നമ്മളോടു ഒരാള്‍ വന്നു പറയുകയാണ്..
'എനിക്ക് നിങ്ങളോടെല്ലാം വലിയ സ്നേഹമാണ്, പ്രിയമാണ് എന്നൊക്കെ ' ..
ആദ്യം നമുക്ക് തോന്നുക ഈ വ്യക്തി ഒരു കള്ളനാണ്, വഞ്ചകനാണ് എന്നൊക്കെ. അയാളെ എവിടെയും ഒരു സംശയദൃഷ്ടിയിലെ പിന്നീട് വീക്ഷിക്കാന്‍ സാധ്യമാകൂ..
പക്ഷെ അയാള്‍ നേരെ മറിച്ചു ' എനിക്ക് നിങ്ങളോടെല്ലാം ദേഷ്യമാണ്, വെറുപ്പാണ് ' എന്ന് പറഞ്ഞാലോ ?! .. അവിടെ നമ്മള്‍ അത് വിശ്വസിക്കും. അയാള്‍ ശരിയല്ല.. അത് നേരത്തെ എനിക്കറിയാം.. അയാളുടെ സ്വഭാവം കണ്ടപ്പോഴേ തോന്നിയതാ, അയാള്‍ക്ക് നമ്മളെ അങ്ങട് പിടിച്ചിട്ടില്ല എന്നൊക്കെ കുറെ ഉറപ്പിക്കും.
എന്ത് കൊണ്ടാണ് ഇങ്ങനെ ?!! നല്ലത് സ്വയം ഒരാള്‍ പറയുന്നത് കേട്ടാല്‍ വിശ്വസിക്കില്ല, സ്വയം ദോഷമായത് പറഞ്ഞാല്‍ അപ്പടി വിശ്വസിക്കുകയും ചെയ്യും !!. ഇത് നമുക്ക് പലര്‍ക്കും ഉള്ള ഒരു വികാരമാണ്.
ഇതറിഞ്ഞിട്ടാണ്, തത്വവിജ്ഞാനികള്‍ ' ഞാന്‍ മുക്തന്‍ ' എന്ന് നേരിട്ട് പറഞ്ഞു ഉപദേശിക്കാതെ, ശാസ്ത്രം ഇങ്ങനെ പറഞ്ഞിരിക്കുന്നു എന്ന് പ്രാമാണികമായി തത്വത്തെ ഉപദേശിക്കുന്നത്. "എന്റെ അനുഭവ തത്വം" എന്ന് പറഞ്ഞാല്‍ അവിടെ കേള്‍ക്കാന്‍ ആളെ കിട്ടില്ല, അത് കേട്ടാലും അധികവും ബോധിക്കുകയും ഇല്ല.
ശാസ്ത്രങ്ങളിലൂടെ, പ്രമാണങ്ങളിലൂടെ നമ്മുടെ യുക്തി സംസ്ക്കരിക്കപ്പെടുമ്പോള്‍, പാകപ്പെടുമ്പോള്‍ ഗുരുവിനെ നമുക്ക് പൂര്‍ണമായും സ്വീകരിക്കാന്‍ സാധ്യമാകുന്നു. അവിടെ മാത്രമേ ഗുരു വാക്യങ്ങളിലെ നേരിട്ടുള്ള ശ്രദ്ധ ഉണ്ടാകൂ.. അവിടെ ഗുരു വചനം ദ്വൈവ വചനം ആയി തീരുന്നു. ശിഷ്യനില്‍ പരിപൂര്‍ണ സമര്‍പ്പണം സംഭവിക്കുന്നു

No comments:
Post a Comment