ഗൃഹസ്ഥാശ്രമം:-
~~~~~~~~~~~~~~~
~~~~~~~~~~~~~~~
ആരാണോ ഗൃഹജീവിതം നയിക്കുന്നത് ആ വ്യക്തി ബ്രഹ്മചര്യം, വാനപ്രസ്ഥം, സന്യാസം എന്നി ആശ്രമധർമ്മങ്ങൾ പാലിക്കുന്നവർക്കും സഹായി ആയിരിക്കും. ദാരിദ്യ്രം അനുഭവിക്കുന്നവർക്കും, തിരസ്ക്കരിക്കപ്പെടുന്നവർക്കും , ഉപേക്ഷിക്കപ്പെട്ടവർക്കും , മറ്റാരുമല്ല തുണ. മരണപ്പെട്ടവർ4ക്ക് വേണ്ടി ബലി തർപ്പണാദികൾ ചെയ്യുന്നത് ഗൃഹസ്ഥാശ്രമിയാണ്., മാത്രമല്ല പിതൃക്കൾക്കും ദേവന്മാർക്കും അതിഥികൾക്കും, ബന്ധുക്കൾക്കും , തനിക്കും വേണ്ടി ഉത്കൃഷ്ട്കർമം അനുഷ്ഠിക്കുന്നത് ഗൃഹസ്ഥാശ്രമിയാണ്. പ്രേമവും ധർമവും ചേർത്ത് ദാമ്പത്യജീവിതം നയിച്ചാൽ അതു ഗുണമായിരിക്കും. ധർമമാർഗത്തിലൂടെ സഞ്ചരിക്കുന്ന ഗൃഹസ്ഥാശ്രമിക്ക് മറ്റ് ആശ്രമങ്ങളിൽ നിന്ന് ഒന്നും നേടാനില്ല . ഗൃഹസ്ഥാശ്രമം വാനപ്രസ്ഥത്തെക്കാൾ മേന്മയേറിയതാണ്. ലോകത്തിന് ഉപകാരവും സഹായവും ചെയ്തുകൊണ്ട് ഗൃഹസ്ഥാശ്രമം നയിക്കുന്നവൻ സന്യാസിയെക്കാളും ക്ഷമയുള്ളവനാണ്. മാത്രമല്ല ഗൃഹസ്ഥാശ്രമത്തെ ധർമ്മം എന്നു വിളിക്കുകയും ആകാം. ശരിയായരീതിയിലാണ് ഒരുവൻ ഗൃഹസ്ഥാശ്രമം പാലിക്കുന്നതെങ്കിൽ അവൻ തീർച്ചയായും ദേവതുല്യനാണ്...rajeev
No comments:
Post a Comment