Saturday, February 17, 2018

നാഗാരാധന..!

കശ്യപപ്രജാപദിക്ക് കദ്രുവില്‍ ആയിരം ആയിരം നാഗങ്ങള്‍ ജനിച്ചു എന്നും അവരില്‍ പ്രമുഖരായി അനന്തന്‍., വാസുകി., കാര്‍ക്കോടകന്‍., തക്ഷകന്‍., പദ്മന്‍., മഹാപദ്മന്‍., ശംഖന്‍., ഗുളികന്‍., കര്‍ക്കന്‍ എന്നിങ്ങനെ നവനാഗങ്ങള്‍ ഉണ്ടായിരുന്നു എന്നും ഇതില്‍ പ്രമുഖന്‍ വാസുകി ആണ് എന്നും മഹാഭാരതത്തില്‍ പറയുന്നു. പുരാണങ്ങള്‍ നാഗങ്ങളുടെ വാസസ്ഥാനമായി പാതാളത്തില്‍ "നാഗലോകം" ഉണ്ടെന്നു പറയുന്നുണ്ട്. നാഗങ്ങളെ ആരാധിക്കുന്ന സമ്പ്രദായം കേരളത്തില്‍ മാത്രമല്ല ഭാരതത്തില്‍ മിക്കവാറും സ്ഥലങ്ങളില്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. ആസ്സാം., ബംഗാള്‍., കേരളം തുടങ്ങിയ സംസ്ഥാനങ്ങള്‍ കൂടാതെ കര്‍ണ്ണാടക., കാശ്മീര്‍ തുടങ്ങിയ സ്ഥലങ്ങളിലും നാഗാരാധന ഏറെ സജീവമാണ്. വടക്കേ ഇന്ത്യയില്‍ ചിങ്ങമാസത്തിലെ വെളുത്തപക്ഷ പഞ്ചമി "നാഗപഞ്ചമി " എന്ന പേരില്‍ പ്രസിദ്ധമാണ്..

No comments: