വ്യക്തി നിശ്ശബ്ദനാകുമ്പോള്‍, മൗനിയാകുമ്പോള്‍, മനസ്സ്‍ ശാന്തമാകുന്നു. മനസ്സില്‍ സ്ര്‌ഷ്ടികള്‍ കുറയുന്നു. നിശ്ശബ്ദതയില്‍ നിന്നാണ് എല്ലാം ഉണ്ടാകുന്നത്‍. നിശ്ശബ്ദത എന്നത് ശൂന്യാവസ്ഥയാണ്. ശൂന്യം ആകാശമാണ്, ആകാശം ഓംകാരമാണ്. ഓംകാരം ബ്രഹ്മമാണ്. ഓംകാരം ശബ്ദമാണ്. ശബ്ദത്തില്‍നിന്നാണ് സകല ഭൂതാദികളും ഉത്ഭവിക്കുന്നത്‍. ശബ്ദബ്രഹ്മത്തിന്റെ പ്രകടീഭാവമാണ് ഈ ജഗത്‍. നിശ്ശബ്ദത സുഖവും സമാധാനവും ആത്യന്തികമായ ശാന്തിയും ആണ്. നിശ്ശബ്ദത അറിവിന്റെ അഗാഥ തലങ്ങളെ കുറിയ്ക്കുന്നു. മൗനമാകാനുള്ള ഏതൊരു അവസരവും ആരും പാഴാക്കരുത്. എത്രകണ്ട്‍ മനുഷ്യന്‍ നിശ്ശബ്ദതയെ വിട്ട്‍ ശബ്ദകോലാഹലങ്ങളില്‍ രമിക്കുന്നുവൊ, അവന്റെ അഞ്ച്‍ ജ്ഞാനേന്ദ്രിയങ്ങളും അതില്‍ ഉന്മത്തമാവുകയും ശരീരവും മനസ്സും ക്ഷയിക്കുകയും ചെയ്യുന്നു. vijayan
No comments:
Post a Comment