ശ്രീരാമകൃഷ്ണദേവന്‍ സാക്ഷാത് ശ്രീ ശാരദയായിട്ടാണ് സ്വന്തം പത്‌നിയെ കരുതിയത്. ഒരമ്മയുടെ ശക്തിയുടെ സ്രോതസ്സ് അവളുടെ നൈസര്‍ഗ്ഗികമായ അറിവാണ്. ആ അറിവ് പ്രതിഷ്ഠിതമായിട്ടുള്ളത് ആത്യന്തികമായ സത്യത്തിലാണ്. സ്വന്തം ഭര്‍ത്താവിനോടുള്ള പൂര്‍ണ്ണമായ സ്‌നേഹവും സമര്‍പ്പണവും ഭാര്യയെ പതിവ്രതയാക്കുന്നു. സത്യത്തിന്റെ, പാതിവ്രത്യത്തിന്റെ സ്രോതസ്സ് അവള്‍ കണ്ടെത്തുന്നത് ഈ ആത്മസമര്‍പ്പണത്തിലൂടെയാണ്. ഈ സമര്‍പ്പണത്തിലൂടെ ആയാസമെന്യേ അവള്‍ക്ക് ദ്വൈതത്തില്‍ നിന്ന് അദ്വൈതത്തിലേക്ക് ഉയരാന്‍ കഴിയും. ‘മാതൃത്വം’ പരിപൂര്‍ണ്ണതയിലെത്തുന്നത് അദ്വൈതഭാവത്തിലാണ്. ”അദ്വൈതത്തിന്‍ മഹാതത്ത്വം ആദ്യം ബോധിച്ചതമ്മയാം” എന്നാണ് കവി പാടുന്നത്. ഈ അദ്വൈതഭാവമാണ് സാക്ഷാത് പരബ്രഹ്മസ്വരൂപം, പരാശക്തിസ്വരൂപം. ഇതില്‍ മനസ്സ് ഉറപ്പിക്കാന്‍ സാധിച്ചാല്‍ മാത്രമേ ദ്വന്ദ്വഭാവങ്ങള്‍ക്കതീതമായി തന്റെ സ്വസ്വരൂപത്തില്‍ ഉറച്ചുനിന്ന്, ലോകത്തിനെ ‘ഒന്നായി’, ഭേദചിന്തകളില്ലാതെ സ്വന്തമാക്കാന്‍ കഴിയൂ.
No comments:
Post a Comment