ആദ്യമായി ആത്മീയത എന്താണെന്ന് നാം മനസ്സിലാക്കണം. നിങ്ങള്‍ ശരീരവും മനസ്സും മാത്രമല്ല. ആത്മാവും കൂടി ചേര്‍ന്നതാണ് എന്ന അറിവാണ് ആത്മീയത. ശരീരത്തിന് ഭക്ഷണം വേണം. മനസ്സിനും അതിന്റേതായ ആഹാരമുണ്ട്. അതുപോലെ ആത്മാവിനും ഭക്ഷണം വേണം. സ്‌നേഹം, സന്തോഷം, സൗന്ദര്യം, കരുണ തുടങ്ങിയവയാണ് ആത്മാവിന്റെ ഭക്ഷണം. അഥവാ ഇവയെല്ലാമാണ് ആത്മാവിന്റെ ഗുണങ്ങള്‍. ഈ സത്യം അറിയുകയും ആദരിക്കുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ ആത്മീയതയുടെ പാതയിലെത്തി. പ്രതികൂല സാഹചര്യങ്ങളെ നേരിടാനുള്ള ശക്തി ആര്‍ജ്ജിക്കുകയും എപ്പോഴും പുഞ്ചിരിക്കാനുള്ള കഴിവ് നേടുകയും ചെയ്യുമ്പോള്‍ നാം ആത്മീയതയുടെ പാതയിലാണ് സഞ്ചരിക്കുന്നത് എന്നര്‍ത്ഥം.
No comments:
Post a Comment