" അജ്ഞതയിലെ ശാഠ്യങ്ങള്‍ "
അദ്വൈതി, യഥാര്‍ത്തില്‍ ദ്വൈതം തുടങ്ങി ഒരു തത്വങ്ങളെയും, ജ്യോതിഷം തുടങ്ങി മറ്റൊരു ശാസ്ത്രങ്ങളെയും നിരാകരിക്കുന്നില്ല, അതെ തരത്തില്‍ അവയെ സ്വീകരിക്കുന്നുമില്ല. ഇവയൊന്നും അനുഭവമായി വ്യവഹാരത്തില്‍ സത്യമായി ഉള്ളത് കൊണ്ടോ ഇല്ലാത്തത് കൊണ്ടോ പരമാര്‍ത്ഥ സത്യത്തിനു മാറ്റമൊന്നും സംഭവിക്കുന്നില്ല. എല്ലാം അജ്ഞന്റെ ശാഠ്യം അല്ലെങ്കില്‍ ഭയം, മുതലെടുപ്പ്, വിവരക്കേടു എന്നിവ മാത്രം.
സഗുണ ഈശ്വരന്‍ ഉണ്ട്, ഇല്ല എന്നുള്ള ശാഠ്യങ്ങളെല്ലാം അജ്ഞാന കാര്യത്തില്‍ ആണ്. ഇന്ന് കാലത്തെ ഈശ്വര രൂപങ്ങളെയും ആചാരങ്ങളെയും മറ്റും നിഷേധിച്ചാല്‍ കിട്ടുന്നതല്ല തത്വസിദ്ധി. അവയെല്ലാം ഉണ്ടെങ്കിലും, ഇല്ലെങ്കിലും സത്യത്തിനു യാതൊരു കുഴപ്പവും ഇല്ല എന്നാതാണ് യഥാര്‍ത്ഥ ജ്ഞാനം.
എല്ലാ നിഷേധങ്ങളും നിലനില്‍ക്കുന്നത് ഒരേ ഒരു ഉണ്മയില്‍ മാത്രം. ആ തത്വം വിശ്വാസമല്ല, നിത്യ സത്യം ആണ്. അത് സ്വയം തന്നില്‍ നിന്നും ഭിന്നമല്ല.
ഇതാണ് ശരിയായ തത്വം എന്ന് പറയാം. എല്ലാ വിധ കാഴ്ച്ചപ്പാടുകളെയും അന്ഗീകരിക്കുന്നതോടൊപ്പം അവയെല്ലാം സത്യഭിന്നമല്ല എന്ന് കാണല്‍.
പിന്നെ എന്തിനാണ് എല്ലാത്തിനെയും നിഷേധിച്ചു കൊണ്ട് ഒരു അജ്ഞനു തത്വത്തെ ബോധിപ്പിക്കുന്നത് ?! അത്, ഈ വ്യാവഹാരികമായ സത്യങ്ങള്‍ ഒന്നും തന്നെ പരമാര്‍ത്ഥ സത്യഭിന്നമല്ല എന്ന് ബോധിപ്പിക്കാന്‍ മാത്രം.
നിഷേധവും അന്ഗീകരിക്കലും രണ്ടും ഒന്നിനു തന്നെ. എല്ലാത്തിലെയും സത്യമായ ആ ഒന്നിനെ അംഗീകരിക്കാന്‍ മാത്രം. അജ്ഞതയെ ഇല്ലാതാക്കാന്‍. അവിടെ ദ്വൈത സംസ്ക്കാരമായ ഈ വക ശാഠ്യങ്ങള്‍ക്കു സ്ഥാനമില്ല.
ഈ വക ശാഠ്യങ്ങള്‍ ദ്വൈത ബുദ്ധിയാണ്, അശാന്തിക്കു കാരണവും. ഇവയില്‍ നിന്നെല്ലാം സ്വതന്ത്രമാവുക. എല്ലാത്തിനെയും നിഷേധിക്കാതെയും ഒപ്പം പരമാര്‍ത്ഥമായി സ്വീകരിക്കാതെയും ഉള്ള പരമമായ ' തന്നിലെ ' മുക്തി.S

No comments:
Post a Comment