"യോഗക്ഷേമം". അധഃസ്ഥിത സമുദായങ്ങളുടെ പുരോഗമന പരിശ്രമങ്ങള്‍ക്കു സമാന്തരമായി ചില സവര്‍ണസമുദായങ്ങളും സാമൂഹികപരിഷ്കരണോദ്ദ്യേശ്യത്തോടുകൂടി സംഘടിക്കുകയും സംഘടനകളുടെ ജിഹ്വകളായി പത്രങ്ങള്‍ നടത്താന്‍ മുമ്പോട്ടു വരികയും ചെയ്തു. നമ്പൂതിരിമാര്‍ യോഗക്ഷേമസഭയും അതിന്റെ പത്രമായി "യോഗക്ഷേമം" എന്നൊരു വാരികയും ആരംഭിച്ചത് ഈ സാഹചര്യത്തിലാണ്. ആ പത്രത്തിന്റെയും സംഘടനയുടെയും ജീവനാഡിയായി പ്രവര്‍ത്തിച്ചത് വി.ടി. ഭട്ടതിരിപ്പാടായിരുന്നു. യോഗക്ഷേമത്തിനു മുന്നോടിയായി പ്രസിദ്ധീകരണമാരംഭിച്ചതും നമ്പൂതിരി യുവാക്കള്‍ നടത്തിയതുമായ "ഉണ്ണിനമ്പൂതിരി"യും ഇത്തരുണത്തില്‍ പ്രത്യേകം എടുത്തുപറയേണ്ടുന്ന ഒരു മാസികയാണ്.
No comments:
Post a Comment