Thursday, December 21, 2017

തടാകത്തിന് മുകളിലത്തെ തരംഗാവലി കാരണം തടാകത്തിന്റെ അടിത്തട്ട് നമുക്ക് ദൃശ്യമാകുന്നില്ല ഓളം നിലച്ച് വെള്ളം ശാന്തമാകുമ്പോഴെ അടിത്തട്ടു കാണാറാകുന്നുള്ളൂ. വെള്ളം കലങ്ങിയോ ഇളകിയോ ഇരിക്കുമ്പോൾ അധസ്തലം ഒരിക്കലും ദൃശ്യമല്ല. ഉപരിതലം നിസ്തരംഗവും നിർമ്മലവും ആയിരുന്നാൽ അധസ്തലം സ്പഷ്ടമായി കാണാം.
 തടാകത്തിന്റെ അടിത്തട്ട് എന്നു പറഞ്ഞത് നമ്മുടെ യഥാർത്ഥ സ്വരൂപമായ ആത്മാവും...
 തടാക ജലം ചിത്തവും..
 തരംഗാവലികൾ വൃത്തികളും ആകുന്നു.
(വിവേകാനന്ദ സാഹിത്യ സർവസ്വം രാജയോഗം പേജ് 248)

No comments: