Saturday, February 17, 2018

" തത്വം സ്വസ്വരൂപം " 

എനിക്ക് തത്വം ഗ്രഹിക്കാന്‍ സാധ്യമാകുന്നില്ല, അല്ലെങ്കില്‍ എന്തൊക്കെയോ ആയിത്തീര്‍ന്നു മാത്രമേ അത് സാധ്യമാകൂ എന്നെല്ലാം ഉള്ള ചിന്ത തന്നെ ആണ് ഒരുവന് തത്വത്തെ ബോധിക്കാനുള്ള തടസ്സങ്ങളില്‍ ഒന്ന്. 

തത്വം എന്തോ ഗഹനമായ വിഷയമാണ് എന്നാ ചിന്ത വിട്ടു അത് തന്‍റെ സ്വസ്വരൂപം എന്ന് കാണുമ്പോള്‍ തത്വശ്രവണം സരളവും വിനോദവും ആകും. അവിടെ തത്വബോധം, പരമാര്‍ത്ഥ സ്വ സ്വരൂപ ബോധം ഉണ്ടാകുകയും ചെയ്യും. 

തത്വം എപ്പോഴോ നേടിയെടുക്കേണ്ട സത്യമല്ല. അത് എപ്പോഴും തനിക്കു അനുഭവമായ തന്നില്‍ നിന്നും ഭിന്നമല്ലാത്ത സ്വരൂപം തന്നെ. 

താന്‍ ആത്മാവാണെന്നു ഒരിക്കല്‍ പോലും കേട്ട എല്ലാവരും ആത്മജ്ഞാനികള്‍ ആണ്. അതില്‍ വരുന്ന സംശയ വിപര്യയങ്ങള്‍ മാറുക, തത്വനിഷ്ഠനാകുക എന്നതേ ചെയ്യാനുള്ളൂ. അതിനു തത്വ ശ്രവണം തന്നെ ഉപായം.

No comments: