Saturday, February 17, 2018

" മുക്തന്‍ " 

ആത്മബോധം വന്നു കഴിഞ്ഞാല്‍ എന്തോ വലിയ ഒരു ബോധം സ്ഫുരിക്കും, അത് എവിടെയും ശ്രദ്ധ ഉണ്ടാക്കും, എല്ലാത്തിനെയും അറിഞ്ഞു കൊണ്ടിരിക്കും, എല്ലാം ബ്രഹ്മം എന്നൊക്കെ നിരന്തരം ബോധിച്ചു കൊണ്ടിരിക്കും എന്നൊന്നും ഇല്ല. 

മുക്തന് മുക്തിയെ കുറിച്ചു ആധിയില്ല, അതുകൊണ്ടുള്ള വ്യാധികളും ഇല്ല. 

മുക്തി എന്നൊന്ന് നഷ്ടപ്പെട്ടുവോ, ഇനി നേടാനുണ്ടോ, നേടിയത് നഷ്ടപ്പെടുമോ, ആത്മബോധം പോകുമോ എന്നുള്ള ഒരു ചിന്തകളും വിവേകിയെ അലട്ടുന്നില്ല. അവന്‍ സര്‍വ്വ സാധാരണനായി ജീവിതത്തില്‍ കാണപ്പെടുന്നു. പ്രത്യേകതകള്‍ എല്ലാം കല്പനകള്‍ മാത്രം.

No comments: