കുട്ടികള്‍ മാതാപിതാക്കളെ കണ്ടു മണ്ണ് കൊണ്ട് അപ്പവും പുട്ടുമുണ്ടാക്കി കഴിക്കുന്നത് പോലെ നടിക്കുകയും കുറച്ചു കൂടി വലിയ കുട്ടികള്‍ കുഞ്ഞുങ്ങളുടെതിനെക്കാള്‍ ചെറിയ മനസ്സ് വെച്ച് കൊണ്ട് മഹാക്ഷേത്രങ്ങള്‍ പണിത് അവിടെ പ്രഭാതം മുതല്‍ അസ്തമയം വരെ മണിയടിച്ചും അര്‍ച്ചന നടത്തിയും പലമാതിരിയുള്ള ആരാധന സമ്പ്രദായങ്ങള്‍ ഏര്‍പ്പെടുത്തി ശിലരൂപങ്ങളെയോ ലോഹപ്രതിമാകളെയോ ഈശ്വര സങ്കല്പത്തില്‍ പ്രതിഷ്ടിച്ച് കഥയെ കാര്യമെന്ന് കരുതി ലീലാ നാടകങ്ങള്‍ നടത്തി കൊണ്ടിരിക്കുന്നു. കുട്ടികള്‍ വളരുമ്പോള്‍ മണ്ണ്പ്പവും മറ്റും കളഞ്ഞിട്ടു വാസ്തവത്തിലുള്ള ആഹാരം തേടുന്ന പോലെ കാല്‍പ്പനികമായ ദേവതകളുടെ ആരാധനയില്‍ ഇരിക്കുന്നവരും വിവേകമുദിക്കുമ്പോള്‍ അതെല്ലാം കേവലം വിനോദം എന്നു കരുതി അതില്‍ നിവര്‍ത്തിച്ചു ശാസ്ത്ര ദര്‍ശനങ്ങളിലേക്ക് അവരുടെ ബുദ്ധിയെ കൊണ്ടുവന്ന് ഉപനിഷത്തിലുള്ള തത്വമസ്യാദി ലക്ഷ്യങ്ങളെ അന്വേഷിച്ചു പോകുന്നു. പരിശുദ്ധ ജ്ഞാനം ഏവരുടെയും ഹൃദയത്തിലേക്ക് നല്‍കാന്‍. അന്തശോഭയുള്ള ജനങ്ങളുണ്ടാകുന്നതിനെക്കാള്‍ വലിയ രാമ പൂജയില്ല എന്തുകൊണ്ടെന്നാല്‍ ആത്മ ജ്ഞാനം ലഭിക്കുന്നവരൊക്കെ ആത്മാരാമാന്മാരായി തീരും .parashakti
No comments:
Post a Comment