Saturday, February 17, 2018

" ഉണ്മ സത്യം " 

ഇത് എല്ലാം ഉണ്ട്. ഞാനും ഉണ്ട്. ഇല്ലാത്തത് എന്നൊന്നു ഉണ്മയല്ലാതെ ഇല്ല. അതായത് ഇല്ല എന്നതും ഉണ്മ തന്നെ. ഉള്ളതും ഇല്ലാത്തതും ആയതെല്ലാം ഉണ്മതന്നെ. ഈ ഉണ്മ തന്നെ സത്യം, ബ്രഹ്മം, പരമേശ്വരന്‍.. 

ഞാനും ഈ ഉണ്മ തന്നെ. അതിനാല്‍ ഈ ഞാനും, ഈശ്വരനും എല്ലാം ആ ഉണ്മ തന്നെ. അത് എന്നില്‍ 'ഞാന്‍' ബോധിക്കുന്നു. സ്വയം ഒന്നായ ആ ഉണ്മയില്‍ / തത്വത്തില്‍ നിന്നും ഭിന്നമായി മറ്റൊരു ഉണ്മ വേറിട്ട്‌ ഇല്ല എന്ന് ബോധിക്കുന്നതു തന്നെ അദ്വൈതബോധം.

ഇങ്ങനെ എല്ലാം ഉണ്മയായി ഉള്ളപ്പോള്‍, എന്തിനെ നിഷേധിച്ചു, സ്വീകരിച്ചു ആ ഉണ്മയെ നിലനിര്‍ത്തണം ?!!!!!.. അത് നിത്യമാണ്, ശുദ്ധമാണ്, മുക്തമാണ് .. അത് തന്നില്‍ നിന്നും ഭിന്നമല്ലാത്തതിനാല്‍ തന്റെ തന്നെ സ്വ സ്വരൂപമാണ്. ഇതിനെ ആര്‍ക്കു നിഷേധിക്കാനാവും ?!!! നിരീശ്വര വാദികള്‍ക്കും അവരുടെ വാദങ്ങള്‍ക്കും ഈ ഉണ്മയുടെ ദൃഷ്ടിയില്‍ എന്ത് സ്ഥാനം ?!!!

എല്ലാം ഉണ്മ തന്നെ. ഉണ്മ തന്നെ സത്യം. അത് തന്നെ ഈശ്വരനും, ഈ സൃഷ്ടിയും സ്വയം താനും. ഇത് തന്നെ അദ്വൈത തത്വം.. വളരെ സരളം..

No comments: