Saturday, February 17, 2018

എന്തൊക്കെയോ നഷ്ടപ്പെടുമോ എന്നാ ഭയം, നേടിയെടുക്കണം എന്നാ പ്രത്യാശ .. എന്തൊക്കെയോ ഇല്ലാതാക്കണം എന്നാ ധാരണ, പുതിയതായി പലതും കൂട്ടിച്ചേര്‍ത്തണം എന്നും.. 

ഇതെല്ലാം ആത്മീയ സത്യബോധത്തിനും തടസ്സം തന്നെ. ശരിയായ ആത്മജ്ഞാനത്താല്‍, എല്ലാ ഇത്തരം മനോസൃഷ്ടങ്ങളായ ചട്ടകൂടുകളുടെ ബന്ധനങ്ങളില്‍ നിന്നും വിമുക്തമാകുന്നു. 

പിന്നെ ആത്മജ്ഞാനം എന്നൊന്ന് സത്യഭിന്നമല്ലാത്തതിനാല്‍ ജ്ഞാനം എന്നൊന്നു വേറെ ആയി അവനെ ബന്ധിക്കുന്നുമില്ല. അജ്ഞാനനാശം ഉണ്ടാകുന്നു, അതായത് ആത്മജ്ഞാനം ഉണ്ടാകുന്നു എന്ന് പറയാമെങ്കിലും 'യഥാര്‍ത്ഥത്തില്‍' പുതിയതായി ഒന്നും ഉണ്ടാകുന്നുമില്ല, നഷ്ടപ്പെടുന്നുമില്ല.

No comments: