Sunday, December 24, 2017

ഒരു സാധകൻ സാധന ചെയ്യുമ്പോൾ അവന് അവന്റെ അനുഭവങ്ങൾക്കും ഭാവനകൾക്കും അപ്പുറമുള്ള അനുഭൂതി മണ്ഡലങ്ങളിലേയ്ക്ക് സഞ്ചരിക്കേണ്ടതായി വരും..
അങ്ങനെ ആത്മീയ അനുഭൂതികൾ കിട്ടി തുടങ്ങുമ്പോൾ അവയെ ശരീരം അനുഭവിച്ചിരുന്ന വികാര വിച്ചാരവുമായി മനസ്സ് ബന്ധപ്പെടുത്തി സങ്കല്പിക്കുവാൻ ശ്രമിക്കും. എന്നിട്ട് അത് ശരീരിക വികാരങ്ങളായി മനസ്സ് അവനെ തെറ്റിധരിപ്പിക്കുവാൻ ഇടയുണ്ട്. എന്നാൽ സാധനാ ഗുരു ഉള്ള സാധകന് ശരിയായ നിർദേശം യഥാസമയം കിട്ടുകയും അവന് ആ അനുഭൂതിയെ ബോധവുമായി ബന്ധിപ്പിച്ച് ബോധസ്വരൂപമായി മാറുവാൻ സാധനാ ഗുരുവിന് സാധിക്കും.. അല്ലാത്തപക്ഷം സാധകൻ തന്നിഷ്ടത്തിൽ അനുഭൂതികൾ വ്യാഖ്യാനിക്കാൻ ശ്രമിച്ചാൽ അവ അവന്റെ ആത്മീയ ഉന്നതിക്ക് തടസ്സമായി മാറാം.

No comments: