എന്റെ ഹൃദയത്തില്‍ കുടികൊള്ളുന്ന ശ്രീഹരി എന്നില്‍ മാത്രമല്ല, എല്ലാവരുടെയുള്ളിലും ആത്മരൂപത്തില്‍ സ്ഥിതിചെയ്യുന്നുണ്ട്.ആരോഗ്യശാ സ്ത്രത്തിലും അവയവങ്ങളില്‍ മുഖ്യമായിട്ടുള്ളത്‍ ഹൃദയം തന്നെ. ആ ഹൃദയത്തില്‍ത്തന്നെയാണ് സകലരോഗശമനകാരിയായ, സര്‍വ്വശക്തമാനായ ധന്വന്തരീ വാസം. പഞ്ചഭൂത സംഭൂതമായ എല്ലാ ഔഷധങ്ങളും ആദ്യം ധന്വന്തരിതന്നെ ഭുജിയ്ക്കുന്നു. ഭക്തിഭാവേന ആത്മവിചാരം ചെയ്താലും ദിവിസൂര്യസഹസ്രസ്യമായ പരമേശ്വര ചൈതന്യം ഹൃദയഗുഹരത്തില്‍ മിന്നിത്തിളങ്ങുന്നു എന്ന്‍ എല്ലാവരും പാടിയിട്ടുണ്ട്‍. താന്ത്രികമായി ചിന്തിച്ചാലും ഋദയത്തില്‍നിന്ന് നൂറ്‍ നാഢികളും അവയ്ക്ക്‍ ഓരോന്നിനും നൂറ്റൊന്നുവീതം ശാഖാനാഡികളും ഓരോ ശാഖാനാഡിയ്ക്കും എഴുപത്തിരണ്ടായിരംവീതം പ്രതിശാഖാനാഡികളും കൊണ്ട്‍ ഊടുംപാവും പോലെ നില്‍ക്കുന്നതാണ് ശരീരമെന്ന്‍ കാണാം. തന്ത്രത്തിലെ അങ്‍ഗന്യാസ കരന്യാസങ്ങള്‍ മുഴുവനും ഹൃദയഭാഗത്തെ സ്പര്‍ശിച്ചുകൊണ്ടാണല്ലൊ വിഭാവനം ചെയ്തിട്ടുള്ളത്.
No comments:
Post a Comment