ജ്ഞാനത്തെപ്പറ്റി വ്യക്തമായ ധാരണ ഉണ്ടായിക്കഴിഞ്ഞ നിനക്ക് അജ്ഞാനമെന്തെന്നു നിഷ്പ്രയാസം മനസ്സിലാക്കാന്‍ കഴിയും. ജ്ഞാനമല്ലാത്തത് എന്താണോ അതാണ് അജ്ഞാനം. പകല്‍ ഒടുങ്ങുമ്പോള്‍ രാത്രി അതിന്റെ സ്ഥാനം ഏറ്റെടുക്കുന്നു. പകലും രാത്രിയുമെന്ന രണ്ടവസ്ഥകളല്ലാതെ മൂന്നാമതൊരവസ്ഥ ഇല്ല. ഒരുവന്‍ പേരിനും പെരുമയ്ക്കുംവേണ്ടി മാത്രം ജീവിക്കുന്നു. മറ്റുള്ളവര്‍ തന്നെ ആദരിക്കണമെണാഗ്രഹിക്കുന്നു. അവനെ ബഹുമാനിക്കുമ്പോള്‍ അവന്‍ അമിതമായി ആഹ്ലാദിക്കുന്നു. ഇതിന്റെ ഫലമായി ഒരു നിമിഷനേരത്തേക്കുപോലും കീഴോട്ടിറങ്ങാതെ അഹംഭാവാദ്രിയുടെ ശൃംഗങ്ങളില്‍ അവന്‍ വിലസുന്നു. ഇപ്രകാരമുള്ള ഒരുവനില്‍ പൂര്‍ണമായ അജ്ഞത കുടികൊള്ളുന്നു. അവന്‍ അവന്റെ ദാനകര്‍മ്മങ്ങളെപ്പറ്റി ആലങ്കാരികമയി വിവരിക്കുന്നു. അവന്റെ അറിവിന്റെ ആര്‍ഭാടപ്രദര്‍ശനം നടക്കുന്നു.
അവന്‍ ചെയ്തിട്ടുള്ള സല്‍പ്രവര്‍ത്തികളെപ്പറ്റി പറകൊട്ടി പാടുന്നു. ഇതെല്ലാം അവന്റെ മാന്യതയും കീര്‍ത്തിയും വര്‍ധിപ്പിക്കുന്നതിനാണ്. സ്വന്തം കാര്യങ്ങള്‍ക്കായി ധനം ദുര്‍വ്യയം ചെയ്യുന്ന അവന്‍ ആതിഥ്യം കാട്ടുന്നതില്‍ പിശുക്കനാണ്. കാട്ടുതീ അതിന്റെ പരിസരത്തുള്ള എല്ലാ ചരാചരങ്ങളേയും കത്തിക്കരിക്കുന്നതുപോലെ, അവന്റെ ദുഷ്പ്രവൃത്തികള്‍കൊണ്ടും ദുഃസ്വഭാവംകൊണ്ടും പരിസരവാസികളെയെല്ലാം അവന്‍ പീഡിപ്പിക്കുന്നു. അവന്‍ ഭസമവും പൂശി ചന്ദനവും ചാര്‍ത്തി നടക്കുന്നത് മറ്റുള്ളവരെ കബളിപ്പിക്കാനാണ്. അവന്റെ സാധാരണ സംഭാഷണം കൂര്‍ത്ത കത്തികൊണ്ടുള്ള കുത്തിനേക്കാള്‍ വേദനയുളവാക്കുന്ന തായിരിക്കും. അവന്റെ ഉപായങ്ങള്‍ പാഷാണത്തേക്കാള്‍ മാരകമാണ്. അവന്‍ അജ്ഞതയുടെ നിധാനമാണ്. അവന്റെ ജീവിതം അഹങ്കാരത്തിന്റെ ഹിംസയുടെയും ഒരു വിശ്രമാലയമാ
ണ്. കാറ്റൂതുന്ന ഉലത്തോല്‍ കാറ്റ് കയറുമ്പോള്‍ വികസിക്കുകയും കാറ്റ് ഒഴിയുമ്പോള്‍ ചുരുങ്ങുകയും ചെയ്യുന്നതുപോലെ അവന്‍ ഉറ്റവരുമായി ഒന്ന് ചേരുമ്പോള്‍ ആഹ്ലാദഭരിതനാവുകയും വേര്‍പെടുമ്പോള്‍ വിഷാദമൂകനാവുകയും ചെയ്യുന്നു. സ്തുതി അവനെ പുളകംകൊള്ളിക്കുകയും അപവാദം അവനെ വിധുരനാക്കുകയും ചെയ്യുന്നു.
ണ്. കാറ്റൂതുന്ന ഉലത്തോല്‍ കാറ്റ് കയറുമ്പോള്‍ വികസിക്കുകയും കാറ്റ് ഒഴിയുമ്പോള്‍ ചുരുങ്ങുകയും ചെയ്യുന്നതുപോലെ അവന്‍ ഉറ്റവരുമായി ഒന്ന് ചേരുമ്പോള്‍ ആഹ്ലാദഭരിതനാവുകയും വേര്‍പെടുമ്പോള്‍ വിഷാദമൂകനാവുകയും ചെയ്യുന്നു. സ്തുതി അവനെ പുളകംകൊള്ളിക്കുകയും അപവാദം അവനെ വിധുരനാക്കുകയും ചെയ്യുന്നു.
അല്പ ജലം കൊണ്ട് ചെളി കുതിരുകയും മന്ദമാരുത നേല്‍ക്കുമ്പോള്‍ അതു ഉണങ്ങുകയും ചെയ്യുന്നതുപോലെ, പെട്ടെന്നാണ് മാനാപമാനങ്ങള്‍ അവനെ ബാധിക്കുന്നത്. ഒരു വികാരത്തെയും ചെറുത്തുനില്‍ക്കാന്‍ കഴിയാത്ത അവനില്‍ അജ്ഞത കൊടികുത്തിവാഴുന്നു. ബാഹ്യമായി തുറന്ന മനസോടെ പ്രവര്‍ത്തിക്കുകയും സംസാരിക്കുകയും ചെയ്യുമെന്ന് തോന്നുമെങ്കിലും അവന്‍ ദുര്‍ബുദ്ധിയും വക്രഗതിക്കാരനുമാണ്. പുറമെ എല്ലാവരോടും സ്‌നേഹഭാവത്തില്‍ പെരുമാറുന്ന അവന്‍ അകമെ എല്ലാവരോടും എതിരാണ്. ഒരു മിത്രത്തെ ആശ്ലേഷിക്കുകയും അവന്റെ ശത്രുവിനെ സഹായിക്കുകയുമാണ് അജ്ഞാനി ചെയ്യുന്നത്. ഒരു വേടന്‍ തന്റെ ഇരകള്‍ക്ക് തീറ്റിയിട്ടു കൊടുക്കുന്നത് സദുദേശത്തോടെയല്ല. ഇരകളെ പ്രലോഭിപ്പിച്ചു വലയിലാക്കുകയാണ് അവന്റെ ഉദ്ദേശം.അജ്ഞാനിയുടെ പ്രവൃത്തികളും അതുപോലെയാണ്. അവന്‍ ബാഹ്യമായി മിത്രഭാവം കാട്ടി സജ്ജനങ്ങളെപ്പോലും വഞ്ചിക്കുന്നു. പച്ചിച്ച പായല്‍ പൊതിഞ്ഞ പാറക്കല്ല് മൃദുവായി തോന്നും. കയ്ക്കുന്ന വേപ്പിന്‍കായ് പഴുത്തു പഴമാകുമ്പോള്‍ പീതനിറമുള്ള ഒരു മധുരക്കനിയായി തോന്നും. അതുപോലെ അവന്റെ ബാഹ്യപ്രവര്‍ത്തനങ്ങള്‍ എപ്പോഴും നന്മ നിറഞ്ഞതായി തോന്നും. എന്നാല്‍ അവന്‍ അജ്ഞാനത്തിന്റെ വിളനിലമാണെന്നുള്ളത് പരമസത്യമാണ്.
അവന്റെ ഗുരുപരമ്പരയെപ്പറ്റി അവന് പരമപുച്ഛമാണ്. ഗുരുവിനെ സേവിക്കുന്നതില്‍ അവന്‍ അശ്രദ്ധനാണ്. അവന് അറിവ് നല്‍കിയ ഗുരുവിനെ അവന്‍ അനാദരിക്കുന്നു. ഗുരുഭക്തിയില്‍ അവന് മടുപ്പ് തോന്നുന്നു. ഇപ്രകാരമുള്ള ഗുരുദ്രോഹിയെപ്പറ്റി സംസാരിക്കുന്നതു തന്നെ പാപകരമാണ്. പക്ഷേ എന്തു ചെയ്യാം? അജ്ഞാനത്തെപ്പറ്റി വിവരിക്കേണ്ടി വരുമ്പോള്‍ ഇവരെപ്പറ്റി പറയേണ്ടിവരുന്നു. ആ പാപത്തിനു പ്രതിവിധിയായി ഉത്തമഭക്തന്‍മാരെപ്പറ്റി പറഞ്ഞാല്‍ മതി. സൂര്യപ്രകാശം അന്ധകാരത്തെ നീക്കിക്കളയുന്നതുപോലെ അഭക്തനെപ്പറ്റി പറയുന്ന പാപം ഭക്തനെപ്പറ്റി പറയുമ്പോള്‍ ഒഴിഞ്ഞുപോകും. ഒരു ഗുരുഭക്തന് മറ്റുള്ളവരുടെ പാപം കഴുകിക്കളയുന്നതിനും അവരെ നിര്‍ഭയരാക്കുന്നതിനുമുള്ള കഴിവുണ്ട്. അപ്പോള്‍ പിന്നെ ഗുരുവിന്റെ കഴിവിനെപ്പറ്റി പറയേണ്ടതുണ്ടോ? എന്തൊരു പ്രഭാവമായിരിക്കും ഗുരുവിനുള്ളത്? അത് എല്ലാ തിന്‍മകളെയും നശിപ്പിക്കുന്ന സര്‍വ്വരോഗശമനൌഷധമായ അമൃതാണ്.
No comments:
Post a Comment