്നേ ഇത്തരം ദുഷിച്ച ഗന്ധം ഉണ്ടാകാറുള്ളൂ.

ഭക്ഷണ ക്രെമക്കേടുകൾ മൂലം അഴുക്കു കെട്ടി നില്ക്കുന്നു അവയെയെല്ലാം ശരീരം നിർമാജനം ചെയ്യുന്നു അങ്ങിനെ ജീവനെ നില നിർത്താൻ ആൽത്മാവ്‌ ചെയ്യുന്ന ക്രീയയെ അപസ്മാരം എന്നല്ല വിളിക്കേണ്ടത് പ്രാണരക്ഷാ മാർഗ്ഗം എന്നാണ് വിളിക്കേണ്ടത്.

മലബന്ധം അപസ്മാരത്തിനു കാരണമാകാം.

കുട്ടികളെ ഉറങ്ങാല്‍ അനുവദിക്കുക അംഗന്‍വാടിയിലെ കുരുന്നുകള്‍ക്ക് ഫിക്സ് വരുന്നത് കുഞ്ഞിന് സുഖമായി ഉറങ്ങാന്‍ സാഹചര്യമില്ലാത്തത് മൂലമാണ്
ഉറക്കകുറവും ഉറങ്ങാൻ അനുവധിചില്ലെങ്കിലും കുട്ടികളിൽ രോഗാവസ്ഥ ഉണ്ടാക്കും.

അടിഞ്ഞു കൂടുന്ന അലോപ്പതി മരുന്നും രോഗത്തിന് കാരണമാണ്
എങ്കിൽ മറുമരുന്ന് എന്താണ് ?

പ്രായം കൂടുതൽ ഉള്ളവരിലും രോഗം മാറാതിരിക്കാൻ കാരണം എന്താണ് ?

സ്ഥിരമായി PERFUME ഉപയോഗിച്ചാല്‍ ഇടക്കാലം കൊണ്ട് ഓര്‍മ്മ നശിക്കാം അല്ലെങ്കില്‍ അപസ്മാരം വരാം.
കൃത്രിമ സുഗന്ധ ലേപനങ്ങൾ രോഗം അയാളിലും ശോസിക്കുന്ന നമ്മിലും ഉണ്ടാക്കുന്നു.ഇങ്ങിനെ ഉള്ളവരുമായി അധികം സഹവാസം വേണ്ട.


മണമുള്ള സോപ്പുകൾ ആണ് അല്ഷിമെഴ്സിനും അപസ്മാരത്തിനും കാരണം
ചന്ദന ത്തിരികൾ എന്ന് വിളിക്കുന്ന തിരികൾ ആണ് രോഗകാരണം
അലുമിനിയം പാത്രങ്ങൾ ആണ് രോഗകാരണം
നോണ്‍ സ്റ്റിക്ക് പാത്രങ്ങൾ ആണ് രോഗകാരണം
ശരിനത്തിനകത്ത് കൈവിഷം പോലെ (എട്ടുകാലി തേൾ ചീമുട്ട ഇവ ഉണക്കി പൊടിച്ചു ഭക്ഷണം.


വഴി ശത്രുവിനു കൊടുക്കുന്നത് രോഗം നീണ്ടു നിന്നേക്കാം english madison നും വിഷം തന്നെയാണ് ഇതും അപസ്മാരം വരുത്തി വെക്കും)
ദേഷ്യo വരുമ്പോൾ മറവി കൂടുന്നു പകയും കോപവും രോഗം മൂർചിപ്പിക്കുന്നു.

എങ്കിൽ അഗ്നിയും ജലവും കണ്ടാൽ രോഗം ഉണ്ടാകാൻ കാരണം എന്താണ് ?
ജലാശയങ്ങൾ കണ്ടാൽ മൂർചിക്കുന്ന രോഗമാണോ അപസ്മാരം ??
തീ കണ്ടാൽ രോഗാവസ്ഥ കൂടുന്നുവോ ??

അഗ്നിയും ജലവും രോഗം കൂട്ടുന്നില്ല മറിച്ച് രോഗം കുറയ്ക്കുകയാണ് ചെയ്യുന്നത് എന്ന സത്യo നിങ്ങളറിയുക.

"" അഗ്നികൊണ്ടും ജലം കൊണ്ടും ലോകത്ത് നിന്നും മാറ്റാൻ പറ്റുന്ന രോഗമാണ് അപസ്മാരം'''
ദേവദാരു കൊണ്ട് അഗ്നിഹോത്രം ചെയ്തു അപസ്മാരം മാറ്റാം
ജലാശയത്തിൽ നീന്തിച്ചും അപസ്മാരം തുടച്ചു നീക്കാം
അഗ്നിഹോത്രത്തിലൂടെയും ഭൈഷിജ്യ അഗ്നിഹോത്രം കൊണ്ടും നിരവധി രോഗങ്ങൾ ഇല്ലാതാക്കാൻ സാധിക്കും നൂറ്റിയെട്ട് ഔവ്ഷധങ്ങൾ വിധിപ്രകാരം ചേർത്തു അഗ്നിയിൽ ഹോമിച്ചു അതിൽ നിന്നും ഉണ്ടാകുന്ന ഗന്ധം നമ്മിൽ പ്രേധിരോധ ശക്തി കൂട്ടുന്നു.

പുതിയ വീട്ടിൽ താമസിക്കാൻ ഈ ഹോമം ചെയ്യുക  വീടുകളിൽ ഇതു ചെയ്യുക
ഈ ഗ്രൂപ്പിൽ ഉള്ള നിരവധി അന്ഗത്തിന്റെയും വീട്ടിൽ ഈ മരുന്നുകൾ കൊടിത്തിട്ടുമുണ്ട് ഇതു വെച്ച് പലരുടെയും വീട്ടിൽ ഹോമവും ചെയ്തിട്ടുണ്ട്.
ഇതൊക്കെ ചെയ്യാന്‍ അഗ്നിഹോത്രികള്‍ വേണമെന്നില്ല ആര്‍ക്കും ചെയാം .

ചില ആര്യ സമാജക്കാര്‍ ഇതു മറ്റാരും ചെയ്യരുത് എന്ന് കൊട്ടി ഘൊഷിക്കുന്നുണ്ട് അഗ്നിഹോത്രം ആര്‍ക്കും ചെയാം  കപട ഇശ്വര വിശ്വസവുമായി  ഇ ക്രീയക്ക്‌ ഒരു ബന്ധവും ഇല്ല.

 നിലച്ചു പോയ ഈ വിദ്യക്ക് പുനർ ജീവനം നല്കിയ എല്ലാവര്ക്കും നന്ദി
ഇതു കുറച്ചു നാൾ മുൻപ് ഇവിടെ പറഞ്ഞതാണ് എങ്കിലും ഒന്ന് കൂടി വിവരിക്കുന്നു ..

അപസ്മാര രോഗിക്ക്  ജലം കണ്ടാൽ രോഗം മൂര്ച്ചിക്കാനുള്ള കാരണം എന്താണ് എന്ന് നോക്കാം.

ജലം കണ്ടാല്‍ തലച്ചോറല്‍ കെട്ടി കിടക്കുന്ന അഴുക്കു പുറത്തു പോകുന്നു എന്നാണു മനസിലാക്കേണ്ടത് . കാരണം ജല പരിസരം വായു ശുദ്ധമാണ്. അഗ്നികണ്ടാലും ഈ രോഗം വരുമെങ്കില്‍ അഗ്നിയള്ളിടവും വായു ശുദ്ധമാണ്. അപ്പോള്‍ രോഗം മാറാന്‍ നല്ല വായു കിട്ടിയാല്‍ മതിയല്ലോ?

അപ്പോത്തിക്കിരിത്തമാശ കേട്ട് നിങ്ങള്‍ വീഴരുത് അവരുടെ ലാബില്‍ ഇപ്പോഴും ഇതൊരു ഞരമ്പ്‌ രോഗം മാത്രമാണ് .

കുളങ്ങളുടെയും തോടുകളുടെയും പരിസരത്തെ വായു ശുദ്ധമാണ് അത് ശ്വോസിക്കുന്ന മാത്രയിൽ നമ്മിലെ അഴുക്കു നീക്കം ചെയ്യപ്പെടും
നല്ലത് അകത്തു ചെന്നാൽ മോശമായത് പുറത്തു പോകുമെന്നു ആര്ക്കാണ് അറിയാത്തത്.

ഏഴു ദിവസം മാംസാഹാരി പച്ചക്കറികൾ പച്ചക്ക് തിന്നാൽ എട്ടാം ദിനം മുതൽ ഗുദത്തിൽ കൃമികടി തുടങ്ങും ഇറച്ചി തീറ്റക്കാരനെന്റെ വയറ്റിൽ പുഴുവിനു ജീവിക്കാം പറ്റും അപ്പൊ നല്ലത് ചെന്നാൽ ക്രിമിക്കും രക്ഷയില്ല പച്ചക്കറി തീറ്റ തുടർന്നാൽ അൽപ്പ ദിനം കൊണ്ട് കൃമി ശല്യo ഇല്ലാതാകും.വഴുതനങ്ങ കൃമിയെ ആക്രമിക്കുന്ന പച്ചക്കറിയാണ് .കൃമിയെ കൊന്ന് പുറത്തു കളയുന്നു .അപ്പോത്തിക്കിരികള്‍ വഴുതനങ്ങ തിന്നരുത് എന്ന് പറയുന്നു. നിങ്ങള്‍ സ്വയം ചിന്തിച്ചു കാര്യങ്ങള്‍ വിശകലനം.ചെയ്യുക.

അത് പോലെ ജലാശയ പരിസരത്തുള്ള നല്ല വായു അപസ്മാരത്തിനു കാരണമാകുന്നതിനെയും പുറത്തു കളയുന്നു ഇത് വാസ്തവമെന്ന് നിങ്ങളറിയുക.

ജലത്തിന് രേക്തത്തെ ആവാഹിക്കാൻ കഴിയും എന്ന് നമുക്ക് അറിവുള്ളത് ആണല്ലോ പുഴയിലോ കുളത്തിലോ വെച്ച് നമ്മുടെ ശരിരത്തിൽ എവിടയെങ്കിലും മുറിവ് സംഭവിച്ചാൽ രക്തം നഷ്ട്ടപ്പെടും മരണവു സംഭവിക്കും കൈവിരലിൽ ചെറിയ മുറിവ് ഉണ്ടാക്കി ഒരു ഗ്ലാസ്സ് ജലത്തിൽ മുക്കിപ്പിടിച്ചാൽ നമുക്ക് ഇതു സ്ഥിരികരിക്കാം.

ജലം രക്തത്തെ ആകര്ഷിക്കുന്നു അല്ലെങ്കിൽ രെക്തം നനവുള്ള ഇടം ഇഷ്ട്ടപ്പെടുന്നു എന്നതാണ് വാസ്തവം
മനുഷ്യനും നനവുള്ളിടം ഇഷ്ട്ടപ്പെടുന്നു എയർ കണ്ടീഷൻ റൂം നമ്മളും ഇഷ്ട്ടപ്പെടുന്നു അതുപോലെ ജലപരിസരം അപസ്മാരരോഗിയുടെ ശരീരമിഷ്ട്ടപ്പെടുന്നു.



നിങ്ങളുടെ ഇരു കൈകളും ചേർത്ത് പിടിക്കുക ഇടത്തെ കൈപ്പത്തിയെക്കാളും വലത്തേ കൈ വിരലുകളും ഭാഗങ്ങളും ആണ് കുടുതൽ വെളുത്തത്?? കാരണംഈ കൈ കൊണ്ടാണ് നാം ജലം കുടുതൽ കൈകാര്യമ് ചെയ്യുന്നത്
സംശയം ഉണ്ടെങ്കിൽ നിങ്ങളുടെ ഇരു കാൽ പാദം കാണുക ഒരു പോലെ വെളുപ്പ്‌ ആണ്.

ഭുമിയിലെ നനവ്‌ പക്ഷ ഭേദമില്ലാതെ ആണ് കാലുകൾക്ക് ലഭിക്കുന്നത് അതാണ് ഒരു പോലെ ഇരിക്കാൻ കാരണം.

വായുടെ അകം നനവ്‌ ഉള്ളതാണല്ലോ അവിടെയും രേകതവർണ്ണം ഉണ്ട്
ഇനി ജലം എന്താണ് എന്ന് നോക്കാം.

ശാസ്ത്രം പറയുന്നു ഹൈഡ്രജനും ഓക്സിജനും തമ്മിൽ ചേർന്നത്‌ എന്താണോ അത് വാട്ടർ.

എന്നാൽ ഇതുരണ്ടും എടുത്തു മിക്സ് ചെയ്താൽ വെള്ളം ഉണ്ടാകില്ല
ആംഗലേയ ഭാഷയിൽ water വാട്ടർ എന്നാണ് ജലത്തിന് നാമം എന്തില് നിന്നാണോ ഈ വാക്ക് ഉത്ഭവിച്ചത്‌ എന്നൊന്നും സായിപ്പിന് അറിയില്ല
ഇനി അഥർവവേദം പറയുന്നു ജീവൻ ലെയിപ്പിച്ചത് ഏതാണോ അതിനെ ജലം എന്ന് വിശേഷിപ്പിക്കുന്നു.

ജ (ജന്മം =ജീവൻ ) (ലം) ലെയിപ്പിച്ചത് .. ജീവനെ ലെയിപ്പിച്ചതിനെ ജലം എന്ന് വിളിക്കുന്നു.

ജലം അപസ്മാര രോഗിയിലും ജീവനെ ഉണർത്തുന്നു .
''അനന്തമായ പ്രപഞ്ചത്തിന്റെ പത്മ നാഭിയിൽ നിന്നും ജീവൻ ഉത്ഭവിച്ചു
എന്ന് ഋഗ വേദത്തിൽ പുരുഷസൂക്തം പറയുന്നു.
''നാരായണൻ'' എന്നാൽ ജലത്തിൽ കിടക്കുന്നവൻ എന്നാണ് ''''''
നാരം + അയനം = നാരായണം ( നാരം =വെള്ളം )
അനന്തതയിൽ ഉറങ്ങുന്നതിനെ ഉണര്ത്താൻ ജലത്തിനു കഴിയുമെങ്കിൽ മസ്ഥിഴക്കത്തിലെ അപസ്മാരത്തിനു കാരണമാകുന്ന അഴുക്കും ജലം കൊണ്ട് ഇല്ലാതാകും.

വേനലിൽ ജീവ്ച്ച്ചമായികിടക്കുന്ന വിത്തുകല്ക്ക് മഴത്തുള്ളികൾ ജീവൻ നല്കുന്നുപോലെ അപസ്മാര രോഗിയിലെ ആയുസ്സ് കൊതിക്കുന്ന ജീവൻ ജലം ഇഷ്ട്ടപ്പെടുന്നു.

ബോധം കെട്ടു വീണാലും അല്പ്പം ജല തുള്ളികൾ നമ്മേ ഉണര്ത്തുന്ന പോലെ അപസ്മാര രോഗിയിലും ജലം ജീവനെ ഉണർത്തുന്നു
കണ്ട ശുദ്ധി വരുത്താൻ ഗായകർ കഴുത്തറ്റം ജലത്തിൽ നിന്നാണ് സാധകം ചെയ്യുന്നത് നടുവേദനയ്ക്ക് നീന്തൽ നാല്ലതെങ്കിൽ മറ്റുള്ള രോഗത്തിനും ജലം ഗുണം തന്നെ .

മലബെന്ധത്തിനു ജലത്തിൽ നീന്തൽ നല്ലൊരു മരുന്നാണ് ... നനഞ്ഞ തോര്ത്ത് അരയിൽ കെട്ടിയാലും മതി.

വാത രോഗികൾ ചൂടുള്ള ജലത്തിൽ കുളിച്ചതിനു ശേഷം തണുത്ത ജലത്തിൽ കുളിക്കുന്നതു ഉത്തമമാണ് എന്ന് ആയുർവ്വേദം പറയുന്നു
അസ്മ രോഗികൾ തണുത്ത ജലത്തിൽ കുളിക്കുന്നത് ഗുണകരമാണ്.

                                                          '''''എങ്കിൽ'''''
നാം നമ്മുടെ മുഖത്തും ഒരു ജല പരീഷണം നടത്തി നോക്കു മാറ്റം തിരിച്ചറിയു
അതി രാവിലെ മുഖം തണുത്ത വെള്ളത്തിൽ പത്തു മിനിട്ട് കഴുകു എങ്കിൽ ജീവോര്ജ്ജം മുഖത്തേക്ക് ഒഴുകും.

20 മിനിട്ട് കഴിഞ്ഞാൽ വീണ്ടും ഒന്ന് കുടി ജലസ്പര്ശം ആകാം താൾപ്പര്യ മേകിൽ ഒരു മണിക്കുരിനുള്ളിൽ അഞ്ചു നേരം ആകാം.

പല്ല് തേപ്പിനും / ഭക്ഷണ ശേഷവും നമ്മൾ ഇതു ആവര്ത്തിക്കുന്നത് കൊണ്ടാണ് നമ്മുടെ മുഖം അലപ്പ മെങ്കിലും പ്രേസാദിക്കാൻ കാരണം അല്ല്പ്പം കുടി ശ്രദ്ധ കൊടുത്താൽ രെക്തം തുടിക്കുന്ന ഒരു മുഖം നമുക്ക് സോന്തമാക്കം ''' ഫെയര് ആൻഡ് ലവ്‌ലി '' പോലുള്ള ലേപനങ്ങൾ ഒഴിവാക്കുകയും ആകാം
ഇനി ഒന്നുകുടി വിശദമാക്കുന്നു.

നമ്മൾ ഉപയോഗിക്കുന്ന ബെഡ്റും ഒരു ബക്കറ്റു ജലം ഉപയോഗിച്ച് കഴുകിയാൽ കറുത്ത ജലം ആണ് ഉണ്ടാവുക വീണ്ടും.

കഴുകിയ മുറി ഒന്നുകുടി വൃത്തി ആക്കിയാൽ ജലത്തിന്റെ കറുപ്പു നിറം കുറയും 5 പ്രാവിശം മുറി കഴുകിയാൽ പേരിനു പോലും കറുപ്പ് ഇല്ലാത്ത ശുദ്ധ ജലം തന്നെ തിരിച്ചു കിട്ടും, അതിൽ അഴുക്കു ഉണ്ടാകില്ല.

അപസ്മാര രോഗി രാവിലെ മുഖം കഴുകിനോടൊപ്പം 20 മിനിട്ട് ഇടവിട്ട് 5 ഗ്ലാസ്‌ ജലവും കുടിക്കുക അപ്പോൾ ആദ്യമോഴിക്കുന്ന മൂത്രം മഞ്ഞ നിറത്തിലും പിന്നെ നിറം കുറവും അവസാനം ദുർഗെന്ധം പോലുമില്ലാതെ ശുദ്ധവെള്ളനിറത്തിൽ മുത്രം പോകും അങ്ങിനെ അകവും കഴുകാം സ്ഥിരം ജലത്തിൽ നീന്തിയാൽ അപസ്മാരവും ഇല്ലാതാകും.

തുളസി പുനര്നവ ചപ്പങ്ങം ചെറുള ഇങ്ങിനെ ഓവ്വ്ഷധ ജലംഅപസ്മാര രോഗി കുടിക്കുക ഗുണം കുടും ആഴ്ചയിലോ ഇട വിട്ട ദിവസ്സങ്ങളിലോ ഇതു മാറി മാറി ഉപയോഗിക്കാം.

പനിനീര് എന്നാൽ ചന്ദ്രനിലെ ജലം എന്നാണ് പണ്ട് അമ്പലങ്ങളിൽഇതു കൊടുത്തിരുന്നു പനിനീര് എന്നാണ് അതിന്റെ നാമം ''''
( അന്പ് =സ്നേഹം / ലെയം =ഒഴുകുന്നത്‌ ).

പുരാതന കാലങ്ങളിൽ അമ്പലം എന്നാൽ സ്നേഹം ലെയിക്കുന്ന ഇടമായിരുന്നു.

ഷെയങ്ങളെ ത്രാണം ചെയ്യുന്നത് സ്ഥലം ഷേക്ത്രവുമാണ് (രോഗത്തെ ഇല്ലാതാക്കുന്നത് ).

പക്ഷേ ഇന്ന് അമ്പല കമ്മറ്റിക്കോ ശാന്തിക്കാരനോ ഭൈഷിജ്യമന്ത്രങ്ങൾ അറിയില്ല ആയുർവിധിയോ ഔവ്ഷധാമോ അറിയില്ല എന്റെ അറിവിൽ അഗ്നിഹോത്രം നടത്തുന്ന ഏക ഷേക്ത്രം ഇടപ്പള്ളിയിലെ '''മൈലളാത്തു''' ശിവ ഷേക്ത്രത്തിൽ മാത്രമാണ് ഇവിടെ ഇന്നും അഗ്നിഹോത്രം നടത്തപ്പെടുന്നു....
ഈ ഗ്രൂപ്പിൽ ഉള്ള നിരവധി അന്ഗത്തിന്റെയും വീട്ടിൽ ഈ മരുന്നുകൾ കൊടിത്തിട്ടുമുണ്ട് ഇതു വെച്ച് പലരുടെയും വീട്ടിൽ ഹോമവും ചെയ്തിട്ടുണ്ട് നിലച്ചു പോയ ഈ വിദ്യക്ക് പുനർ ജീവനം നല്കിയ എല്ലാവര്ക്കും നന്ദി അധികം പണച്ചിലവില്ലാത്ത ഈ ഹോമം രോഗമുക്തിക്കും വീട്ടിൽ നല്ല അന്തരീക്ഷത്തിനും വിശ്വോസമുള്ളവർ ചെയ്യട്ടെ.

ANILVAIDIK 9995033225

No comments: